വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
06:31, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
വിലാസം
വെട്ടുപാറ

ചീക്കോട് പി.ഒ,ചെറുവായൂർ വഴി ,മലപ്പുറം ജില്ല.
,
673645
,
മലപ്പുറം ജില്ല
സ്ഥാപിതം21 - 12 - 1941
വിവരങ്ങൾ
ഫോൺ04832728630
ഇമെയിൽvavooralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഹറ.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വാവൂർ എ.എം.എൽ.പി. സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാർ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവർത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതൽ 5 വരെ ക്ലാസുകൾ അനുവദിച്ചിരുന്നു.KER ൻറ ആവിർഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം അദേഹത്തിൻറ പുത്രൻ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജർ ശ്രീമതി.കെ സി.റസിയയാന്ൻ.

ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ചാരിച്ചൻ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ൽ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷൻ വീതം 8 ഡിവിഷനുകൾ ഉണ്ടായി.1998 ൽ 3-തരത്തിൽ ഒരു അധിക ഡിവിഷൻ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ൽ അധിക ഡിവിഷൻ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ൽ വീണ്ടും അധിക ഡിവിഷൻ ഉണ്ടാവുകയും ചെയ്തു.ഇപ്പോൾ ഇവിടെ 9 ഡിവിഷനുകൾ ഉണ്ട്.ഓരോ ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആണ്.

2 അറബിക് അധ്യാപകർ ഉൾപെടെ 11 അധ്യാപകർ ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചർ ആണ്.2011-12 വർഷത്തിൽ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികൾ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടർ റൂം ,സ്റ്റോർ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണർ, വാട്ടർ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങൽ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.

PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ

  • എല്ലാ ക്ലാസ്‌മുറികളിലും ഫാൻ
  • മൈക്ക് സെറ്റ്‌
  • Water Tank
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • കമ്പ്യൂട്ടർറൂം,ഓഫീസ്റൂംനവീകരണം
  • കമ്പ്യൂട്ടർ റൂമിലേക്ക് 40 കസേരകൾ
  • ലാപ്പ്‌ടോപ്പ്
  • കമ്പ്യൂട്ടർ & പ്രിൻറർ
  • ക്ലാസ്സ്‌ റൂമുകൾക്ക് വാതിലുകൾ
  • ബിഗ്‌പിക്ക്ച്ചറുകൾ
  • SPEEKING STAND
  • ഇലക്ട്രിക്‌ ബെൽ
  • ID CARD,ഡയറി
  • കാർപെറ്റ് വിരി
  • ട്രോഫികൾ
  • SOUND BOX
  • OPEN LIBRARY-CH CENTRE
  • DISPLAY BOARD-MAITHRICLUB
  • എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക്-CH CENTRE
  • കഞ്ഞിപ്പുര ഗ്രിൽ
  • പൂന്തോട്ടം

SCHOOL STAFF

  1. സുഹറ എം -ഹെഡ്മിസ്ട്രെസ്
  2. ഉഷ ഒ
  3. റസിയ പി സ്രംബിയക്കൾ
  4. പാത്തുമ്മകുട്ടി ഒ.
  5. പ്രിയ വി.കെ
  6. നഫീസ എ
  7. അസ്മാബി കെ
  8. ജലീസ്കോളക്കോടൻ
  9. മുഹമ്മദ്‌ ബുശൈർ പി
  10. അബ്ദുൽ റഫീക്ക് ഇ
  11. ഫെബിന കെ.വി

PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ

പ്രവേശനോൽസവം
ദിനാചരണങ്ങൽ
സ്കൂൾ മേളകൾ
പഠനയാത്ര
സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
ബോധവൽകരണ ക്ലാസുകൾ
PTA,CPTA,MTA,SSG,യോഗങ്ങൽ
സ്കൂൾ വാർഷികം

ദിനാചരണങ്ങൽ

ശാസ്ത്ര മേള

കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തൽസമയ നിർമാണത്തിലും,ഓവറോൾ ചാമ്പ്യൻമ്മാർ ആവുകയും,ജില്ലാ മത്സരത്തിൽ പാവ നിർമാണത്തിൽ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളിൽ A grade നേടുകയുംചെയ്തു

പാവ നിർമ്മാണ൦-ജില്ലയിൽ 2 nd A GRADE,DIYANA CK
DISTRICT COMPETITION- VOLLEYBALL NET MAKING,THREAD PATTERN,CHALK MAKING,UMBRELLA MAKING,WASTE MATERIAL AND PUPPETRY,FULL A GRADE
DISTRICT PARTICIPATION STUDENTS AND TEACHERS

കലാമേള

സബ്ജില്ലാ ദേശഭക്തിഗാന മത്സരത്തിൽ A GRADE
സബ്ജില്ലാ മത്സരത്തിൽ MONOACT,SPEECH-A GRADE-FATHIMA NAJIYA AK
സബ്ജില്ലാ മാപ്പിളപ്പാട്ടിൽ A GRADE-NEHAFATHIMA KP

തനത് പ്രവർത്തനങ്ങൽ

  1. സ്കൂൾ ലീഡർ തെരഞ്ഞെടുത്തപ്പ്
    ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.
   ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി.
      സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇലക്ട്രോണിക്ക് വോട്ടിംഗ് രേഖപെടുത്തിയ സന്തോഷം എല്ലാവരുടെയും മുഖത്തും കാണാമായിരുന്നു..
  1. ശാസ്ത്ര പരീക്ഷണ ക്ലാസ്
   ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശസ്ത്രഅഭിരുചികൾ തിരിച്ചറിയാനും വർദ്ധിപ്പിക്കാനും തെരട്ടമ്മൽ സ്കൂൾ അധ്യാപകൻ സലീം മസ്റ്റർ ചെറിയ പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് ക്ലാസെടുത്തു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായത്.
  1. ബോധവൽകരണ ക്ലാസും സ്കൂൾ ശാസ്ത്ര പ്രവൃത്തി പരിചയമേളയും
    കുട്ടികളെ എങ്ങനെ വളർത്താം എന്ന വിഷയത്തിൽ ശ്രീ ബഷീർ മാസ്റ്റർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു.200 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. 3 മണി മുതൽ തുടങ്ങിയ ക്ലാസ് എല്ലാവർക്കും ഫലപ്രദമായിരുന്നു.
    അന്ന് തന്നെ നടത്തിയ സ്കൂൾ ശസ്ത്രമേള എല്ലാവരെയും ആകർഷിച്ചു.10 ഇനങ്ങളിൽ കുട്ടിക്കളുടെ തത്സമയ നിർമ്മാണവും ഉണ്ടായിരുന്നു.20 ഇനങ്ങളിലുള്ള പ്ര3 രശന വസ്തുക്കളും പ്രദർശനങ്ങളിൽ ഉണ്ടായിരുന്നു.
  1. ഉപജില്ല കലാമേള
  ഉപജില്ലാ കലാമേള, അറബിക് കലാമേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.36 പോയിന്റ് അറബിക് കലാമേളയിലും 37 പോയിന്റ് ജനറൽ വിഭാഗത്തിനും ലഭിച്ചു.
  1. ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഓവറോൾ
   കിഴിശ്ശേരി ജി.എം യു പി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ല പ്രവൃത്തി പരിചയമേളയിൽ തത്സമയ നിർമ്മാണത്തിൽ 10 ഇനങ്ങളിൽ 8A ഗ്രേഡ് നേടി. കുട നിർമ്മാണം, വോളിബോൾ നെറ്റ്, പാവനിർമ്മാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം, കളിമൺ രൂപം, തുന്നൽ ,ത്രെഡ് പാറ്റേൺ, ചോക്ക് നിർമ്മാണം എന്നിവക്ക് A ഗ്രേഡ് ലഭിച്ചു. സ്റ്റാൾ പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി.
   വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും പി.ടി.എ.പ്രസിഡന്റ്‌ ശ്രീ.അബ്ദുൽ ജബ്ബാർ നിർവ്വഹിച്ചു.മാനേജർ കെ.സി. റസിയ പരിപാടിയിൽ പങ്കെടുത്തു.
  1. ജില്ലാ പ്രവൃത്തി പരിചയമേള
     മഞ്ചേരിയിൽ വെച്ച് നടന്ന ജില്ലാ പ്രവൃത്തി പരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പങ്കെടുത്ത 6 ഇനങ്ങളിൽ A ഗ്രേഡ് നേടുകയും പാവനിർമ്മാണത്തിൽ 2nd A ഗ്രേഡ് നേടുകയും ചെയ്തു.

സ്‌കൂൾ ഫോട്ടോസ്

റിപബ്ലിക്‌ദിനം

    റിപബ്ലിക്‌ ദിനത്തിൽ അധ്യാപകരും  കുട്ടികളും രക്ഷിതാകളും എത്തിച്ചേർന്നു.PTA PRESIDENT അബ്ദുൽജബ്ബാർ പതാക ഉയർത്തി.സ്കൂൾ headmistres സുഹറ  ടീച്ചർ സ്വാഗതം പറഞ്ഞു.MTA president മധുരം വിതരണം ചെയ്തു.മാനേജർ1 കെ സി റസിയ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി  വാവൂർ എ എം എൽ പി സ്കൂളിൽ 27-01-2017 വെള്ളിയായിച്ച രാവിലെ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടിൽ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികൾക്ക്പ്ലാസ്റ്റിക്‌ നിർമർജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെകുറിച്  വിശദീകരിച്ചു.
     11 മണിയോടെ സ്കൂളിൽ ചീക്കോട് ഗ്രാമപഞ്ചായത്ത്‌ president ,ബ്ലോക്ക്‌ മെമ്പർ ,വാർഡ്‌മെമ്പർമ്മാർ,PTA MTA, president മ്മാർ ,മറ്റു ജനപ്രതിനിതികൾ ,രക്ഷിതാക്കൾ ,സന്നദ്ധസംഘടനകൾ, തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേർന്നു.11 മണിക്ക് സ്കൂൾ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം മികവിൻറ കേന്ദ്രമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ  ശ്രീ കെ പി സഈദ് ഉദ്ഘാടനംനിർവഹിച്ചു PTA president അബ്ദുൽ ജബ്ബാർ വിദ്യാലയ മികവിനെ കുറിച് സംസാരിച്ചു HM പ്രതിക്ഞ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .
==ഐ.ടി മേള 2016-17==
        കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ ഐ.ടി മേളയിൽ സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. വളരെ നല്ല ഒരു പ്രവർത്തനമായിരുന്നു.ഇതിന് നേതൃത്വം നൽകിയ കിഴിശ്ശേരി AE0 യെ പ്രത്യേകം അഭിനന്ദിക്കുന്നു

നൈറ്റ് പി.ടി.എ(11-02-2017)

    പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി.എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു.

വാർഷികാഘോഷം

   സ്കൂളിന്റെ വാർഷികാഘോഷം 2017 ഫെബ്രുവരി 17- വെള്ളി 2 മണി മുതൽ ആരംഭിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂളിൻറ ലോഗോ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി.വി.അബ്ദുൽ മനാഫ് നിർവ്വഹിച്ചു - സ്കൂൾ മേളകളിൽ AGrade നേടിയ മുഴുവൻ പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ Best Student നുള്ള അവാർഡ് ശരീഫ് ഡോക്ടർ സമ്മാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ നിർവ്വഹിച്ചു.സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചറും നന്ദി ബുശൈ്റ്റർ മാസറും പറഞ്ഞു .H m ഫോറം സെക്രട്ടറി അഷറഫ് മാസ്റ്റർ കവിത മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.കിഴിശ്ശേരി AE0 രാജേന്ദ്രൻ സാർ നേരത്തെ തന്നെ വന്നിരുന്നു അതുപോലെ നൂൺ മീൽ ഓഫിസർ അശോകൻ സാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

schoolMap=

{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }}