ഡി.യു.എച്ച്.എസ്. പാണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
04:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഡി.യു.എച്ച്.എസ്. പാണക്കാട്
വിലാസം
മലപ്പുറം

പട്ടർക്കടവ്.പി.ഒ,
മലപ്പുറം
,
676519
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04832836175
ഇമെയിൽduhspanakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹംസ പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ പ്രസിദ്ധമായ പാണക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1979 ജൂൺ മാസം ബഹുമാന്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. തികച്ചും ശാന്തവും ഗ്രാമാന്തരീക്ഷം നിറയുന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1979 ജൂണിൽ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റർ 2000 മാർച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപനം അതിന്റെ യശസ്സ് ഉയർത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടു കോൺക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട്. എല്ലാ. ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.ടൈൽസ്  വിരിച്ച തറയും ഫാൻ സൗകര്യവും ഉള്ള ക്ലാസ് റൂമുകൾ  ഹൈടെക്  ആവൻ  തയ്യാറായിക്കഴിഞ്ഞു . കുട്ടികൾക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിന് സ്കൂൾ മാനേജ്മെന്റ് എപ്പോഴും .തയ്യാറാണ്. 

ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട് സ്കൂൾ ഹൈ ടെക് അകാൻ തയ്യാറായി കഴിഞ്ഞു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂൾ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 1979 -ജൂണിൽ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോൾ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേൽനോട്ടത്തിൽ പുരോഗതി പ്രാപിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അരിമ്പ്ര മുഹമ്മദ്മാസ്റ്റർ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാണക്കാട് ഹമിദലി ശിഹാബ് തങ്ങൾ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ

വഴികാട്ടി

<googlemap version="0.9" lat="11.056209" lon="76.043007" zoom="17" width="550" selector="no" controls="none"> 11.05532, 76.043994, ഡി.യു.എച്ച്.എസ്. പാണക്കാട് </googlemap>


"https://schoolwiki.in/index.php?title=ഡി.യു.എച്ച്.എസ്._പാണക്കാട്&oldid=390892" എന്ന താളിൽനിന്ന് ശേഖരിച്ചത്