പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21653-pkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി
വിലാസം
കല്ലേപ്പുള്ളി

കല്ലേപ്പുള്ളി
,
കല്ലേപ്പുള്ളി പി.ഒ.
,
678005
,
പാലക്കാട് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽpammupskallepully@gmail.com
കോഡുകൾ
സ്കൂൾ കോഡ്21653 (സമേതം)
യുഡൈസ് കോഡ്32060900308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമരുതറോഡ് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ477
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാകുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത
അവസാനം തിരുത്തിയത്
09-02-202221653-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ കല്പാത്തി പുഴയുടെ തീരത്തെ സംഗീതം പൊഴിക്കുന്ന പ്രഭാതങ്ങൾ കേട്ടുണരാൻ ഭാഗ്യം ചെയ്ത പാലക്കാട്.

       കാശിയിൽ പാതി കല്പാത്തി ..... കല്പാത്തി ത്തേര് കഴിഞ്ഞാൽ വീശുന്ന ഉഷ്ണക്കാറ്റിൽ ആടിയുലയുന്ന വയൽ വരമ്പിലെ കരിമ്പനകൾ

കിഴക്ക് പശ്ചിമഘട്ട മലനിരകളും  മലഞ്ചെരുവിലെ വിളഞ്ഞ നെൽപാടങ്ങളും നിറഞ്ഞൊഴുകുന്ന മലമ്പുഴ കനാലും ഇതിനടുത്തായി തൊണ്ടർ കുളങ്ങര ഭഗവതിയുടെ മടിത്തട്ടിൽ ഒരു ഗ്രാമീണ പാഠശാല.... കർഷകരുടെയും സാധാരണക്കാരുടേയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി വിശാലമനസ്കനായ രാമനഥ പുരത്തെ വാധ്യാർ ഗോപാലകൃഷ്ണയ്യർ [  കിട്ട മാസ്റ്റർ ] മുൻകൈ എടുത്ത് ആരംഭിച്ച പാഠശാലയാണ് ഇന്ന് ജില്ലയിൽ അറിയപ്പെടുന്ന സരസ്വതീ ക്ഷേത്രമായി പി.എ. എം.എം യു.പി.സ്കൂളായി വളർന്നിരിക്കുന്നത് !  

         പാലക്കാട് എന്ന വാക്കിനും സ്ഥലനാമ ചരിത്രമുണ്ട്

     സംഘകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്നു പാലക്കാട്.

അക്കാലത്ത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 5 തിണകൾ ഉണ്ടായിരുന്നു.

1 കുറിഞ്ചി .......മല പ്രദേശം

2 പാലൈ ....... ജലദൗർലഭ്യമുള്ള സ്ഥലം

3. മുല്ലൈ...... ചെറിയ കുന്നുകളും കുറ്റിക്കാടുമുള്ള സ്ഥലം

4 നെയ്തൽ ....... തീരപ്രദേശം

മത്സ്യബന്ധനം തുറമുഖ വ്യാപാരം. എന്നിവ നടന്നു.

5. മരുതം ...... പുഴകളും തോടുകളും ഉള്ളഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശം

കൃഷിയായിരുന്നു ഈ പ്രദേശത്തെ തൊഴിൽ

ജനവിഭാഗം ഉഴുന്നവർ എന്നറിയപ്പെട്ടു. (മണ്ണിൽ ഉഴുക.)

പിന്നീട് ഈ വിഭാഗം ഈഴവർ എന്നറിയപ്പെടു. എന്ന് പറയപ്പെടുന്നു.

മരുതറോഡ് എന്ന നാമം വന്നത് ഇങ്ങനെയാണ്.

കല്ലേപ്പുള്ളിക്കും ഉണ്ട് നാമ ചരിത്രം

പണ്ട് ജൈനമത കേന്ദ്രമായിരുന്നു ഇവിടം. പാലക്കാട് ജൈന ക്ഷേത്രം ഉണ്ട്.

കല്ല് പാവനമായി കരുതിയിരുന്നു ജൈനൻമാർ

അവരുടെ സൗജന്യ വിദ്യാ കേന്ദ്രങ്ങൾ പുളളികൾ എന്നറിയപ്പെട്ടു.

കല്ലും പള്ളിയും ചേർന്ന് കല്ലേപ്പള്ളി ആയി. കാലക്രമേണ കല്ലേപ്പുള്ളിയായി.

... ഇതുപോലെ കരിങ്കരപ്പള്ളി കൊടുത്തിരപ്പള്ളി മണപ്പള്ളി എന്ന സ്ഥലങ്ങളും ജൈനമത കേന്ദ്രമായിരുന്നു.

എന്ന് ചരിത്രകാരൻമാർ സമർത്ഥിക്കുന്നു.

ആര്യവംശത്തിന്റെ അധിനിവേശത്തിൽ ദ്രാവിഡർ പ്രകൃതിയിൽ മരത്തിൻ ചുവട്ടിൽ പാവനമായി വെച്ചാരാധിച്ചിരുന്ന  കല്ലുകൾ ക്ഷേത്രമതിൽക്കെട്ടുകളിലാക്കി.

പടയണി എന്ന കലാരൂപത്തിൽ ഓലകൊണ്ടുള്ള അമ്പലം കത്തിക്കുന്നത് ആര്യാധിനിവേശത്തിൽ ദ്രാവിഡ ന്റെ പ്രതിഷേധമാണ്.

ഭൗതികസൗകര്യങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ


സ്കൗട്ട് & ഗൈഡ്സ്: ഗൈഡ്സ് 2008 മുതൽ നമ്മുടെ സ്ക്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്കൗട്ട്& ഗൈഡ്സ്. ദിനാചരണങ്ങൾ. പച്ചക്കറിത്തോട്ടം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളാക്കുന്നു. ദ്വിതീയ സോപാൻ, ത്രിതീയ സോപാൻ തുടങ്ങിയ പരീക്ഷകൾ വിജയിച്ചാണ് ഏഴാം ക്ലാസിൽ നിന്നും പുതിയ സ്ക്കൂളിലേക്ക് ഗൈഡ്സ് വിദ്യാർത്ഥികൾ പ്രവേശനം നേടി പോകുന്നത്. നമ്മുടെ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങുന്ന ഭൂരിഭാഗം ഗൈഡ്സും പത്താം ക്ലാസിലെ ഗ്രേസ് മാർക്കിന് അർഹത നേടുന്നവരാണ്.


സയൻ‌സ് ക്ലബ്ബ്

ശാസ്ത്ര രംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് 4 ക്ലബ്ബുകളിലാക്കി തരം തിരിച്ചിട്ടുണ്ട്. ശാസ്ത്രം, ഗണിതം, സോഷ്യൽ ,പ്രവൃത്തി പരിചയം.ഇതിൻ്റെ ഉദ്ഘാടനം 20- 9-19 പ്രധാനാധ്യാപിക നിർവ്വഹിച്ചു.സ്ക്കൂളിലെ എല്ലാ അധ്യാപകരെയും ഈ നാല് ക്ലബ്ബുകളുടെയും ചുമതല ഏൽപ്പിച്ചു. ക്ലബ്ബ് കൺവീനർമാരുടെ നേതൃത്വത്തിൽ ഓരോ ക്ലബ്ബും കുട്ടികളുടെ ശേഷികൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു ഓരോ മാസവും അംഗങ്ങളായ കുട്ടികളുംഅധ്യാപകരും ഒത്തുകൂടി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സയൻസ് ക്ലബ്ബ് ദിനാചരണങ്ങളോട് അനുബന്ധിച്ചുളള പ്രവർത്തനങ്ങളും പക്ഷി നിരീക്ഷണം, രുചി മേള,  വാരാന്ത്യ ക്വിസ്, പരീക്ഷണ ശില്പശാലകൾ, എല്ലാ വർഷവും പഠന യാത്ര എന്നിവയാണ് സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പൊതുപ്രവർത്തനങ്ങൾ. വിജയികളായവർക്ക് സമ്മാനം നൽകുന്നു. ശാസ്ത്രമേള, ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ്, എന്നിങ്ങനെ  സ്ക്കൂ ജിന്പുറത്തുള്ള പരിപാടികളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഗണിത ക്ലബ്ബ് ദിനാചരണങ്ങൾ നടത്തുന്നു. ഗണിത വിജയം വിജയകരമായി നടത്തി. ഗണിത ത്രിദിന സഹവാസ ക്യാമ്പ് മരുതറോഡ് പഞ്ചായത്തിലെ മറ്റുള്ള സ്ക്കൂളുകളെക്കൂടി പങ്കെടുപ്പിച്ച് നമ്മുടെ സ്ക്കൂളിൽ വെച്ച് നടത്തി.:



ഐ.ടി. ക്ലബ്ബ്

ഐ.ടി ക്ലബിനോടനുബന്ധിച്ച് വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കാവശ്യമായ ലാഘവരൂപത്തിലുള്ള IT പരമായ പഠനങ്ങൾ കുട്ടികൾക്ക് പഠിപ്പിക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങളും ചെയ്തു കൊടുക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്.


ജൈവവൈവിദ്ധ്യ ഉദ്യാനം, ശലഭോദ്യാനം വിദ്യാലയത്തിൽ (29/1/2019 ) ജൈവവൈവിദ്ധ്യ ഉദ്യാനത്തിന്റേയും  ശലഭോദ്യാനത്തിന്റേയും ഉദ്ഘാടനം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : മുരളീധരൻ അവർകൾ നിർവഹിച്ചു. ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ , ചെറിയ ഒരു താമര കുളവും എന്നിവ ഉണ്ട് ഈ ഉദ്യാനത്തിൽ.. കാഴ്ചയിലൂടെ ജൈവവൈവിധ്യ ബോധം ഉണ്ടാക്കുന്നതു കൂടാതെ വിവിധ ക്ലാസ്സുകളിലെ പഠനപ്രവർത്തനത്തിലും സഹായിക്കുന്നു ഈ ഉദ്യാനം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേ

LSS USS പരിശീലനം നടത്തിവരുന്നു. ഇതുവരെയുള്ളവയിൽ  മികച്ച വിജയം ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി