പുന്നോൽ മോപ്പിള എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുന്നോൽ മോപ്പിള എൽ പി എസ് | |
---|---|
പ്രമാണം:Punnol moppila.jpeg | |
വിലാസം | |
പുന്നോൽ പുന്നോൽ മാപ്പിള എൽ പി സ്കൂൾ-കുറിച്ചിയിൽ , -670102 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 2355935 |
ഇമെയിൽ | punnolmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14227 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
1908 ൽ ഓത്തുപള്ളിയോട് ചേർന്ന ഒരു ഓല ഷെഡിൽ പ്രവർത്തനമാരംഭിച്ച വിദ്യാലയമാണ് പുന്നോൽ മാപ്പിള എൽ പി സ്കൂൾ.പുന്നോലിലെ പ്രശസത്മായ ആനകുടുംബത്തിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട്പുന്നോൽ മുസ്ളിം ജുമാഅത്ത് കമ്മിറ്റിക്ക് സൗജന്യമായി നൽകി. ആന മൂസ്സ ആയിരുന്നു ആദ്യകാലത്തെ മാനേജർ.ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ. ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി,ഒന്ന് രണ്ട് എന്നീക്ലാസുകൾ ഈ കെട്ടിടത്തിലും മൂന്ന്,നാല് ക്ലാസുകൾ തൊട്ടടുത്ത കെട്ടിടത്തിലും നടന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കെ ഇ ആർ പ്രകാരമുള്ള വിശാലമായ ആറുക്ലാസ്സ്മുറികൾ,പൂർവ്വവിദ്യാർത്ഥിയുടെ വകയായ് നിർമിച്ച കിണർ,പമ്പ്‌സെറ്റ്,കൈ കഴുകനുള്ള പൈപ്പുകൾ,ഗേറ്റ്,സ്റ്റേജ്,വാഷ്‌ബേസിൻ എന്നിവയും.സാംസ്കാരിക സംഘടനയായ തണലിന്റെ വകയായ് നിർമിച്ച ഒരുഗേൾസ്ടോയ്‌ലറ്റുൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളും സ്കൂളിന്റെ മുതൽകൂട്ടാണ്.കൂടാതെ നല്ല സൌകര്യപ്രദമായ കമ്പ്യൂട്ടർ ലാബും.വിശാലമായ കളി സ്ഥലവും സ്കൂളിനു സ്വന്തമായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
പുന്നോൽ മുസ്ലിം ജുമാഅത്ത് കമ്മിററി. മാനേജർ കെ പി അബ്ദുൾ ഗഫൂർ.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ പി അബ്ദുൾ മജീദ് -ചരിത്രകാരൻ
കെ പി അബ്ദുൾ സമദ് -മുൻ ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കെ പി കുഞ്ഞിമൂസ -പത്രപ്രവർത്തകൻ,എഴുത്തുകാരൻ
കെ പി അബ്ദുൾ റഹ്മാൻ-റിട്ട ഡപ്യുട്ടി കളക്ടർ
വഴികാട്ടി
{{#multimaps:11.721920408806074, 75.51716585414133 | width=800px | zoom=17}}