ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
നാം അത്യധികം വിഷമകരമായ ഒരു അവസ്ഥയിലൂടെയാണല്ലോ ഇപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഈ Lockdown കാലം നമ്മുടെ വീടും പരിസരവും ശുചിയാക്കാൻ ശ്രദ്ധിച്ചാൽ കൊറോണയെന്നല്ല മറ്റൊരുപാട് രോഗങ്ങളെ വരുതിയിലാക്കാം. അതിനായി വിദ്യാർത്ഥികളായ നമുക്കും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേരാം. വീടിന്റെ തട്ടുമ്പുറത്ത് പാർക്കുന്ന കുഞ്ഞുഭീകരരായ എലികളെ തുരത്തിയാൽതന്നെ മരണകരണമാകുന്നതും ഏറെ ഭീതി പരത്തുന്നതുമായ എലിപ്പനി, പ്ളേഗ് തുടങ്ങിയവയിൽ നിന്നും രക്ഷ നേടാം. കൊതുകുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതുവഴി ഒട്ടേറെ പകർച്ചപ്പനികൾ തടയാൻ പറ്റും. ക്യുലക്സ് , അനോഫിലസ് , മൻസോണിയ വിഭാഗത്തിൽ പെടുന്ന കൊതുകുകൾ പക്ഷി മൃഗാദികളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പരത്തുന്നു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത് . ഇവ പ്രധാനമായും ശുദ്ധജലത്തിലാണ് മുട്ടയിട്ടു വളരുന്നത്. പരിസരമലിനീകരണം മൂലം ഉണ്ടാകുന്ന രോഗമാണ് ചിക്കൻഗുനിയ. ഇപ്രകാരം ഇവിടെയും പരിസരശുചീകരണത്തിന്റെ പ്രാധാന്യം വെളിവാകുന്നു. കെട്ടികിടക്കുന്ന മലിനജലസ്രോതസ്സുകൾ ഇല്ലാതാക്കാൻ നാമും ശ്രദ്ധിക്കണം. കുടിവെള്ളം മലിനമാകുന്നതു മൂലം ജലജന്യ രോഗങ്ങൾ ആയ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയവ പിടിപെടും. സ്കൂൾ അവധി ആയതിനാൽ നമ്മുടെ കുഞ്ഞനുജന്മാരും അനുജത്തിമാരും മുറ്റത്തിറങ്ങി മലിനജലത്തിലും മറ്റും കളിക്കാൻ ഇടയുണ്ട്. അവരെ പരമാവധി സംരക്ഷിക്കാൻ നാം ശ്രദ്ധിക്കണം. ഈ അവസരത്തിൽ നാം ഓർക്കേണ്ടത്ത് പ്രതിരോധമാണ് ചികിത്സയേക്കാൾ പ്രധാനം എന്നതാണ്. പരിസര ശുചിത്വം പാലിച്ചില്ലെങ്കിൽ ജീവി ജീവനും പ്രാണി പ്രാണനും ഭീഷണിയാണെന്ന തത്വം നാം എന്നും ഓർക്കണം. പരിസരം ശുചിയായാൽ തന്നെ പല രോഗങ്ങളും നമ്മുടെയൊന്നും അടുത്ത് പോലും വരാൻ ധൈര്യപ്പെടില്ല. മലിനമായ ചുറ്റുപാടുകൾ രോഗാണുവിന് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ നാം ഇട്ടുകൊടുക്കുന്ന പാലമാണെന്നു തിരിച്ചറിയണം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം