സ്കൂൾവിക്കി പഠനശിബിരം - എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. 2021 ഡിസംബ‍ർ 21, 22 തിയതികളിയായി ആർ ആർ സി ഇടപ്പള്ളിയിൽ നടന്ന സംസ്ഥാനതലപഠന ശിബിരത്തെ തുടർന്ന് ജില്ലാതലത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി 2021 ഡിസംബ‍ർ 23, 24 കൈറ്റ് എറണാകുളം ജില്ലാകേന്ദ്രത്തിൽ സംഘടിപ്പിച്ചത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

പങ്കെടുക്കുന്നവർ

2021 ഡിസംബ‍ർ 23, 24 കൈറ്റ് എറണാകുളം ജില്ലാകേന്ദ്രത്തിൽ നടന്ന സ്കൂൾവിക്കി പരിശീലനം 1

ജില്ലയിലെയും എല്ലാ മാസ്റ്റർ ട്രെയിന‍ർമായ സ്ക്കൂൾ വിക്കി സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.

  1. DEV (സംവാദം) 11:35, 23 ഡിസംബർ 2021 (IST)
  2. പ്രകാശ് വി പ്രഭു (സംവാദം) 11:37, 23 ഡിസംബർ 2021 (IST)
  3. Anilkb (സംവാദം) 11:41, 23 ഡിസംബർ 2021 (IST)
  4. Elby (സംവാദം) 11:40, 23 ഡിസംബർ 2021 (IST)
  5. Razeenapz (സംവാദം) 11:42, 23 ഡിസംബർ 2021 (IST)
  6. Sijochacko (സംവാദം) 11:42, 23 ഡിസംബർ 2021 (IST)
  7. ഉണ്ണി ഗൗതമൻ (സംവാദം) 11:52, 23 ഡിസംബർ 2021 (IST)
  8. Swapnajnair (സംവാദം) 11:42, 23 ഡിസംബർ 2021 (IST)
  9. 2021 ഡിസംബ‍ർ 23, 24 കൈറ്റ് എറണാകുളം ജില്ലാകേന്ദ്രത്തിൽ നടന്ന സ്കൂൾവിക്കി പരിശീലനം 2
    Ajivengola (സംവാദം) 11:46, 23 ഡിസംബർ 2021 (IST)
  10. Rajesh T G (സംവാദം) 11:45, 23 ഡിസംബർ 2021 (IST)
  11. മൈക്കിൾ (സംവാദം) 11:45, 23 ഡിസംബർ 2021 (IST)
  12. Ajeesh K S (സംവാദം) 11:47, 23 ഡിസംബർ 2021 (IST)
  13. jeyadevan (സംവാദം) 12:09, 30 ഡിസംബർ 2021 (IST)
  14. Saji P N (സംവാദം) 12:33, 30 ഡിസംബർ 2021 (IST)

DRG പരിശീലന റിപ്പോർട്ട്

സ്കൂൾവിക്കി നവീകരണം -2022 സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനം 2021 ഡിസംബർ 20-22 തിയതികളിലായി നടന്നിരുന്നു. അതിന്റെ തുടർച്ചയായി ജില്ലതല പരിശീലനം 2021 ഡിസംബർ 24,29 തിയതികളിലായി നടന്നു. ജില്ലയിലെ എല്ലാ എംടിമാരും പരിശീലനത്തിൽ പങ്കെടുത്തു. 24 ന് രാവിലെ 10 മണിക്ക് -സ്കൂൾവിക്കി പഠനശിബിരം - എറണാകുളം - താളിൽ ഒരുക്കിയ -പങ്കെടുക്കുന്നവർ എന്ന ശീ‍ർഷകത്തിന് കീഴെ പങ്കടുക്കുന്നവർ ഒപ്പു വച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി. ജില്ലാ കോഡിനേറ്റർ ഉൾപ്പെടെ എല്ലാ എംടിമാരും സന്നിഹിതരായിരുന്നു. പരിശീലനത്തിന്റെ ആദ്യപടിയായി എല്ലാ എംടി മാരും അവരവരുടെ ഉപയോക്തൃ താൾ ഫലകം ചേർത്ത് പരിഷ്ക്കരിച്ചു.

സ്കൂൾവിക്കി താൾ പരിഷ്ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട കാര്യങ്ങൾ പരിശീലനത്തിൽ അവതരിപ്പിച്ചു. എല്ലാ താളിലും പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ്, ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്, വഴികാട്ടി എന്ന ഭാഗത്ത് മാപ്പ്, ചേർക്കൽ ഇൻഫോബോക്സിലേക്ക് വേണ്ട വിവരങ്ങൾ സ്കൂളുകളിൽ നിന്നും ശേഖരിക്കലും സ്കൂൾ താളിൽ ചേർക്കുകയും തുടങ്ങിയ വിവരങ്ങൾ വിശദമായി ചർച്ചചെയ്തു. ഈ കാര്യങ്ങൾ സ്കൂൾവിക്കി താളിൽ ചെയ്ത് പരിശീലിച്ചു. ഈ പ്രവർത്തനങ്ങൾ 2021 ഡിസംബർ 29 അകം പൂർത്തിയാക്കാൻ ധാരണയായി.

29ന് രണ്ടാംദിന പരിശീലനത്തിൽ ഉപജില്ലാതല പരിശീലനം ക്രമപ്പെടുത്തി. ജനുവരി 13 ന് മുൻപ് മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകാൻ ധാരണയായി.

സ്കൂൾവിക്കി സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് പരിശീലനത്തിൽ പങ്കെടുത്ത ജി. ദേവരാജൻ. പ്രകാശ് പ്രഭു എന്നിവർ പഠന ശിബിരത്തിന് നേതൃത്വം കൊടുത്തു.


.