സി.ആർ.എച്ച്.എസ് വലിയതോവാള

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwiki30014 (സംവാദം | സംഭാവനകൾ)


സി.ആർ.എച്ച്.എസ് വലിയതോവാള
വിലാസം
വലിയതോവാള

ഇടുക്കി ജില്ല
സ്ഥാപിതം25 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
31-07-2017Schoolwiki30014



ആമുഖം

ഇടുക്കി ജില്ലയില്‍ ഉടുമ്പ‍ഞ്ചോല താലൂക്കില്‍ [[പാമ്പാടുംപാറ] എന്ന പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂള്‍ വലിയതോവാളയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം................

ഭൗതികസൗകര്യങ്ങള്‍

  • കമ്പ്യൂട്ടര്‍ ലാബ്
  • സയന്‍സ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്ലറ്റുകള്‍
  • സ്മാര്‍ട്ട് ക്ലാസ് റൂം

ചരിത്രം

പ്രപഞ്ചശില്പി കനിഞ്ഞനുഗ്രഹിച്ച ഒരു കുടിയേറ്റഗ്രാമമാണ് ഇടുക്കിജില്ലയിലെ പാമ്പാടുംപാറ‍ പഞ്ചായത്തിലെ വലിയതോവാള . ആ ഗ്രാമഹ്യദയത്തില്‍ വജ്രജൂബിലിയും കടന്ന് അറിവിന്റെ അക്ഷയഖനിയുമേന്തി ജൈത്രയാത്ര തുടരുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂള്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെട്ട ഭക്ഷ‍്യക്ഷാമത്തിന് പ്രതിവിധിയായി ആവിഷ്ക്കരിക്കപ്പെട്ട ഗ്രോ മോ൪ ഫുഡ് പദ്ധതിയുടെഭാഗമായി വലിയതോവാളയിലേക്കു കുടിയേറിയ പൂ൪വികരുടെ സ്വപ്നസാഫല്യമാണീ വിദ്യാലയം. വലിയ താഴ്വാരം എന്ന൪ത്ഥമുള്ള വലിയതോളമോ മലയോരപാതകളുടെ ശില്പിയായ ആങ്കൂ൪റാവുത്തറുടെ പോത്തിന്‍വണ്ടികള്‍ വിശ്രമിച്ച വലിയതാവളമോ ഈ സ്ഥലനാമത്തിന്റെ നിഷ്പത്തിക്കു നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അലക്സാണ്ട൪ വയലുങ്കലച്ചന്റെ ധീരമായ നേത്യത്വത്തില്‍ ഇവിടുത്തെകുടിയേറ്റ ജനത നടത്തിയ സാഹസിക പരിശ്രമമാണ് 1957സെപ്റ്റംബ൪ 25ന് വിദ്യാലയ സ്ഥാപനത്തിലെത്തിച്ചത്.വ‍ടക്കേത്ത് തോമസ് എന്ന മനുഷ്യസ്നേഹി ദാനമായിനല്‍കിയ ഒരേക്ക൪ സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ശ്രീ കെ.സി. വ൪ഗീസ് പ്രഥമാധ്യാപകനും ശ്രീ. എം മാത്യു മാനാന്തടം ആദ്യ അധ്യാപകനുമായിരുന്നു.1962ല് യു.പി. സ്കൂളായും 1968ല്‍‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു ഫാ. മാത്യു നെല്ലരി , യശ്ശശരീരനായ ജേക്കബ് ഐമനംകുഴിയച്ചന്‍ എന്നിവ൪ വിദ്യാലയ നി൪മ്മാണത്തിന് വിവിധ ഘട്ടങ്ങളില്‍‍ നേത്യത്വം നല്‍കി. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ശോഭിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യാന്‍ ഈസരസ്വതീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ കെന്നഡി റിസേ൪ച്ച് സെന്ററിലെ സയന്റിസ്റ്റ എം. ജെ ചാക്കോച്ചന്‍ , സുപ്രസിദ്ധ ധ്യാനഗുരു റവ. ഫാ ജോസഫ് പുത്തന്‍പുര , പ്ളാനിംഗ് ബോ൪‍ഡിലെ കോശി തുടങ്ങിയവ൪ അവരില്‍ ചില൪ മാത്രമാണ് . 2006ലെ ദേശീയ അധ്യാപക അവാ൪ഡ് ഈ വിദ്യാലയത്തിന്റെ പ്രഥാമാധ്യാപിക ശ്രീമതി കെ.ജെ അന്നമ്മയ്ക്കു ലഭിച്ചത് വിദ്യാലയത്തിലെ സുവ൪ണ്ണനേട്ടമാണ്. ശ്രീമതി ലിസന്‍ തോമസ് പ്രഥമാധ്യാപികയും ഫാ. തോമസ് തെക്കേമുറി മാനേജരുമായി 23 അധ്യാപക൪ ഇപ്പോള്‍ സേവനമനുഷ്ടിച്ചു വരുന്നു.കുട്ടികളുടെബഹുമുഖമായ കഴിവുകളെ വികസിപ്പിക്കുവാന്‍ നിരവധി ക്ലബ്ബുകള്‍ സജീവമായി പ്രവ൪ത്തിച്ചു വരുന്നു. ഗണിതശാസ്ത്ര,ശാസ്ത്ര, സാമൂഹ്യശാസ്ത്ര ക്ലബ്ബുകള്‍‍, വിദ്യാരംഗം, നേച്ച൪ക്ലബ്ബുകള്‍, സ്കൗട്ട് & ഗൈഡ് യൂണിറ്റുകള്‍, ആ൪ട്ട്സ് ക്ലബ്ബ്എന്നിവയുടെ സജീവവും വ്യത്യസ്തവുമായ പ്രവ൪ത്തനങ്ങള്‍ കുട്ടികളെ ക൪മ്മോത്സുകരും ഉത്തമപൗരന്മാരുമാക്കി മാറ്റുന്നു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍‍ എ ഗ്രേഡും രണ്ടാം സ്ഥാനവും നേടാന്‍‍ പരിചമുട്ട് ടീമിനു കഴിഞ്ഞത് സുവ൪ണ്ണത്തിളക്കമാണ്. പൂ൪വികസ്വപ്നങ്ങള്‍ക്കു നിറപ്പകിട്ടേകി പുരോഗതിയുടെ പാതയിലൂടെ അതിശീഘ്രം മുന്നേറുകയാണ് ക്രിസ്തുരാജ് ഹൈസ്കൂള്‍.വജ്രജൂബിലി സ്മാരകമായി നിരമ്മ്ക്കുന്ന പുതിയ സ്കൂള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ പെരിയ ബഹു.ജസ്റിറിന്‍ പഴ.പറമ്പില്‍ നിര്‍വഹിച്ച. അധികം വെകാതതെ പുതിയ വിദ്യാലയ മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.=

സ്കൂള്‍ ബ്ലോഗ്

ക്രിസ്തുരാജ് ഹൈസ്കൂള്‍ വലിയതോവാള '

പഠനപ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.സി.സി

സവിശേഷപ്രവര്‍ത്തനങ്ങള്‍

  • ഡിജിറ്റല്‍ പത്രം
  • നമുക്കൊരു ആട് പദ്ധതി
  • കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകള്‍
  • പ്രാദേശിക പി.ടി.എകള്‍
  • പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അമ്മമാരുടെ നേതൃത്വത്തില്‍ ക്ലാസ്സുകള്‍

നേട്ടങ്ങള്‍

  • സംസ്ഥാന സ്കൂള്‍കലോത്സവം-2007-പരിചമുട്ടുകളി-2ാം സ്ഥാനം
  • സംസ്ഥാനപ്രവൃത്തിപരിചയമേള 2014--സ്റ്റഫ് ചെയ്ത കളിപ്പാട്ടനിര്‍മ്മാണം-1ാം സ്ഥാനം
  • വനമിത്രഅവാര്‍ഡ്-2006-സംസ്ഥാനവനംവകുപ്പ്
  • ലഹരിവിരുദ്ധഅവാര്‍ഡ്-2005
  • മികച്ചവിദ്യാലയഅവാര്‍ഡ്- രൂപതാതലം- എല്‍.പി. വിഭാഗം,യു.പി. വിഭാഗം, ഹൈസ്കുള്‍ വിഭാഗം -2017

മാനേജുമെന്റ്

   കാഞ്ഞിരപ്പള്ളി രൂപതാ മാനേജുമെന്റ്
    രക്ഷാധികാരി    -അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍
   -കോര്‍പ്പറേറ്റ് മാനേജര്‍  -റവ.ഫാ. സക്കറിയാസ് ഇല്ലിക്കമുറി 
     സ്കൂള്‍ മാനേജര്‍         -റവ.ഫാ.തോമസ് തെക്കേമുറി
== =

==

സാരഥികള്‍

ക്രമനമ്പര്‍ പേര് വര്‍ഷം
1 ശ്രീ.കെ.സി വര്‍ഗീസ് 1957-1967
2 ശ്രീ.എം.എം മത്തായി 1967
3 റവ.ഫാ.ഏ.വി വര്‍ഗീസ് 1967-1970
4 ശ്രീ.ഏ.പി കുര്യന്‍ 1971-1972
5 ശ്രീ.പി.ജെ ജോസഫ് 1972
6 ശ്രീ.തോമസ് ടി.കാവാലം 1972-1973
7 ശ്രീ.പി.ടി തൊമ്മന്‍ 1973-1974
8 ശ്രീ.കെ.ടി ഇട്ടിയവിര 1975
9 ശ്രീ.പി.ടി തൊമ്മന്‍ 1973-1974
10 ശ്രീ.എം.ജെ കുര്യാക്കോസ് 1976-1977
11 ശ്രീ.സി.എ മത്തായി 1977-1978
12 ശ്രീ.കെ.എ എബ്രാഹം 1978-1979
13 ശ്രീ.എം.എ ആന്റണി 1979
14 ശ്രീ.കെ.എസ്.പിലിപ്പാേസ് 1980-1983
15 ശ്രീമതി വി.ഇ മറിയം 1982
16 ശ്രീ.മാത്യു എം.എം 1983-1985
17 ശ്രീ.എന്‍.എസ് മത്തായി 1986-1988
18 ശ്രീ.തോമസ് ജോസഫ് 1988-1990
19 ശ്രീമതി ഏലിയാമ്മ ഏ.ജെ 1990
20 ശ്രീ.കെ.എം വര്‍ക്കി 1991
21 ശ്രീ.ടി.എസ് സ്കറിയ 1992-1993
22 ശ്രീ.പി.വി.ജോസഫ് 1994-1995
23 ശ്രീ.കെ.ജെ ചെറിയാന്‍ 1996
24 ശ്രീ.വി.സി ജോണ്‍ 1997-1999
25 ശ്രീ.ഐസക്ക് തോമസ് 1999-2000
26 ശ്രീ.പി.ടി മാത്യു 2000
27 ശ്രീ.സി.എ ആന്റണി 2001-2002
28 ശ്രീമതി അന്നമ്മ കെ.ജെ 2002-2006
29 ശ്രീ.ജോസഫ് മാത്യു സി 2007-2013
30 ശ്രീമതി പി.ടി മേരിക്കുട്ടി 2013
31 ശ്രീ.ജോസ് ആന്റണി 2014
32 ശ്രീമതി ലിസന്‍ തോമസ് 2015-2018

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റവ.ഫാ.ജോസഫ് പുത്തന്‍പുര (സുപ്രസിദ്ധ ധ്യാനപ്രസംഗകന്‍) 

ശ്രീ.കെ.ജെ കോശി -മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ശ്രീ.ജോണി കുളംപള്ളി-കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ശ്രീ.ബാബു സെബാസ്റ്റ്യന്‍-ഗിന്നസ് ബുക്ക് അവാര്‍ഡ് ജേതാവ് ശ്രീ.ടി.വി ജോസുകുട്ടി-പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍

വഴികാട്ടി

crhs valiathovala {{#multimaps:9.796690, 77.125729 |zoom=13}}













‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

"https://schoolwiki.in/index.php?title=സി.ആർ.എച്ച്.എസ്_വലിയതോവാള&oldid=375683" എന്ന താളിൽനിന്ന് ശേഖരിച്ചത്