ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ 2019

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2019

പ്രവേശനോത്സവം

ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു. ശ്രീ . ജോജി ഫിലിപ്പ് ( ഹെഡ്മാസ്റ്റർ ) വൃക്ഷത്തെ നട്ട് , ലോകപരിസ്ഥിതി ദിനത്തിന്റെ സന്ദേശം നൽകി. .

അന്തരാഷ്ട്ര യോഗാദിനാചരണം

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു .രാവിലെ 10മണിക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പിലച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ advt . Mahesh Chandran ഉദ്ഘാടനം നടത്തി.യോഗയുടെ സവിശേഷഗുണങ്ങളെക്കുറിച്ച് സ്വാമി ജയ പ്രിയജ്ഞാന തപ്സ്വി സംസാരിച്ചു.Santhigiri Hosipitalലെ ഡോ. ജിബുവിന്റെ ന്റെ നേതൃത്വത്തിൽ N.C.C Cadets yoga display നടത്തി. പതി‍നഞ്ചോളം യോഗാസനങ്ങൾ അവതരിപ്പിച്ചു . സോപ്ർട്ടസ് ഡയ്റക്ടർ റവ. ഫാ. അന്റണി കാ‍ഞ്ഞിരത്തിങ്കൽ സ്വാഗതവും ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് കൃതജ്‍ഞതയും പ്രകാശിപ്പിച്ചു.

യോഗാദിനാചരണം 2019

വായനാ പക്ഷാചരണം

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്കുളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകനായ ഫാദർ ജോഷി പി.എൻ പണിക്കരെക്കുറിച്ച സംസാരിച്ചു . വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കി കൊടുത്തു. അന്നേ ദിവസം 9ഡി യിലെ കുട്ടികൾ അസംബ്ലി നടത്തി . കുട്ടികൾ വായനാദിനഗാനമാലപിച്ചു .

ദീപിക ഭാഷാ പദ്ധതി ഉദ്ഘാടനംചെയ്യുന്നു

ലഹരി വിരുദ്ധ ദിനാചരണം

"വിമുക്തി " ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണ സെമിനാർ നടത്തി.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.എല്ലാ ബുധനാഴ്ചയും അസംബ്ലികൾ നടക്കുന്നു.വായനാദിനം,ഹിരോഷിമ ദിനം,സ്വാതന്ത്ര്യദിനം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെടുന്നു.

മെരിറ്റ് ഡേ ആഘോഷവും പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും

2019 ജുൺ 27-ാംതിയതി മെരിറ്റ് ഡേ ആഘോഷവും പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു.സ്കൂൾ മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് സി.എം.ഐ അധ്യക്ഷത വഹിച്ച യോഗത്തിൽഎം.ജി യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പൽ റവ.ഫാദർ തോമസ്ക‌ുട്ടി സി.വി സി.എം.ഐ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.ജോജി ഫിലിപ്പ് കൃതഞ്ജതയും രേഖപ്പെടുത്തി.പ്രസ്തുത യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയും അവാർഡ് വിതരണം ചെയ്യുകയും ചെയ്തത് കോർപറേറ്റ് മാനേജർ റവ.ഫാദർ ജയിംസ് മുല്ലളേി സി.എം.ഐ ആണ്.. S.S.L.C ഫുൾ എ പ്ലസ് 12 കുട്ടികൾക്കും Plus 2 ന് ഫുൾ എ പ്ലസ് 12കുട്ടികൾക്കും ലഭിച്ചു .കുട്ടികൾക്ക് മെമേന്റെോയും മെഡലും നല്കി ആദരിച്ചു.പി.റ്റി.എ മീറ്റിംഗ് നടത്തി. എക്സ്ക്യൂട്ടിവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു . പ്രസിഡന്റായി ശ്രീ. റെജി പ്രോത്താസിസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

മെറിറ്റ് ഡേ ആഘോഷം 2019

പി.റ്റി.എ മീറ്റിംഗ്

ക്ലാസ് പി.റ്റി.എ, മദർപി.റ്റി.എ ഇവ എല്ലാമാസവും നടന്നുവരുന്നു.പി.റ്റി.എ എക്സിക്യ‌ൂട്ടിവ് യോഗങ്ങൾ ഇടക്കിടെ യോഗം ചേരുന്നു.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തിന് ഊന്നൽ നൽകുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉള്ളശേഷികൾ വിലയിരുത്തപ്പെടുന്നു.

സ്റ്റാഫ് കൗൺസിൽ

എല്ലാ വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ് ന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor ശ്രീ.മൈക്കിൾ സിറിയക് എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.

മികച്ച ലിറ്റിൽകൈറ്റ്സ് ജില്ലാതല അവാർഡ്

5-7-2019 പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എൽ. പി സ്ക‌ൂളുകൾ ഹൈടെക് ആക്കുന്നതിന്റെ സംസ്ഥാന തല   ഉദ്ഘാടനവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് വിതരണവും തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മാന്ത്രി പ്രൊഫ. രവീന്ദ്രനാഥന്റെയും നേതൃത്വത്തിൽ നടന്ന‌ു.കോട്ടയം ജില്ലയിൽനിന്ന് മികച്ച ലിറ്റിൽകൈറ്റ്സ്  യൂണിറ്റായി സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം തെരഞ്ഞടുക്കപ്പെട്ടു.പ്രസ്തുത സമ്മേളനത്തിൽ സ്കൂളിൽ നിന്ന് ഹെഡ്‌മാസ്റ്റർ ശ്രീ.ജോജി ഫിലിഫ്, കൈറ്റ് മാസ്റ്റേഴ്സായ ശ്രീമതി  ക‌ുഞ്ഞുമോൾ സെബാസ്റ്റൻ ,ശ്രീ ജോഷി.റ്റി.സി  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഗ്രിക്സൺ ജാക്ക് ജേക്കബ്ബ്, മാസ്റ്റർ ജിക്കു എബ്രാഹം, കുമാരി ഹെലൻ എലിസബ്ബത്ത് ഡെന്നീസ്, കുമാരി സ്നേഹ മരിയ ബിജു എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥിൽ നിന്ന് മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള ജില്ലാതല അവാർഡ് ഏറ്റുവാങ്ങി .അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ലഭിച്ചു .

ലിറ്റിൽകൈറ്റ്സ് അവാർഡ് അനുമോദന യോഗം

കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യുണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് ടീമിനെ മാനേജ്മെന്റും പി.റ്റി.എ യും ചേർന്ന് അനുമോദിച്ചു.തദവസരത്തിൽ കൈറ്റ് മാസ്റ്റേഴ്സിനും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കും മെമന്റോ നൽകി ആദരിച്ചു.

'മികച്ച ലിറ്റിൽകൈറ്റ്സായി തെരഞ്ഞെടുക്കപ്പെട്ട 'സെന്റ് എഫ്രേംസിന് അനുമോദനം

ക്ലാസ്സ് ലൈബ്രററി

കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു . ക്ലാസ്സ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്‌മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു . മലയാളം വിഭാഗം അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കാണ് . പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും ദീപിക ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ജന്മദിനത്തിൽ ഒരു പുസ്തകം ലൈബ്രറിയിലേക്ക് കുട്ടികളിൽ നിന്നും ശേഖരിക്കുന്നു. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാകുറിപ്പ് തയ്യാറാക്കി വരുന്നു.

സ്പോർട്സ് അക്കാദമി

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം സ്പോർട്സ് സ്ക‌ുളാണ്.നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്യാൻ അക്കാദമിക്ക് സാധിക്കുന്നു.ക്രിക്കറ്റ് അക്കാഡമിയും ബാസ്കറ്റ് ബോൾ അക്കാഡമിയും പ്രവർത്തിക്കുന്നു.റവ.ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ സ്പോർട്സ് അക്കാദമി ചുമതല നിർവ്വഹിക്കുന്നു.

കായികതാരം മുഹമ്മദ് ഷിറാസിന് അനുമോദനം

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019

16-ാം മത് All Kerala Inter school Basket Ball Tournament ആഗസ്റ്റ് 9 മുതൽ 13 വരെ മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സിൽ വച്ച് നടത്തപ്പെട്ടു.ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ B.Sc Zoology യ്ക്ക് റാങ്ക് കരസ്ഥമാക്കിയ സെന്റ് എഫ്രേംസ് പൂർവ്വ വിദ്യാർത്ഥികളായ ലിയ സേവ്യർ,കാവ്യ മണിക്കുട്ടൻ എന്നിവരെ മെമന്റോ നൽകി ആദരിച്ചു.13-ാം തിയതി നടന്ന ഫൈനലിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസും വനിത വിഭാഗത്തിൽ കണ്ണ‌ുർ സ്പോർട്സ് സ്ക‌ൂളും ജേതാക്കളായി.

എഫ്രേംസ് ട്രോഫി ബാസ്കറ്റ് ബോൾ ടൂർണമെന്റ് 2019 ഉദ്ഘാടനം

സ്വാതന്ത്ര്യദിനാഘോഷം

2019 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.സ്ക‌ൂൾ പ്രിൽസിപ്പൽ റവ.ഫാദർ തോമസ്‌‌ക‌ുട്ടി സിവി പതാക ഉയർത്തി,കുട്ടികൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എൻ.സി.സി കേഡറ്റ്സിന്റെ പരേഡും ഉണ്ടായിരുന്നു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം

2019 ആഗസ്റ്റ് 29 ന് ബഹു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം കുട്ടികൾ ദൂരദർശനിൽ വീക്ഷിച്ചു.വിദ്യാർത്ഥികൾ തദവസരത്തിൽ ഫിറ്റ്നസ് പ്ലഢ്ജ് എടുത്തു.കായികക്ഷമതയുള്ളവരാകേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പ്രസ്തുത പ്രോഗ്രാം സഹായിച്ചു.

ഫിറ്റ് ഇൻഡ്യ മൂവ്മെന്റ് പ്രോഗ്രാം 2019

ഓണാഘോഷവും അധ്യാപക ദിനാചരണവും

സെപ്റ്റംബർ‍ 2 -ാംതിയതി ഓണാഘോഷപരിപാടികൾ നടന്നു.പ്രതിജ്ഞ ചൊല്ലികൊണ്ട് ഓണാഘോഷ പരിപാടികൾ ആരംഭിച്ചു.ഓണപാട്ട് മത്സരം, വടംവലി മത്സരം,സൈക്കിൾ സ്ലോ റേസ് തുടങ്ങിയ ഔട്ട് ഡോർ ഗെയിംസിനു പുറമെ മാവേലി വരവേൽപ്, ഡിജിറ്റൽ പൂക്കളമൽസരം തുടങ്ങിയവയും നടത്തപ്പെട്ടു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളും അധ്യാപകരും സംഭാവന നൽകി..പൊതുപരിപാടിയിൽ അധ്യാപകദിനാചരണവും നടന്നു.അധ്യാപകരെ എല്ലാവരേയും ആദരിച്ചു.

ഓണാഘോഷം 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം

സെപ്റ്റംബർ‍ 2 -ാംതിയതി മുതൽ 6-ാം തിയതി വരെ കുട്ടികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം നടത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം

സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം

അധ്യാപകരുടേയും കുട്ടികളുടേയും ഭവനങ്ങൾ സന്ദർശിച്ച് സെന്റ് എഫ്രേംസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുസ്തകസമാഹരണം നടത്തി വരുന്നു.

സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം
സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം
സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തക സമാഹരണം


ഓപ്പൺ ലൈബ്രറി

കുട്ടികളുടെ വായനാശീലം പ്രോൽസാഹിപ്പിക്കാൻ ഓപ്പൺ ലൈബ്രറി പ്രവർത്തിക്കുന്നു.കുട്ടികൾതന്നെ ചുക്കാൻ പിടിക്കുന്ന ഓപ്പൺ ലൈബ്രറിക്ക് നല്ല പുസ്തകശേഖരണം ഉണ്ട്.

ഓപ്പൺ ലൈബ്രറി

ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ

ഒഴിവു ദിവസങ്ങളിൽ ഭവന സന്ദർശനം നടത്തി ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ നടത്തി വരുന്നു.

ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ
ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ
ഉബണ്ടു 18.04 64 ബിറ്റ് സോഫ്റ്റ്‌വെയർ ഇൻസറ്റലേഷൻ

സ്ക‌ൂൾതല മേളകൾ

സെപ്റ്റംമ്പർ 19-ാം തിയതി 2 മണിക്ക് സ്ക‌ൂൾതല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ നടത്തപ്പെട്ടു.എല്ലാ ക്ലാസ്സിലെ കുട്ടികളും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട മേളകൾക്ക് ക്ലാസ്സ് ടീച്ചേഴ്സ് നേതൃത്വം നൽകി.

സ്കൂൾതല മേളകൾ
സ്കൂൾതല മേളകൾ
സ്കൂൾതല മേളകൾ


ഓൺലൈൻ സ്കോളർഷിപ്പ്

കുട്ടികൾക്ക് അർഹമായ എല്ലാ സ്കോളർഷിപ്പുകളും യഥാസമയം ഓൺലൈൻ വഴി ചെയ്യുന്നതിനാവശ്യയമായ പിന്തുണാസംവിധാനം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്തുവരുന്നു.പ്രീമെട്രിക്,പോസ്റ്റ് മെട്രിക് ,എൻ.എം..എംസ് തുടങ്ങിയ സ്കോളർഷിപ്പുകൾ ഓൺലൈനിൽ അപ്ലൈ ചെയ്യാൻ എല്ലാവിധ സഹായങ്ങളും നൽകുന്നു.

ഓൺലൈൻസ്കോളർഷിപ്പുകൾ

വീഡിയോ കോൺഫറൻസ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും സൂം വീഡിയോ കോൺഫറൻസ് മുഖേന പരിചയപ്പെട്ടു. വീഡിയോകോൺഫറൻസ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും. ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും മറ്റ് അധ്യാപകർക്കും വേറിട്ട അനുഭവമായിരുന്നു.കോട്ടയം ജില്ലയിലെ കൈറ്റ്സ് ജില്ലാ കോർഡിനേറ്റർ ശ്രീ.ജയശങ്കർ കെ.ബി കൈറ്റ് മാസ്റ്റർ ട്രയിനേഴ്സ് എന്നിവർ വീഡിയോകോൺഫറൻസിലുടെ അമ്മമാർക്കായുള്ള പരിശീലനത്തിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി.കൈറ്റ് മാസ്റ്റർ ട്രയിനേഴ്സ്ുമായി സംവദിക്കാനും സംശയനിവാരണത്തിനും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൽക്ക് സാധിച്ചു.

വീഡിയോ കോൺഫറൻസ്
വീഡിയോ കോൺഫറൻസ്

പോസ്റ്റർ സമ്മേളനം

പോസ്റ്റർ സമ്മേളനം ഒക്ടോബർ 6-ാം തിയതി സ്ക‌ൂൾ ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെട്ടു. സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിലെ പൂർവ്വ അധ്യാപകരും ഇപ്പോഴത്തെ അധ്യാപകരും എല്ലാവർഷവും സമ്മേളിക്കുന്ന സുന്ദര അവസരമാണിത്.

പോസ്റ്റർ സമ്മേളനം

വാക്സിനേഷൻ

പത്താം സ്റ്റാൻഡാർഡിലെ എല്ലാ ക‌ുട്ടികൾക്കും പ്രതിരോധവത്ക്കരണത്തിന്റെ ഭാഗമായി വാക്സിനേഷൻ നൽകി.അതിരമ്പുഴ പ്രൈമറി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിലാണ് പ്രതിരോധ ക‌ുത്തിവെയ്പ് നൽകിയത്.

വാക്സിനേഷൻ
വാക്സിനേഷൻ

സാംസ്കാരിക ഘോഷയാത്ര

വിശുദ്ധ ചാവറ പിതാവിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു.വിവിധ സ്ക‌ൂളുകളിൽ നിന്നുള്ള റാലി വളരെ വർണാഭമായിരുന്നു.

റാലി
റാലി

പഠന യാത്ര

24/10/2019 -27/10/19 10-ാം ക്ലാസിലെ കുട്ടികൾ‍ക്കുള്ള പഠന യാത്ര മൈസൂർ , ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തി . Head Master, Benny Sir, Micheal Sir, Sr. Mable, Ansamma Tr, Dency Tr, Sri Midhun എന്നീ സ്റ്റാഫ് അംഗങ്ങളും 90 കുട്ടികളും പഠന യാത്രയിൽ പങ്കെടുത്തു.

പഠന യാത്ര'
പഠന യാത്ര

|

സ്കൂൾ ഭരണ ഘടന പ്രകാശനം

26 നവംബർ 2019 സ്കൂൾ ഭരണഘടന ഉദ്ഘടനം ചെയ്തു. ഷെബിൻ സാർ ഭരണഘടനാ അവകാശവും കടമയും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു . ഹെഡ് മാസ്റ്ററിന് കുട്ടികൾ തയ്യാറാക്കിയ പതിപ്പ് നൽകി പ്രകാശനം ചെയ്തു . ഹെലൻ ഭരണഘടനാ മുഖവാചകം വായിച്ചു. ശ്രീ മൈക്കിൾ സാർ ആംശസ അർപ്പിച്ചു.സിസ്റ്റർ മേബിൾ ഇതിന്റെ കോർ‍ഡിനേറ്റർയായി പ്രവർത്തിക്കുന്നു.

സ്കൂൾ ഭരണ ഘടന പ്രകാശനം

Disabled ദിനാചരണം

Disabled ദിനാചരണവും എയിഡ്സ് ദിനാചരണവും 2019 December 2 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.9ഇ ക്ലാസ്സ് പ്രത്യേക അസംബ്ലി നടത്തി.മൈം,ഭരതനാട്യം ഇവയിലൂടെ കുട്ടികൾ സന്ദേശം നൽകി.

Disabled class

ക്രിസ്തുമസ് പുതുവർഷ ആഘോഷം

ക്രിസ്തുമസ് പുതുവർഷം ആഘോഷം ഡിസംബർ 31 ന് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കരോൾ ഗാന മത്സരം നടത്തി.എല്ലാകുട്ടികൾക്കും കേക്ക് വിതരണം ചെയ്തു.

ക്രിസ്തുമസ് പുതുവർഷ ആഘോഷം
ക്രിസ്തുമസ് പുതുവർഷ ആഘോഷം

സ്കൂൾ സ്പോർട്സ് ഡേ

01/01/2020 സ്കൂൾ പ്ലേഗ്രൗണ്ടിൽ മാർച്ച് ഫാസ്റ്റോടുകൂടി സ്കുൾ സ്പോർട്സ് ഡേ ആരംഭിച്ചു.വിവിധ കായിക മൽസരങ്ങളിൽ 100 കണക്കിന് കുട്ടികൾ പങ്കെടുത്തു.കുട്ടികളിൽ sportsman spirit ഉണ്ടാകുവാൻ ഇതുവഴി സാധിച്ചു.

CUSAT പഠന യാത്ര

08/01/2020 ന് 51ക‌ുട്ടികളും 4 സ്റ്റാഫ് അംഗങ്ങളും KOCHIN UNIVERSITY FOR SCIENCE AND TECHNOLOGY ലേക്ക് പഠനയാത്ര നടത്തി.ക‌ുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ ഇതിലൂടെ സാധിച്ചു.

കൗമാര ആരോഗ്യവിദ്യാഭ്യാസം

9-ാം ക്ലാസ്സിലെ കുട്ടികൾക്ക് മൊഡ്യുൾ പ്രകാരം കൗമാര ആരോഗ്യവിദ്യാഭ്യാസം നൽകി.ജീവശാസ്ത്ര അധ്യാപകർ ക്ലാസ്സുകൾ നയിച്ചു.ജീവിത നൈപുണികൾ സ്വായത്തമാക്കാനും കൗമാര കാലഘട്ടത്തിലെ മാറ്റങ്ങളെ സമചിത്തതയോടെ നേരിടാനുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുവാനും 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് സാധിച്ചു.

പഠനോത്സവം

പഠനോത്സവം

SSLC ക‌ുട്ടികൾക്കായി പ്രാർത്ഥനാശ‌ുശ്രൂഷ

പ്രാർത്ഥനാശ‌ുശ്രൂഷ

SSSLC ബാച്ച് 2019-2020

ബാസ്കറ്റ് ബോൾ അക്കാദമി ക്രിക്കറ്റ് അക്കാദമി വാർഷികാഘോഷം

ബാസ്കറ്റ് ബോൾ അക്കാദമി ക്രിക്കറ്റ് അക്കാദമി വാർഷികാഘോഷം
ബാസ്കറ്റ് ബോൾ അക്കാദമി ക്രിക്കറ്റ് അക്കാദമി വാർഷികാഘോഷം

സന്മാർഗ പഠനം

കുട്ടികളിൽ സദാചാരബോധവും സത്യസന്ധതയും വളർത്തിയെടുക്കുന്നതിനും ദീനാനുകമ്പയും സഹജീവി സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും സന്മാർഗ പഠനക്ലാസ്സിലൂടെ സാധിക്കുന്നു.

കൗൺസലിംഗ് ക്ലാസ്സുകൾ

സ്കൂൾ കൗൺസിലേഴ്സിന്റെ നേതൃത്വത്തിൽ പ്രശ്‌‌നക്കാരായ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.

ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷാനൈപുണി വർദ്ധിപ്പിക്കുന്നതിനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഗണിതക്ലിനിക്

കുട്ടികളുടെ നേതൃത്വത്തിൽ ഗണിതക്ലിനിക് സംഘടിപ്പിക്കുന്നു.കുട്ടികളിൽ ഗണിതാഭിരുചി വളർത്തിയെടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.

പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയമാണ്.

പരിസ്ഥിതി ദിനാചരണം
വെള്ളിമ‌ൂങ്ങ
വെള്ളിമ‌ൂങ്ങ

ഭിന്നശേഷി സൗഹൃദ വിദ്യാലയം

സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. ഭിന്നശേഷി സൗഹൃദ വിദ്യാലയം ആണ്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് റിസോഴ്സ് ടീച്ചറിന്റെ സേവനവും ലഭിക്കുന്നുണ്ട്.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇവർക്ക് പ്രത്യേക ഐ.റ്റി പരീശീലനവും നൽകിവരുന്നു.പ്രത്യേക പരിഗണന ആവശ്യങ്ങൾ ഉള്ള കുട്ടികൾക്ക് സർക്കാരിൽ നിന്നും സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ലഭ്യമാക്കുക്കന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.ഭിന്നശേഷി സൗഹൃദ വിദ്യാലയത്തോടനുബന്ധിച്ച് 9,10 ക്ലാസ്സുകളിലെ കുട്ടികളുടെ L.D Screening നടത്തുന്നതിന്ഏറ്റുമാനൂർ ബി.ആർ.സി യിൽ നിന്ന് ട്രയിനർമാരും റിസോഴ്സ് അധ്യാപികയും സ്കൂളിൽ വന്ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് നടത്തി അധ്യാപർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുകയും ചോദ്യാവലി എല്ലാകുട്ടികൾക്ക് നൽകി സ്ക്രീനിംഗ് നടത്തേണ്ടത് എങ്ങനെയെന്ന് വിശദമാക്കി തരുകയും ചെയ്തു.ഏറ്റുമാനൂർ BRC യുടെ നേതൃത്വത്തിൽ Disabled ക‌ുട്ടികൾക്കായി പിക്‌നിക് നടത്തി.

Special Tour For CWSN Students
Special Staff Meeting For CWSN Students'


ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്

കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്‍മെന്റും പൂർവ്വ വിധ്യാർത്ഥികളും പൂർവ്വ അധ്യാപകരും സ്കൂൾ പി.റ്റി.എ പ്രസിഡന്റും റ്റി.വി, സ്മാർട്ട് ഫോൺ എന്നിവ സമാഹരിച്ചു അർഹരായവർക്കു നൽകി,

പ്രവേശനോത്സവം 2020

ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പിന്റെ നേതൃത്വത്തിൽ July 10 വെള്ളിയാഴ്ച വൈകുന്നേരം 6 PM ന് ഗൂഗിൾ മീറ്റീലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുണ്ടായി..

അന്തരാഷ്ട്ര യോഗാദിനാചരണം 2020

June 21 അന്തർദേശീയ യോഗാ ദിനാചരണം ആചരിച്ചു NCC,St.Ephrems Sports Accademy എന്നിവയുടെ സംയുകാതാഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം നടത്തി. NCC കുട്ടികൾ സ്വഭവനത്തിൽ ഇരുന്ന് യോഗാഭ്യാസങ്ങൾ നടത്തി. Virtual യോഗാ ക്ലാസ്സുകൾക്ക് NCC officer ശ്രീ ബെന്നി സ്കറിയ നേതൃത്വം നൽകി.

വായനാ പക്ഷാചരണം 2020

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".വായനാപക്ഷാചരണത്തിന്റെ ഭാഗമായി Virtual Assembly സംഘടിപ്പിച്ചു. June 19 വായനാ ദിനത്തിൽ സ്കൂളിലെ മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ പി.എൻ പണിക്കരെക്കുറിച്ചുള്ള സംവാദം ഗൂഗിൾ മീറ്റീലൂടെ നടത്തി. വായനയുടെ അനന്ത സാധ്യതകൾ കുട്ടികൾക്ക മനസ്സിലാക്കാനായി . അന്നേ ദിവസം 9ഇ യിലെ കുട്ടികൾ വെർച്ചൽ അസംബ്ലി നടത്തി .

ലഹരി വിരുദ്ധ ദിനാചരണം 2020

ഇന്നത്തെ കാലഘട്ടത്തിൽ യുവ തലമുറ ലഹരി വസ്തുക്കൾക്ക് ക‌ൂടുതലായി അടിമപ്പെടുന്നു.ലഹരി വസ്തുക്കളുടെ ഉപയോഗം മുലം ഉണ്ടാകാവുന്ന ദോഷവശങ്ങളെകുറിച്ച് ബോദവത്ക്കരണം പരിപാടികൾ NCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.

ദിനാചരണങ്ങൾ ,ക്ലാസ്സ് അസംബ്ലികൾ 2020

ദിനാചരമവുമായി ബന്ധപ്പെട്ട് പ്രത്യേക വെർച്ചൽ അസംബ്ലികൾ ക്ലാസ് അടിസ്ഥാനത്തിൽ നടന്നു വരുന്നു..വായനാദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം ,ഓണാഘോഷം തുടങ്ങിയ ദിനാചരണങ്ങൾ സമുചിതമായി നടത്തപ്പെട്ടു.

XE Students'

ഓൺലൈൻ പഠനം 2020

വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു,

പി.റ്റി.എ മീറ്റിംഗ് 2020

ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന മ്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു.

സ്റ്റാഫ് കൗൺസിൽ 2020

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.ഷാജി തോമസിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ഫാദർ ഷാജി S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങ്ൾ,റ്റി.വി,സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞു.പൂർവ്വ വിദ്യാർത്ഥികൾ ,പൂർവ്വ അധ്യാപകർ, പി.റ്റി.എ പ്രസിഡന്റ് എന്നിവർ ഓരോ T.V വീതം സംഭാവന നൽകി.

കോവിഡ് ദുരിതാശ്വാസ നിധി

അതിരമ്പുഴ പഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് സ്റ്റാഫ് കൗൺസിൽ സംഭാവനകൾ സ്വീകരിച്ച് കിറ്റ് വിതരണം ചെയ്തു.

കിറ്റ് വിതരണം'

ഹിരോഷിമ ദിനാചരണം

XB യിലെ കുട്ടികൾ ഹിരോഷിമ ദിനാചരണത്തിന്റെ വെർച്ചൽ അസംമ്പ്ലി നടത്തി.ക്ലാസ്സ് അധ്യാപകനായ ഫാദർ റോയി മാളിയേക്കൽ സി.എം.ഐ ആണ് ചുക്കാൻ പിടിച്ചത്. യുദ്ധത്തിന്റെ ഭീകരതയും അതിന്റെ അനന്തരഫലങ്ങളും ക‍ുട്ടികൾ വിവിധങ്ങളായ കലാപരിപാടികളിലൂടെ ആവിഷ്കരിച്ചു.75 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഹിരോഷിമ ദിനം. അണുവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.1945 ഓഗസ്റ്റ് ആറിന് രാവിലെ എട്ടേകാലിന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിച്ചപ്പോൾ ഛിന്നഭിന്നമായത് ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ്. അണുവികിരണം ഏൽപ്പിച്ച ആഘാതം പിന്നെയും തലമുറകളിലേക്ക് നീണ്ടു.

സ്വാതന്ത്രദിനാഘോഷം

ജാതിമത ചിന്തകൾക്കപ്പുറത്ത് പിറന്ന നാടിൻെ മോചനത്തിനായി പടനയിച്ച ധീരദേശാഭിമാനികൾ സമ്മാനിച്ച സ്വാതന്ത്ര്യം ഏവർക്കും സ്വാതന്ത്ര്യദിനാംശംസകൾ... 'സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വതിന്നുമേൽ സ്വാതന്ത്ര്യത്തിൻറെ ത്രിവർണ്ണപതാക പാറിയ ദിനം…'പിറന്ന മണ്ണും പെറ്റമ്മയും സ്വർഗ്ഗത്തെക്കൾ മഹത്തരമാണ്‌, ലോകത്തിനു മാതൃകയാവുന്നു ഭാരതം…… കൈകൾ കോർക്കാം നല്ലൊരു ഭാരതത്തിനായി'പാരതന്ത്ര്യം മാനികൾക്ക്‌ മൃതിയേക്കാൾ ഭയാനകം ,സ്വാതന്ത്ര്യം തന്നെ അമൃതം ,സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയെക്കാൾ ഭയാനകം'സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശാഭിമാനികൾക്കു പ്രണാമം അർപ്പിച്ചുകൊള്ളുന്നു... ഈ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ ഉൾച്ചേർത്തുകൊണ്ട് 9 B യിലെ കുട്ടികൾ വെർചൽ അസംമ്പ്ലി നടത്തി.ക്ലാസ്സ് ടീച്ചർ സിസ്റ്റർ ശുഭ സി.എം.സി അസംമ്പ്ലിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.74-ാം സ്വാതന്ത്രദിനാഘോഷത്തിന്റെ സന്ദേശം ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ ശ്രീ. ജോജി പിലിപ്പ് നൽകി.കുട്ടികളുടെ ദേശഭക്തിഗാനാലാപനവുമൊക്കെ വെർച്ചൽ അസംമ്പ്ലിക്ക് കൂടുതൽ ചാരുത നൽകി. ""വെർച്ചൽ അസംമ്പ്ലി 2020"" (വെർച്ചൽ അസംമ്പ്ലി2020)

ഓണാഘോഷം 2020

10 ഇ ക്ലാസ്സിന്റെ വെർച്ചൽ ഓണാഘാഷം 29/08/2020 ശനിയാഴ്ച ഫാദർ ഷാജി സി.എം.ഐ യുടെ നേതൃത്വത്തിൽ സമുചിതമായി നടത്തപ്പെട്ടു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപായികൾ വെർച്ചൽ അസംമ്പ്ലിയുടെ മാറ്റ് കൂട്ടി.കുട്ടികളുടെ ഫോട്ടോ ആൽബം ഉപയോഗിച്ചുള്ള ഡിജിറ്റൽ പൂക്കളം വേറിട്ട അനുഭവമായി. ഈ കോവിഡ് പ്രതിസന്ധിയേയും നാം മറികടക്കുക തന്നെ ചെയ്യും.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഈ വർഷത്തെ ഓണം ആഘോഷിക്കാം.
""ഓണാഘോഷം 2020"" (ഓണാഘോഷം 2020)

ഓണാഘോഷം 2020'

ഗാന്ധിജയന്തി ആഘോഷം 2020

XD ക്ലാസ്സിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം വെർച്ചൽ ആയി നടത്തപ്പെട്ടു.സീനിയർ അസിസ്റ്റന്റും XD യുടെ ക്ലാസ് ടീച്ചറുമായ ശ്രീമതി ലിനി ജെയിംസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി."Freedom is not worth having if it does not include the freedom to make mistakes. - Strength does not come from physical capacity. It comes from an indomitable will. - The day the power of love over rules the love of power, the world will know peace".നമ്മുടെ രാഷ്ട്രപിതാവിന് പ്രണാമം.

മാനേജർക്ക് സ്വാഗതം

പുതുതായി ചാർജ്ജെടുത്ത കോർപറേറ്റ് മാനേജർ റവ.ഫാദർ സ്‍കറിയ എതിരേറ്റ് സി.എം.ഐ ലോക്കൽ മാനേജർ റവ.ഫാദർ മാത്യു ചക്കാലയ്ക്കൽ സി.എം.ഐ എന്നിവരെ ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

മാനേജർമാർ'

കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം സ്‍ക‍ൂൾതല ഉദ്ഘാടനം

കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം സ്‍ക‍ൂൾതല ഉദ്ഘാടനം ഒക്ടോബർ 12-ാംതിയതി 11 മണിക്ക് ഗ്രാമ പഞ്ചായത്ത് മെംമ്പർ ശ്രീമതി സൗമ്യ വാസുദേവൻ നിർവ്വഹിച്ചു.തദവസരത്തിൽ പ്രിൻസിപ്പൽ ഫാദർ ലൂക്കാ ചാവറ സി.എം.ഐ,ഹെഡ്‍മാസ്‍റ്റർ ശ്രീ.ഷാജിതോമസ്,പി.റ്റി.എ പ്രസിഡന്റ് ശ്രീ റെജി പ്രോർത്താസിസ് ,സ്‍കൂൾ ഐ.റ്റി കോർഡിനേറ്റേർമാർ, അധ്യാപകർ ,പി.റ്റി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

കേരളം സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം സ്‍ക‍ൂൾതല ഉദ്ഘാടനം'

കേരളപ്പിറവി ആഘോഷം

നവംമ്പർ 1 കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രോഗ്രാമുകൾ ഉൾപ്പെടുത്തി നിർമ്മിച്ച വീഡിയോ യുട്യൂബിൽ അപ്‍ലോഡ് ചെയ്തു. ""കേരളപ്പിറവി ആഘോഷം2020"" (കേരളപ്പിറവി ആഘോഷം 2020)

അന്തർ ദേശീയ ശാസ്ത്രദിനാചരണം

നവംമ്പർ 10 അന്തർ ദേശീയ ശാസ്ത്രദിനാചരണം സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനത്ത് സമുചിതമായി ആചരിച്ചു.കുട്ടികൾക്കായി ഓൺ ലൈൻ ക്വിസ് മത്സരം,,പോസ്റ്റർ മത്സരം,ഓൺ ലൈൻ സയൻസ് ഫെയർ സംഘടിപ്പിക്കപ്പെട്ട.

മെരിറ്റ് ഡേ ആഘോഷം

നവംമ്പർ 2-ാം തിയതി കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് SSLC,plus 2 പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും A Plus നേടിയ കുട്ടികളെ അനുമോദിച്ചു,

ശിശുദിനാചരണം

നവംമ്പർ 14 ന് ശിശുദിനാചരണം നടന്നു.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ശിശുദിനാചരണത്തിന് മാറ്റുകൂട്ടി. ""ശിശുദിനാചരണം2020"" (ശിശുദിനാചരണം 2020)

എഫ്രേംസ് ഫെസ്റ്റ്

എഫ്രേംസ് ഫെസ്റ്റ് ഓൺലൈനായി നവംമ്പർ 14-19 വരെ നടത്തപ്പെട്ടു. പദ്യം ചൊല്ലൽ മലയാളം ഹിന്ദി ഇംഗ്ലീഷ് ,ലളിതഗാനം, പ്രസംഗം മലയാളം, ഹിന്ദി ,ഇംഗ്ലീഷ് ,പെൻസിൽ ഡ്രോയിങ് ,പെയിൻറിങ് എന്നീ ഇനങ്ങളിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. കുട്ടികൾ പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോ ഒരു മിനിറ്റ് ദൈർഘ്യമുള്ളത് ബന്ധപ്പെട്ട അധ്യാപകർക്ക് അയച്ചുകൊടുത്തു.അധ്യാപകർ മൂല്യനിർണയം നടത്തി.

എഫ്രേംസ് ഫെസ്റ്റ്'

SRG മീറ്റിംഗ്

Department ന്റെ നിർദേശാനുസരണം, SRG meeting 13.11.20 ,Friday 3.00 pm മുതൽ 5.00 pm വരെ നടത്തി. മീറ്റിംഗിൽ സ്കൂളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. ബഹുമാനപ്പെട്ട Pampady AEO വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. വിഷയങ്ങളുടെയും subject council convenor, വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തങ്ങൾ വ്യക്തമായി, യോഗത്തിൽ അവതരിപ്പിച്ചു.Online ക്ലാസുകൾ, വിവിധ സ്കോളർഷിപ്പുകൾ, കുട്ടികളുടെ പഠനപ്രവർത്തനപ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു.june 4,19, July 06,21, August 03,18, September 04,18, October 05,19, November 03, 11 ,Dec 7 എന്നീ തിയതികളിൽ ഓൺലൈനായും ഓഫ് ലൈനായും SRG മീറ്റിംഗ് നടത്തപ്പെട്ടു.എല്ലാ അധ്യാപകരും പങ്കെടുത്തു.

സ്കൗട്ട് പ്രവർത്തനങ്ങൾ

2020 21 വർഷത്തെ സ്കൗട്ട് പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഗൂഗിൾ മീറ്റ് വഴി നൽകിവരുന്നു.സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസിന്റെ നേതൃത്വത്തിൽ നവംബർ 14 - തീയതി ശിശുദിനാഘോഷം ഓൺലൈനായി നടത്തി. സ്കൗട്ട് മെമ്പേഴ്സ് എല്ലാവരും പ്രസ്തുത ചടങ്ങിൽ സംബന്ധിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ ടോം ജോസ് പരിപാടികൾക്ക് നേതൃത്വം നൽകി.

Enrich students

ക‍ൂട്ടികളെ എൻറിച്ച് ചെയ്യുന്നതിന് e-Friend app കുട്ടികളുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന പ്രോഗ്രാം ബഹുമാനപ്പെട്ട ഏറ്റുമാനൂർ എം.എൽ.എ ശ്രീ സുരേഷ് ക‍ുറുപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.HM Shaji Thomas Sir ,Principal Fr Luka Chavara CMI എന്നിവർ സന്നിഹിതരായിരുന്നു.

എയിഡ്സ് ദിനാചരണം

ലോകാരോഗ്യ സംഘടനയിലെ ജെയിംസ്‌ ഡബ്ലിയു. ബന്നും, തോമസ്‌ നെട്ടരും ചേർന്ന് 1987 ലാണ് എയിഡ്സ് ദിനാചരണം എന്ന ആശയം മുന്നോട്ടു വച്ചത്. ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് വിഭാഗം മേധാവിയായിരുന്ന ജോനാഥൻ മാൻ ഇത് അംഗീകരിക്കുകയും, 1988 ഡിസംബർ ഒന്ന് ആദ്യത്തെ ലോക എയിഡ്സ് ദിനമാവുകയും ചെയ്തു. 1996ൽ ആരംഭിച്ച യുഎൻ എയിഡ്സ് (UN AIDS : Joint United Nations Programme on HIV/AIDS) ആണ് ലോക എയിഡ്സ് ദിന പ്രചാരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ""എയിഡ്സ് ദിനാചരണം 2020"" (എയിഡ്സ് ദിനാചരണം 2020)

സവിശേഷ സ്റ്റാഫ് മീറ്റിംഗ്

2020-21 അദ്ധ്യയനവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ പഠനനിലവാരം  മെച്ചപ്പെടുത്തുന്നതിനുമായി ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ  റവ.ഫാദർ സ്കറിയ എതിരേറ്റിന്റെ അധ്യക്ഷതയിൽ പ്രത്യേക സ്റ്റാഫ് മീറ്റിംഗ്  ഡിസംമ്പർ പതിനഞ്ചാം തീയതി  10.30 എ.എമ്മിന്കൂടുകയുണ്ടായി.തദവസരത്തിൽ എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. എസ്എസ്എൽസി പരീക്ഷ എഴുതുന്ന  കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സജീവ ചർച്ചകൾ നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ഷാജി തോമസ് സാർ  സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികൾക്ക് ഗൂഗിൾ മീറ്റിൽ വഴി കൂടുതൽ ക്ലാസ്സുകൾ നൽകണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. അതുപോലെ 2021-22 അധ്യയന വർഷത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു. 12.15 ന് മീറ്റിംഗ് അവസാനിച്ചു.

എന്റെ ക‍ുട്ടി (കൂട്ട്)

കൂട്ട് -പത്താംക്ലാസിലെ പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പരിഗണനയും ശ്രദ്ധയും നൽകുന്നതിനുവേണ്ടി ആസൂത്രണം ചെയ്യുന്ന പഠനപ്രവർത്തനങ്ങൾ ഡിസംബർ 9 മുതൽ ആരംഭിച്ചു.  കൂട്ട്   എന്ന ഈ പ്രോജക്റ്റിന്റെ പ്രത്യേകതകൾ ഒന്ന് എല്ലാ അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. 2 കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ ഭാഷയിൽ ചെറിയ നോട്ടുകൾ തയ്യാറാക്കുകയും അത് കുട്ടികൾക്ക് നൽകി അവരെ  പഠിപ്പിക്കുന്നു, വിവിധ മാർഗ്ഗങ്ങളിലൂടെ 3.എല്ലാ വിഷയത്തിനും നോട്ടുകൾ പൂർത്തിയാക്കി അവരുടെ നോട്ട്ബുക്കിൽ ആവർത്തിച്ച്  എഴുതിപ്പിക്കുകയും അത് വീണ്ടും വായിപ്പിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു 4 ഇപ്പോൾ നടത്തുന്ന  ഗൂഗിൾമീറ്റ് ക്ലാസ്സുകൾക്ക് പുറമേ ഒരു ക്ലാസ്സ്കൂടി അധ്യാപകർ എടുക്കുന്നു.5 സ്കൂളിൽ പഠിപ്പിക്കുന്ന ഓരോ അധ്യാപകർക്കും പഠന പിന്നാക്കാവസ്ഥയിലുള്ള ഒരു കുട്ടിയെ നൽകുന്നു. ഈ കാലയളവിൽ അവൻറെ പഠനസംബന്ധമായ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം അധ്യാപകൻ ആയിരിക്കും .അധ്യാപകൻ കുട്ടിയോട് രണ്ടുമിനിറ്റ്  സമയം എല്ലാദിവസവും ഫോണിൽ സംസാരിക്കുകയും പഠന കാര്യങ്ങൾ  ഓർമിപ്പിക്കുകയും ചെയ്യുന്നു. തുടർച്ചയായി ആ കുട്ടിയെ ഫോണിൽ ബന്ധപ്പെടുക ,ക്ലാസ്സ് ക്ലാസ് പഠന പ്രവർത്തനങ്ങൾ, നോട്ട്ബുക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും സംസാരിക്കുന്നു. മാതാപിതാക്കളെയും  കുട്ടിയെയും  പഠനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.കുട്ടിയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നു. ഭവന സന്ദർശനം നടത്തുന്നു. പഠനപുരോഗതി വിലയിരുത്തുന്നു. ഓരോ ആഴ്ചയിലും ഹെഡ്മാസ്റ്റർ, എസ് ആർ ജി കൺവീനർ, ക്ലാസ്  ടീച്ചർ  എന്നിവർ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.

ക്രിസ്മസ് ആഘോഷം

ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്റ്റാഫ് റൂമിൽ വച്ച്   ഡിസംബർ ഇരുപത്തിനാലാം തീയതിക്രിസ്മസ് ആഘോഷം    സമുചിതമായി നടത്തപ്പെട്ടു തദവസരത്തിൽ എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കുകയും ക്രിസ്മസ് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ   റവ ഫാദർ  ലൂക്ക ചാവറ  ക്രിസ്മസ് സന്ദേശം നൽകി. അധ്യാപകർ നേതൃത്വം നൽകി ഉണ്ടാക്കിയ ക്രിസ്മസ് ക്രിബ്  വളരെ നന്നായിരുന്നു .ക്രിസ്മസ് കരോൾ ഗാനം  ആലപിച്ചും ക്രിസ്മസ് സമ്മാനങ്ങൾ കൈമാറിയും എല്ലാവരും ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു.

യാത്രയപ്പ്

ഒരു വർഷത്തിലധികം   സെൻറ്   എഫ്രേംസ്  ഹയർസെക്കൻഡറി സ്കൂളിൽ ഗണിത അധ്യാപികയായ ശ്രീമതി ജിജിമോൾ പിസിക്ക്  സമുചിതമായ  യാത്രയയപ്പ് നല്കി. എല്ലാ സ്റ്റാഫ് അംഗങ്ങളും പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു.ടീച്ചർ സ്കൂളിന് നൽകിയ സംഭാവനകളെ ഹെഡ്മാസ്റ്റർ ശ്രീ ഷാജി തോമസ് സാർ അനുസ്മരിച്ചു.തികഞ്ഞ അർപ്പണബോധമുള്ള ജിജി ടീച്ചർക്ക്  ആശംസകൾ നേർന്നുകൊണ്ട് യോഗം അവസാനിച്ചു.

പി.റ്റി.എ മീറ്റിംഗ്

സ്‍കൂൾ ശുചീകരണയജ്ഞം

 സ്കൂൾ ശുചീകരണ യജ്ഞം- ജനുവരി ഒന്നുമുതൽ സ്കൂൾ  തുറക്കുന്നസാഹചര്യത്തിൽ 28, 29 തീയതികളിൽ അധ്യാപകർ എല്ലാവരും പല ഗ്രൂപ്പുകളായി തിരിഞ്ഞ് എല്ലാ ക്ലാസ്മുറികളും സ്കൂളിന്റെ ചുറ്റുപാടുകളും ലാബുകളും എല്ലാം അണുവിമുക്തമാക്കി. ക്ലാസ് മുറികളിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് 10 കുട്ടികൾക്ക് വീതം ഇരിപ്പിടം ഒരുക്കി.ഓരോ കുട്ടിയും ഇരിക്കേണ്ട ഇരിപ്പിടം ലേബലൊട്ടിച്ച് തയ്യാറാക്കി.
സ്‍കൂൾ ശുചീകരണയജ്ഞം'

SCHOOL REOPENING

Ephrems inter school GK ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും പ്രതിഭകളെ ആദരിക്കലും

അഞ്ചാമത് Ephrems inter school GK ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും, 2020 sslc പരീക്ഷയിൽ Full A+ നേടിയ കുട്ടികൾക്ക് corporate manager സമ്മാനിച്ച memento & cash award വിതരണവും , 9 വിഷയങ്ങൾക്ക് A+ കരസ്ഥാമാക്കിയ കുട്ടികളെ memento നൽകി ആദരിക്കലും NMMS SCHOLARSHIP നേടിയMaster Albin M Sunny, Inspire - SUPER SCHOLAR 2021 കുമാരി AVANI SANTHOSH, NCC സംഘടിപ്പിച്ച *INDEPENDENCE DAY QUIZ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ABIGIN SHOBICHEN, NCC ദേശീയ തലത്തിൽ നടന്ന " Ek Bharath Sresht Bharath " ക്യാമ്പിൽ പങ്കെടുത്ത്‌ sslc പരീക്ഷക്ക് 50 mark, grace mark ന് അർഹത നേടിയ Sgt. Aleena Mary Prajeeshഎന്നിവരെ അഭിനന്ദിക്കുന്നതിനും,Std. 8 ന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ manuscript മാഗസിന്റെ പ്രകാശനകർമ്മവും, NCC CERTIFICATE 'A' EXAM പാസ്സായി , വരുന്ന sslc പരീക്ഷയ്ക്ക് grace mark നു അർഹത നേടിയ 55 കുട്ടികൾക്കുള്ള cetificate വിതരണവും ,6/3/21 ശനി,രാവിലെ 10.30 മുതൽ 11.30 pm വരെ, SEMINAR HALL ൽ വച്ച് നടന്നു. .ബഹുമാനപ്പെട്ട മാനേജർ Fr . Mathews Chackalackal അച്ചൻ, ബഹു : പ്രിൻസിപ്പൽ Fr. Luka Antony അച്ചൻ, ബഹു : ഹെഡ്മാസ്റ്റർ Shaji Thomas സാർ, St. Joseph's UPS Headmistress Smt. Bindu Xavier പൂർവ്വ വിദ്യാർത്ഥിയും Vlogger (fishing freaks ) എന്ന നിലയിൽ പ്രശസ്തനുമായ Mr. SEBIN CYRIAC എന്നിവർ മീറ്റിംഗിൽ സന്നിഹിതരായിരുന്നു.