സ്കൂളിന്റെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം (1/6/2018)

മലമ്പുഴ ജി.വി.എച്ച്.എസ്,എസിൽ ജൂൺ 1-ാം തീയ്യതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു: ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.രാജൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ, പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സൂസൻ ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ വിളംബരവുമായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു.

പരിസ്ഥിതി ദിനം(5/6/2018)

2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് മരം നട്ടുകൊണ്ട് എച്ച് എം. ദേവിക ടീച്ചർ ഉദ്ഘാടനം നടത്തി .

അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകി.

ഒരു മരം നടാം നമുക്കമ്മയ്ക്കു വേണ്ടി
മരുവത്കരണ വിരുദ്ധ ദിനം(18/06/2018)

മരുവത്കരണ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ദേശീയ ഹരിതസേന ജില്ലാ കോർഡിനേറ്റർ ശ്രീ. ഗുരുവായൂരപ്പൻ ദിവസത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചു.

വായനാവാരം(19/6/2018-26/6/2018)

ശ്രീ. പി. എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി ആഘോഷിക്കുന്നു.വായനാ വാരത്തോടനുബന്ധിച്ച് സ്കൂളിൽ വൈഖരി ബുക്സിന്റെ പുസ്തകപ്രദർശനവും വില്പനയും നടന്നു.

പുസ്തകമേള

വായനാ ദിന ക്വിസ്സ്, ലൈബ്രറി പരിചയം എന്നിവയും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധദിനം (26/6/2018)(1/6/2018)
പോസ്റ്റർ രചനാ മത്സരം

ലഹരി വിരുദ്ധ ദിനത്തിൽ സ്കൂളിൽ ചേർന്ന അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

ബഷീർ ദിനം(5/7/2018)

ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ബഷീർ അനുസ്മരണ പോസ്റ്ററുകളുടെ പ്രദർശനം, ബഷീർ ക്വിസ്സ് എന്നിവ നടത്തി.

ജനസംഖ്യാ ദിനം(11/7/2018)

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനസംഖ്യാ ക്വിസ്സ് നടത്തി.

ചാന്ദ്ര ദിനം(21/7/2018)

ഹിരോഷിമ ദിനം(6/8/2018)& നാഗസാക്കിദിനം(9/8/2018)