ुകണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. തോപ്പിലെ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയകാലത്തെ സിറ്റിയിലെ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന എ.എന്‍ കുഞ്ഞി സാഹിബ് അവുറാലി എന്ന കെട്ടിടത്തില്‍ മഅദിനും ഉലൂം എന്ന പേരില്‍ ആരംഭിച്ച ഒരു മദ്രസയണ് പില്‍കാലത്ത് ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളായി മാറിയത്.

ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-10-2010Disghss



ചരിത്രം

1921 ലാണ് മഅദിനും മദ്രസ ലോവര്‍ പ്രൈമറി സ്കൂളായി മാറിയത്. കുട്ടികളുടെ ആധിക്യം കാരണം അവുറാലി കെട്ടിടത്തില്‍ നിന്ന് സ്കൂള്‍ പാലമഠം രാജകീയ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്ക് മാറ്റി. അറക്കല്‍ രാജകുടുംബത്തിലെ അന്നത്തെ സുല്‍ത്താനായിരുന്ന അലിരാജാ അഹമ്മദലി തിരുമനസായിരുന്നു ഈ കെട്ടിടം സ്കൂളിനു വേണ്ടി സൗജന്യമായി അനുവദിച്ചു കൊടുത്തത്. 1929 ല്‍ അതൊരു ഹയര്‍ എലമെന്ററിസ്കൂളായി മാറി. 1964 ല്‍ ഈ സ്ഥാപനം ദീനുല്‍ ഇസ്ലാം സഭ ​​ഏറ്റെടുക്കുകയും ദീനുല്‍ ഇസ്ലാം സഭ എന്നറിയപ്പെടുകയും ചെയ്തു. 1969 ല്‍ സ്കൂള്‍ കെട്ടിടം കത്തി നശിക്കുകയും ഗവണ്‍മെന്റിന്റെയം നാട്ടുകാരുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടമാക്കി മാറ്റുകയും ചെയ്തു. 1979 ല്‍ ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. 1998 ല്‍ ഇത് ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സകൂള്‍ ആയി ഉയര്‍ത്തി. വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന കണ്ണൂര്‍ സിറ്റിയുടെ വിദ്യാഭ്യാസ മേഖലയില്‍വിപ്ലവകരമായ മാറ്റം കുറിച്ച ഈ സ്കൂളില്‍ ഇന്ന് 4000-ഓളം കുട്ടികള്‍ പഠനം നടത്തുന്നു. കണ്ണൂരിലെ ഏറ്റവും ഉയര്‍ന്ന ഗ്രേഡിലുള്ള ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളാണിത്. പ്രധാന അദ്ധ്യാപിക കെ.എം സാബിറ ടീച്ചര്‍ .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • സ്കൂല്‍ ലൈബ്രരി

മാനേജ്മെന്റ്

ദീനുല്‍ ഇസ്ലാം സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ അനവധി സ്താപനങല്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. .ബി.പി ഫാറൂഖ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ.എം സാബിറയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ടി.പി മെഹറൂഫുമാണ്..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

== സ അ ദുദ്ദീന്‍ . കെ.എന്‍. ഇബ്രാഹിം കുട്ടി മാസ്റ്റര്‍‍.കെ.കെ

ആമു മാസ്റ്റര്‍.
ഭാസ്കരന്‍ പി.യം ==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജ.ഇ അഹമ്മെദ് കെന്ദ്ര രൈല്വയ് സഹ മന്ത്രി
  • സ്രീലെഖ.എം-മുന്‍ കലതിലകം*
  • അരുനിമ ദെവ്.എസ് - രെങ്ക് ജെതാവ്*
  • അനുസ്രീ.പി.വി-ബാലസ്രീ അവര്‍ദ്

വഴികാട്ടി

<googlemap version="0.9" lat="11.888517" lon="75.371017" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (B) 11.856263, 75.368614, disgirls muslim girls school </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

പ്രമാണം:/home/disghss/Desktop/ima/img 1791.jpg