ജി. വി. എച്. എസ്. എസ്. മലമ്പുഴ

16:48, 30 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)


കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ.
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്.
ചരിത്രം
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു


വഴികാട്ടി