കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം
സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനം
സംപ്തംബര്‍ 18ന് സ്ക്കൂള്‍ തലത്തിലാറംഭിച്ചു
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കുട്ടികളെ പരിശീനിപ്പിച്ചു.കുട്ടികള്‍ കൊണ്ടു വന്ന ലാപ്ടോപ്പുകളിലും ഡെസ്ക്ക്ടോപ്പുകളിലും ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തു കൊ ടുത്തു.സി.ഡിയുടെ പകര്‍പ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു.ജിമ്പ് സോ ഫ്റ്റ്വെയര്‍ഉപയോഗിച്ച് പോസ്റ്ററുള്‍ തയ്യാറാക്കി വീടുകളില്‍ വിതരണം ചെയ്തു. സെമിനാറുകള്‍ സംഘടിപ്പിച്ചുപ്രൊജക്ടിസൂടെ കണ്ടെത്തിയ വസ്തുതകളും പരി ഹാര നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിനാ യി സ്ക്കൂള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി
പ്ലാസ്റ്റിക് പാഴ്വസ്തു നിര്‍മാര്‍ജനം
നവംബര്‍ 18ബുധനാഴ്ചത്തെ യോഗതീരുമാനപ്രകാരം കായക്കൊടി പഞ്ചായത്തിലെ പാഴ്വസ്തുക്കള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ഒരു വന്‍പദ്ധതിക്ക് തുടക്കം കുറിച്ചു.2010 ല്‍ കായക്കൊടി പഞ്ചായത്തിലെ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ മുഴുവനും കായക്കൊടി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച് പ്ലാസ്റ്റിക് സെമിത്തേരിയില്‍ അടക്കം ചെയ്തതാണ്.എന്നാല്‍ ഇപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ റോഡ് ടാറിങ്ങിന് ഉപയോഗപ്രദമാക്കുന്ന പ്രവര്‍ത്തനവുമായാണ് മുന്നോട്ടു പോകുന്നത്.
ഡിസംബര്‍ 2 ഭോപ്പാല്‍ ദിനം
നവംബര്‍ 30 തിങ്കളാഴ്ചത്തെ പരിസ്ഥിതി ക്ലബ്ബ് യോഗ തീരുമാനപ്രകാരം ഭോപ്പാല്‍ ദിനത്തില്‍ ദുരന്ത രക്തസാക്ഷികള്‍ക്ക് ആദരാഞ്ചലികള്‍ അര്‍പ്പിച്ചുകൊണ്ട് തെരുവു നാടകം അവതരിപ്പിച്ചു.സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ കൂടാതെ രക്ഷാകര്‍ത്താക്കളും നാടകം കാണാന്‍ എത്തി. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് ഭോപ്പാല്‍ ദുരന്തത്തിന്റെ സി.ഡി പ്രദര്‍ശനവും നടന്നു.അതിനുശേഷം സെമിനാര്‍, ക്വിസ്സ് മത്സരം എന്നിവയും നടത്തി.ഹെഡ്മാസ്റ്റര്‍ എന്‍.കെ.അശോകന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.അമ്മത് മാസ്റ്റര്‍,കെ.ജയരാജന്‍,കെപി.സുരേഷ് ,വി.പി കുഞ്ഞബ്ദുള്ള,എ.എന്‍ വിജയന്‍,പികെ ബഷീര്‍,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.സീഡ് കോ.ഓഡിനേറ്റര്‍ എം.പി.മോഹന്‍ദാസ് നന്ദി രേഖപ്പെടുത്തി.
-
Receiving Best I.T.lab award from Sri M.A.Baby Hon'ble Minister for education -
Water conservation -
After receiving Best I.T. school Award -
The Hindu Daily report About Our I.T. activities
<gallery>