ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ
വിലാസം
പുലിയന്നൂർ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04822 206139
ഇമെയിൽnewglpspuliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്31513 (സമേതം)
യുഡൈസ് കോഡ്32101000503
വിക്കിഡാറ്റQ87658787
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ8
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ ബാലകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്അൽഫോൻസ ജിനോ
എം.പി.ടി.എ. പ്രസിഡണ്ട്അൽഫോൻസ ജിനോ
അവസാനം തിരുത്തിയത്
07-01-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ആമുഖം

1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5 km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി ചെയുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഐസിടി സംവിധാനങ്ങളും ഉറപ്പുനൽകുന്നതും കുറഞ്ഞ ചെലവിൽ എല്ലാവർക്കും വിദ്യാഭാസം നൽകുന്നതുമായ ഒരു ഗവണ്മെന്റ് വിദ്യാലയം.

ചരിത്രം

മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.അങ്ങനെയാണ് ഈ സ്കൂളിന് ഗവ ന്യൂ .എൽ .പി സ്കൂൾ എന്ന്‌ പേരുവന്നത്. പിന്നീട് ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട്‌ സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു. ഭൗതിക സാഹചര്യങ്ങളുടെ കുറവുണ്ടെകിലും പാഠ്യപാഠ്യേതര രംഗത്ത് ഇവിടത്തെ കുട്ടികൾ ഉയരങ്ങളിലെത്തി നിൽക്കുന്നു.

ഭൗതികസാഹചര്യങ്ങൾ

ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ മാഗസിൻ
  • വിദ്യാ രംഗം കലാ സാഹിത്യ വേദി
  • വായന ക്ലബ് പ്രവർത്തനങ്ങൾ
  • പച്ചക്കറിത്തോട്ടം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകർ കാലഘട്ടം
1 ശ്രീമതി പി.ലീലാമ്മ 1992-1994
2 ശ്രീമതി എസ്‌.വിജയലക്ഷ്മി 1994-1996
3 ശ്രീമതി റ്റി.എം.തെയ്യാമ്മ 1996-1997
4 ശ്രീമതി പി.എം.ശാന്തമ്മ 1997-1998
5 ശ്രീമതി പി.ജെ.ഏലിയാമ്മ 1998-1999
6 ശ്രീമതി പി.ജി.ലളിത 1999-2002
7 ശ്രീമതി വി.ജെ.ലീലാമ്മ 2002-2004
8 ശ്രീമതി കെ.എം.പെണ്ണമ്മ 2004-2006
9 ശ്രീമതി വി.എം.മേരി 2006-2011
10 ശ്രീമതി ഇ.എൻ.ശാന്തകുമാരി 2011-2015
11 ‍ശ്രീമതി ‍‍‍ഗ്രേസി ജോസഫ് 2015-2019

തനതു പ്രവർത്തനങ്ങൾ

ഞങ്ങളുടെ ഈ വർഷത്തെ തനതുപ്രവർത്തനം പച്ചക്കറി കൃഷിയായിരുന്നു. ഞങ്ങൾക്കുള്ള പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും PTA യും സംയുക്തമായാണ് കൃഷി നടത്തിയത്. ഇവിടെനിന്നും ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.

വഴികാട്ടി

ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ