എൽ എഫ് എൽ പി എസ് കൊമ്പൊടിഞ്ഞാമക്കൽ/തിരികെ വിദ്യാലയത്തിലേക്ക് 21
കൊമ്പൊടിഞ്ഞാമാക്കൽ എൽ.എഫ് എൽ.പി.സ്ക്കൂളിൽ 2021 നവംബർ ഒന്ന് രാവിലെ 10 മണിക്ക് പ്രവേശനോത്സവം നടന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.സി റോജ സ്വാഗതം പറഞ്ഞു. ശ്രീമതി രേഖ സന്തോഷ് അധ്യക്ഷം വഹിച്ച യോഗം മാള ബ്ലോക്ക് മെമ്പർ ശ്രീമതി ജുമൈന ഷഗീർ ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ റവ ഫാദർ അക്ഷരദീപം തെളിയിച്ചു കുട്ടികളെ അറിവിന്റെയും ലോകത്തേയ്ക്കാനയിച്ചു. പി.ടി.എ.പ്രസിഡണ്ട് ശ്രീ പി.വി ജോയ്, സ്കൂൾ ലീഡർ കുമാരി അലീഷ ജോയ് ആശംസകൾ നേർന്നു. കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. 32 കുട്ടികൾ ഹാജരായി.