എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28024 (സംവാദം | സംഭാവനകൾ) ('< എം.ടി.എം .എച്ച്.എസ് പാമ്പാക്കുട ഈ പ്രദേശം ഒരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

< എം.ടി.എം .എച്ച്.എസ് പാമ്പാക്കുട

 ഈ പ്രദേശം ഒരിക്കല്‍ പെരുമാക്കന്മാരുടെ ഭരണത്തിലായിരുന്നു. ഒടുവിലത്തെ പെരുമാളായ ചേരമാന്‍ പെരുമാള്‍ ബ്രാഹ്മണര്‍ക്കും നാട്ടുപ്രമാണിമാര്‍ക്കും തന്റെ നാട് വിട്ടുകൊടുത്തിട്ട് ഇസ്ളാം മതം സ്വീകരിച്ച് മക്കയിലേക്ക് പോയി. കാര്‍ഷിക ആവശ്യത്തിന് ഏതോ പെരുമാള്‍ വെട്ടിച്ചു കൊടുത്തതാണ് ഈ പഞ്ചായത്തിലുള്ള വിശാലമായ പെരുമാള്‍ചിറ, പെരുമാള്‍ ചിറ കാലപ്പഴക്കത്തില്‍ പെരുമാഞ്ചിറയുമായി. പെരുമാക്കന്മാരുടെ ഭരണശേഷം കോട്ടയില്‍ കര്‍ത്താക്കന്മാരുടെ നിയന്ത്രണത്തിലായി ഈ നാട്. അവരുടെ അറയ്ക്കുള്ളില്‍ ഒരു വലിയ നിധി കുംഭം സൂക്ഷിച്ചുവച്ചിരുന്നു. അതിനു കാവല്‍ നിന്നിരുന്നത് വിഷം ചീറ്റുന്ന പാമ്പുകളായിരുന്നു. ബ്രാഹ്മണരും ബന്ധുജനങ്ങളും ഉള്‍പ്പെടെ അനേകം ആളുകളെ ആണ്ടിലൊരിക്കല്‍ ക്ഷണിച്ചു വരുത്തി സദ്യയും ദാനധര്‍മ്മങ്ങളും നല്‍കുന്ന പതിവ് ഈ കര്‍ത്താക്കന്‍മാര്‍ക്കുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ചുറ്റും പത്തിവിടര്‍ത്തിനില്‍ക്കുന്ന പാമ്പുകളെയും കുടത്തെയും അതിഥികള്‍ക്ക് കാട്ടികൊടുത്തിരുന്നു. നാടുവാഴികളുടെ പ്രതാപാപൈശ്വര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുന്നതാവാം ഇതിന്റെ പിന്നിലുള്ള താല്പര്യം. ഏതായാലും ഈ നാടിന്റെ നിധികുഭം കണ്ടവരെല്ലാം പാമ്പുംകുടമെന്ന് പേരുചൊല്ലി വിളിക്കാന്‍ തുടങ്ങി. പാമ്പുംകുടം പിന്നീട് ഉച്ചാരണഭേദങ്ങളിലൂടെ പാമ്പാക്കുടയായി മാറി. ചിത്രലിപിയില്‍ ഈ പ്രദേശത്തിന്റെ നാമം എഴുതിക്കാണിച്ചിരുന്നത് പാമ്പിന്റെയും കുടയുടെയും പടം വരച്ചാണ്. ഈ നാടിന് പാമ്പാക്കുട എന്നു പേരുണ്ടായതിന് ഇതും ഒരു കാരണമായി കരുതുന്നു. ശ്രീകൃഷ്ണന്‍ കുട്ടിയായിരുന്നപ്പോള്‍ മഴനനയാതെ അനന്തന്‍ തന്റെ ഫണങ്ങള്‍ വിടര്‍ത്തി കുടപിടിച്ചതായ സംഭവം പുരാണ പ്രസിദ്ധമാണ്. ആ സംഭവം നടന്നത് ഈ പ്രദേശത്ത് വച്ചായതുകൊണ്ടാണ് പാമ്പാക്കുട എന്ന പേര്‍ ലഭിച്ചതെന്നും വിശ്വസിക്കുന്നവര്‍ ധാരാളമാണ്.