ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/കൊരോണ തന്ന ദുരിതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊരോണ തന്ന ദുരിതം

കൂ.. കൂ... കൂ.. കുയിലിൻറെ നീട്ടിയുള്ള നാദം കേട്ടാണ് രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്നത് കണ്ണും തിരുമ്മി മുറ്റത്തേക്കിറങ്ങി മുറ്റത്തെ മാവിൻ കൊമ്പിൻ മേലെ അണ്ണാറക്കണ്ണനും ചില പട്ടയുടെ ഒരു കലപില തന്നെ ഉണ്ടായിരുന്നു പക്ഷികളുടെ ജന്തുക്കളുടെയും രസകരമായ കാഴ്ചകൾ ഉണ്ടെങ്കിലും എനിക്ക് അതിലേക്ക് നോക്കിയിരിക്കാൻ മനസ്സുവന്നില്ല കാരണം കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണാ വൈറസിന്റെ മഹാവിപത്ത് കാലഘട്ടത്തിലെ ഒരു ദിവസമായിരുന്നു ഇന്ന് ഒന്നര ലക്ഷം ആളുകളെ നിഷ്പ്രയാസം ഈ രോഗം മരണത്തിലേക്ക് കീഴടക്കിയിരിക്കുന്നു അതിനാൽ ഇതൊക്കെ ചിന്തിച്ചേ പ്രഭാതത്തിൽ ഉള്ള വർണ്ണക്കാഴ്ചകൾ എനിക്ക് കാണാൻ തോന്നിയെങ്കിലും എന്റെ മനസ്സ് വല്ലാതെ വിസമ്മതിക്കുന്നു ലോകമെമ്പാടും ഈ മഹാമാരിയുടെ കെടുതിയിൽ നിന്ന് മോചനം നേടാനുള്ള ശ്രമത്തിലാണ് ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകത്തെ തന്നെ ഉറക്കം കെടുത്തുകയാണ് നമുക്ക് കൊറോണാ വൈറസ് എന്ന ഈ മഹാമാരിയുടെ വിപത്തിൽ നിന്ന് രക്ഷ നേടാനുള്ള വഴി സാമൂഹിക അകലം പാലിക്കുകയും ശരീരം വൃത്തിയായി സൂക്ഷിക്കലും ആണ് മറ്റൊരു മരുന്ന് ഇതിന് കണ്ടുപിടിച്ചിട്ടില്ല എല്ലായ്പ്പോഴും കൈ നന്നായി സോപ്പിട്ടു കഴുകിയാൽ ഈ വൈറസ് ശരീരത്തിൽ വേഗം എത്തിപ്പിടിക്കുക ഇല്ല ഇത് സംബന്ധിച്ച് ക്ലാസ്സെടുക്കാൻ കൈ ദിനത്തിൽ ഒരു സാർ വന്നിരുന്നു എങ്ങനെ കൈ കഴുകണമെന്നും എങ്ങനെ വൃത്തിയായി ശരീരം സൂക്ഷിക്കണമെന്നും സാർ നന്നായി വിവരിച്ചു തന്നിരുന്നു ഇപ്പോൾ എനിക്കത് വളരെ പ്രയോജനപ്പെട്ടു ഉമ്മ വിളിച്ച് പ്രഭാത കർമങ്ങൾ ചെയ്യാൻ പറഞ്ഞപ്പോഴാണ് ഞാൻ ഈ ചിന്തയിൽ നിന്നുണർന്നത് അസ്വസ്ഥമായ മനസ്സോടെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു സമയം 6:00 ആയിരിക്കുന്നു ചായ കുടിച്ചതിനുശേഷം പത്രത്തിലേക്ക് കണ്ണോടിച്ചു ഫസ്റ്റ് പേജ് മുഴുവൻ കോവിഡിനെ ക്കുറിച്ചുള്ള ചർച്ചയായിരുന്നു ലോകരാഷ്ട്രങ്ങളിൽ സമ്പത്ത് കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മുന്നേറിക്കൊണ്ടിരുന്ന അമേരിക്ക പോലും ഈ വൈറസിന് മുമ്പിൽ മുട്ടുകുത്തി വായുവിലൂടെയും പരസ്പര സമ്പർക്കത്തിലൂടെ യും പെട്ടെന്ന് പരക്കുന്ന ഈ വൈറസിന് മുമ്പിൽ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങൾ

കീഴടങ്ങി ഇരിക്കുമ്പോൾ ദൈവത്തിൻറെ നാട് എന്നറിയപ്പെടുന്ന ഈ കൊച്ചു കേരളത്തിന് ഇതിൽനിന്നൊക്കെ തെല്ലൊരു ആശ്വാസം തോന്നുന്നുണ്ട് കൊറോണാ വൈറസിനെ തിരെ നമ്മുടെ കേരള സർക്കാർ എടുത്ത നയം ഏറെക്കുറെ ഫലപ്രദമാണ് അതുകൊണ്ടുതന്നെ ഈ കൊച്ചു കേരളത്തെ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്നു ഇവിടെ ആണല്ലോ ഞാൻ നിൽക്കുന്നത് എന്നതിനാൽ എനിക്കൊരു അഭിമാനം തോന്നി സാമൂഹ്യ അകലം പാലിക്കൽ മൂലം നാടും റോഡും അങ്ങാടികളും ഒക്കെ ഇപ്പോൾ ശാന്തം ആയിരിക്കുകയാണ് എല്ലായിടങ്ങളിലും വാഹനങ്ങളും ആളുകളും നന്നേ കുറവാണ് അഞ്ചാളിൽ കൂടുതൽ ഒരു ഇടങ്ങളിലും നിൽക്കാൻ പാടില്ല വിവാഹങ്ങളും സൽക്കാരങ്ങളും മറ്റു പരിപാടികളും ആഘോഷങ്ങളും ഒന്നും പാടില്ല എന്തിനേറെ പറയുന്നു മരണവീടുകളിൽ പോലും ആളുകൾ കൂടുതൽ നിൽക്കാൻ പാടില്ല ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിൻറെ ഒരു ദിനം മാത്രമാണിന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ദിവസങ്ങൾ ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് ഒരറിവുമില്ല സ്കൂൾ അടിച്ചിട്ട് ദിവസങ്ങളായി

പരീക്ഷകൾ ഒന്നുമില്ല കൊയപ്പ സ്കൂളിലെ അവസാന നാളുകൾ ആയിരുന്നു എനിക്ക് നഷ്ടപ്പെട്ടത് അതിൽ എനിക്ക് വളരെ വിഷമം തോന്നി എന്റെ ടീച്ചറോടും കൂട്ടുകാരോടൊപ്പമുള്ള അവസാന നിമിഷങ്ങൾ ആയിരുന്നു എന്നിൽ നിന്ന് മാഞ്ഞു പോയത് മാമീ..... ഇത്താത്തയുടെ മകന്റെ വിളികേട്ടാണ് പത്രം മടക്കി വെച്ചത് എനിക്ക് ഒരു പൂ തരുമോ സ്കൂൾ അടച്ചതിനാൽ ഞാൻ കുറെ ചെടികൾ നട്ടിട്ടുണ്ട് അതിൽ വിരിഞ്ഞ ഒരു പൂവ് അവൻ ആവശ്യപ്പെടുകയാണ് ഞാൻ ആ പൂ പറിച്ച് അവനു കൊടുത്തു അവന് സന്തോഷമായി ഇങ്ങനെ നോക്കി ഇരുന്നപ്പോഴാണ് ശരണ്യ എന്ന അമ്മ പിഞ്ചുകുഞ്ഞിനെ കടപ്പുറത്തെ പാറയിൽ ക്രൂരമായി എറിഞ്ഞു കൊന്നത് ഓർമവന്നത് എന്റെ മോനൂസിന്റെ അത്ര പ്രായം പോലും ഇല്ലായിരുന്നു ആ കുഞ്ഞിന് അതുപോലെതന്നെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവാനന്ദ എന്ന കുട്ടിയെ കാണാതായതും... കുറച്ചു ദിവസങ്ങൾക്കുമുമ്പ് പത്രമെടുത്താൽ ഇങ്ങനെയുള്ള വാർത്തകൾ മാത്രമേ കേൾക്കാറുള്ളൂ ഇപ്പോൾ കൊറോണ മൂലം അതിനു കുറച്ചു ശമനമുണ്ട് അതുപോലെ തന്നെ വാഹനാപകടങ്ങളും നന്നേ കുറഞ്ഞിരിക്കുന്നു ഇതൊക്കെ ആലോചിച്ച് കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണുനീർ വീണപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത് അവിടെ നിന്ന് എഴുന്നേറ്റ് കൈ നന്നായി സോപ്പിട്ട് കഴുകി ഭക്ഷണം കഴിക്കാനിരുന്നു ചക്കക്കുരു കറിയും ചീരയില ഉപ്പേരിയുമായിരുന്നു മത്സ്യം കിട്ടാത്തതിനാൽ ഭക്ഷണത്തിന് രുചി തോന്നിയില്ല മത്സ്യം കേടായതിനാൽ ഉപ്പ മത്സ്യം കൊണ്ടു വരാറില്ല ഭക്ഷണത്തിനുശേഷം താത്തയുടെ കുട്ടികളോടൊപ്പം കളിച്ചു സന്ധ്യയായപ്പോൾ ചെടികൾക്ക് വെള്ളം നനച്ച് കുളിച്ചു വൃത്തിയായി വീട്ടിലേക്ക് കയറി കുറച്ചു പുസ്തകങ്ങൾ വായിച്ച് ഭക്ഷണം കഴിച്ച് വീണ്ടും ഇരുട്ടിന്റെ ശാന്തതയിലേക്ക ഞാൻ നീങ്ങി

നഷ്‍വ. കെ സി
5 A ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ