എ.എൽ.പി.എസ്. കരിപ്പോടി

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. കരിപ്പോടി
വിലാസം
കരിപ്പോടി

കരിപ്പോടി, ബേക്കൽ പി.ഒ, കാസർഗോടഡ് ജില്ല
,
671318
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9496182524
ഇമെയിൽhmalpskaripody@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോ‍‍‍ഡ്
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശ.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926 ൽ കരിപ്പോടി എന്ന സ്ഥലത്ത് സ്ഥാപിതമായ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ശ്രീ. കൊറഗൻ ആചാരിയായിരുന്നു.ആദ്യം അ‍ഞ്ച് ക്ലാസ്സുണ്ടായിരുന്നു. പ്രീ - കെ.ഇ.ആർ പ്രകാരമുള്ള സ്കൂളിൽ അന്ന് 150 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നു.2011 മുതൽ ഈ വിദ്യാലയം പ്രീ - കെ.ഇ.ആർ കെട്ടിടത്തിൽ നിന്നും മാറ്റി സമീപ സ്ഥലമായ ആറാട്ടുകടവിൽ പാലക്കുന്ന് ശ്രീ. ഭഗവതിക്ഷേത്ര ഭരണസമിതി വക കെട്ടിടത്തിൽ ( കെ.ഇ.ആർ ) അവരുടെ നേതൃത്വത്തിൽ വളരെ മികച്ചനിലയിൽ കരിപ്പോടി പ്രദേശത്തിന്റെ ഒന്നാകെ സരസ്വതീ ക്ഷേത്രമായി പ്രവർത്തിച്ചുവരികയാണ്. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി 90 കുട്ടികളും പ്രീ - പ്രൈമറി ക്ലാസ്സിലായി 28 വിദ്യാർത്ഥികളും അന്ന് ഇവിടെ പഠനം നടത്തുന്നുണ്ട്.ബേക്കൽ ഉപജില്ലയിലെ മികച്ച സ്കൂളുകളുടെ കൂട്ടത്തിൽ മുൻപന്തിയിലുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷാപഠനത്തിനു പുറമെയായി എല്ലാ കുട്ടികൾക്കും അറബി ഭാഷാപഠനത്തിനും അവസരം ഒരുക്കിയിട്ടുണ്ട്.സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

45 സെന്റ് ഭൂമിയിലായി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന് രണ്ട് നിലകളിലായി ആകെ ആറ് ക്ലാസ്‌മുറികളുണ്ട്. സ്കൂളിന് പ്രവർത്തന സജ്ജമായ രണ്ട് കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ക്ലാസ്സുകളിലും ഐ.ടി അധിഷ്ടിത വിദ്യാഭ്യാസമെത്തിക്കുന്നതിലേക്കായി ഇന്റർനെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതൽ കമ്പ്യൂട്ടറുകൾക്കായി ശ്രമിച്ചുവരുന്നു.നല്ല ഉച്ചഭക്ഷണപ്പുര, എല്ലാ കുട്ടികൾക്കും യൂറിനൽ, ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.രണ്ട് റാംപുകൾ ഉണ്ട്.എന്നും കുടിവെള്ളം ലഭിച്ചുവരുന്ന ബോർവെൽ സ്കൂളിനുണ്ട്.ബ്രോഡ്ബാന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ശുചിത്വ സേന
  • പ്രവൃത്തി പരിചയം
  • ആരോഗ്യ ക്ലബ്ബ്
  • വായനാ ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സോപ്പ് നിർമാണം
  • പഠന യാത്ര

മാനേജ്‌മെന്റ്

1926 ൽ ശ്രീ. കൊറഗൻ ആചാരി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 2011 മുതൽ പാലക്കുന്ന് ശ്രീ ഭഗവതിക്ഷേത്ര ഭരണസമിതിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. സ്കൂളിന് മനോഹരമായ കെട്ടിടവും, യാത്രാ സൗകര്യവും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിതന്നിട്ടുണ്ട്.ഉദുമ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

മുൻസാരഥികൾ

  • ശ്രീ. കേശവ കായർത്തായ
  • ശ്രീ. വി.കെ. കുമാരൻ
  • ശ്രീ. പി. ഗോപാലൻ ആചാരി
  • ശ്രീ. ടി. നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._കരിപ്പോടി&oldid=404291" എന്ന താളിൽനിന്ന് ശേഖരിച്ചത്