ഗവ.എൽ. വി. എച്ച്. എസ്.കടപ്പ

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 22 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glvhs kadappa (സംവാദം | സംഭാവനകൾ)
ഗവ.എൽ. വി. എച്ച്. എസ്.കടപ്പ
വിലാസം
മൈനാഗപ്പളളി

കൊല്ലം ജില്ല
സ്ഥാപിതം13 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
22-08-2010Glvhs kadappa




== ചരിത്രം == കൊല്ലം ജീല്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളി പഞ്ചായത്തില്‍ 18-ാം വാര്‍ഡില്‍ പുത്തന്‍ചന്ത ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഏക ഗവണ്‍മെന്‍റ സ്ക്കുളാണ് കടപ്പാ ഗവണ്‍മെന്‍റ എല്‍. വി. എച്ച്. എസ്.

ചരിത്ര സംക്ഷിപ്തം

തിരുവിതാംക്കൂര്‍‍ രാഞ്ജിയായിരിന്ന സേതുലഷ്മിഭായിയുടെ ഭരണക്കാലത്ത് കൊല്ല വര്‍ഷം 1099 മാണ്ടില്‍

ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുള്‍ എന്ന പേരില്‍ ഈ സ്ക്കുള്‍ സ്ഥാപിക്കപ്പെട്ടത്. കടപ്പാ കുമ്പുക്കാട്ടു വിട്ടിലാണ് ഈ

സ്ക്കുള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഇലവിനാന്‍ പരമുപിളള, പനച്ചിവിള ഗോവിന്ദപിളള, ചെറുവളളില്‍ കുഞ്ഞന്‍പിളള

തുടങ്ങിയവരുടെ ശ്രമഫലമായി മാതേവന്‍ കണിയാന്റെ വക 28 സെന്റ സ്ഥലം സ്ക്കുളിനു വേണ്ടിവിലയ്ക്കു വാങ്ങി.

പനംപളളി ഗോവിന്ദമേനോന്റ ഭരണക്കാലത്ത് ഈ സ്ക്കുള്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു. തുടര്‍ന്നു സര്‍ക്കാര്‍ 50

,സെന്റ സ്ഥലം കുടിക്കുട്ടിച്ചേര്‍ത്ത് യു. പി. സ്ക്കുളായി ഉയര്‍ത്തി.

                                        1981ല്‍ ഹൈസ്ക്കുളാക്കുന്നതിനുളള ശ്രമം ആരംഭിച്ചു അതിനായി  അന്നത്തെ 

പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്ന ശ്രി. പി. രാജേന്ദ്രപ്രസാദ് കുരുമ്പോലില്‍ തങ്കപ്പന്‍പിളള എന്നിവര്‍ ഭാരാ

വാഹികളായി ഒരു സ്പോണ്‍സറിംഗ് കമ്മിറ്റി രുപികരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . കല്ലട നാരായണന്‍

എം. എല്‍. എ. സി. പി. കരുണാകരന്‍പിളള, പഞ്ചായത്ത് മെമ്പര്‍ ശ്രി. പി.ഗോപാലകൃഷ്ണ പിളള,

വടശ്ശേരില്‍ ശ്രി.വി.എന്‍രാമകൃഷ്ണപിളള തുടങ്ങിയവരുടെ പങ്ക് എടുത്തുപറയത്തക്കതാണ്. സ്പോണ്‍സറിംഗ്

കമ്മിറ്റിയുടെ ശ്രമഫലമായി ജനങ്ങളില്‍ നിന്നും പണം സമാഹരിച്ചു 41 സെന്റ് സ്ഥലം കൂടി വാങ്ങി.കൂടാതെ

60 അടി കെട്ടിടം പണിതുയര്‍ത്തി.തുടര്‍ന്നു എം. എല്‍. എ. ആയ ശ്രീ. കോട്ടകുഴി സുകുമാരന്‍ അനുവദിച്ച

ഒരു ലക്ഷം രുപ കൊണ്ട് ഒരു കെട്ടിടം കൂടി നിര്‍മ്മിച്ചു .1981 നവംബര്‍ 13 ന് ഹൈസ്ക്കുള്‍ ആയി ഉയര്‍ത്തി.

സ്ക്കുളിന്റ ചാര്‍ജ്ജുളള ശ്രീമതി പന്മിനിയമ്മയും, കൊച്ചു നാരായണന്‍, സുസമ്മ ജോസഫ് എന്നിവര്‍ ചുമതലവഹിച്ചിരിന്നു.

ആദ്യത്തെ ഹൈസ്ക്കുള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ നായര്‍ സാറായിരിന്നു. ഒന്നു മുതല്‍ പത്ത് വരെയുളള ക്ളാസ്സുകളി

ലായി 1400ഓളം കുട്ടികള്‍ പഠിക്കുന്നു ഈ വിദ്യലയത്തില്‍ സ്ഥലപരിമിതിമൂലം മുന്നു ഷിഫ്റ്റ്കളിലായിട്ടാണ്

 പ്രവര്‍ത്തിക്കുന്നത്. ഈഅവസ്ഥയില്‍  നിന്ന്  സ്ക്കൂളിന്റ  ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കവാന്‍ 

എം. പി. ഫണ്ട്, എം.എല്‍. എ.ഫണ്ട്, ജീല്ലാ പഞ്ചായത്ത്, ബളോക്ക് പഞ്ചായത്ത്, ഗ്രാമ പ‍ഞ്ചായത്ത്,പി. ടി. എ,

 വികസന സമിതി , ബി. ആര്‍. സി. എം.ജി.പി. ഫണ്ട് ,എസ്. എസ്. എ, എന്നിവയില്‍ നിന്നും നല്‍കിയ ധനസഹായം
 ഏറെ സഹായിച്ചിട്ടുണ്ട്. 2006 -” 07 വര്‍ഷത്തില്‍ ശ്രീ. വിജയകുമാര്‍ സാര്‍ ഹെഡ്മാസ്റ്റര്‍ ആയിരിന്ന സമയത്ത് 

ജീല്ലാ പഞ്ചായത്ത്,ബളേക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നി സ്ഥാപനങ്ങളുടെ സംയക്ത പ്രോജക്ട് വച്ചതിന്റെ

ഫലമായി  75 സെന്റ് സ്ഥലം വാങ്ങാന്‍കഴിഞ്ഞു. എങ്കിലും ഒട്ടേറെ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്.പുതിയതായി ക്ളാസ്സ്
മുറികള്‍പണികഴിപ്പിച്ചെങ്കിലും ഷിഫ്റ്റ് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും ക്ള്സ്സ് മുറികളുടെ  അപര്യാപ്ത നിലനില്‍ക്കു

ന്നു​ണ്ട്. ലൈബ്രറി, ലബോറട്ടറി എന്നിവ സൗകര്യമായി പ്രവര്‍ത്തിക്കാന്‍ ഇടമില്ല. ലഭ്യമായ പുസ്തകങ്ങള്‍ സുരക്ഷിതമായി

വയ്ക്കാന്‍ അലമാര റാക്ക് എന്നിവയില്ല ,കംപ്യൂട്ടര്‍ ലാബില്‍  വേണ്ടത്ര കംപ്യൂട്ടറുകളില്ല, ഫര്‍ണിച്ചറുകളുടെ കുറവ്,
ടോയ്ലറ്റ്കള്‍, ഡ്രെയിനേജ് സൗകര്യം, സ്ക്കുളിന് സ്വന്തമായി ഒരു കളിസ്ഥലമില്ല ചുറ്റുമതില്‍ ഇല്ല ഭൗതിക സാഹചര്യം

പരിമിതമാണെങ്കിലും വിജയശതമാനത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്ല. സാധാരണക്കാരില്‍ ഭുരിപക്ഷവും

വിദ്യഭ്യാസം ചെയ്യുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ്. ഇവിടെ ഗുണമേന്മയുളള വിദ്യഭ്യാസം ഉറപ്പു വരുത്താന്‍

ഭൗതിക സാഹചര്യം മെച്ചപ്പെട്ടേ മതിയാകു.




ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ അറുപത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും

ഹൈസ്കൂളിനും യു. പി. കളാസ്സിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്ക്കുളില്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യ ചെയ്യാന് സയന്സ് ലാബ് ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതില്‍ എം. പി ഫണ്ട്, എം എല്‍. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത് ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ളബ്ബ് പരിസ്ഥതി ക്ളബ്ബ്

മാനേജ്മെന്റ്

വഴികാട്ടി

  • .

|----

|} |} <googlemap version="0.9" lat="9.14752" lon="76.585693" zoom="11"> 9.053277, 76.58226, lvhskadappa </googlemap>

"https://schoolwiki.in/index.php?title=ഗവ.എൽ._വി._എച്ച്._എസ്.കടപ്പ&oldid=97024" എന്ന താളിൽനിന്ന് ശേഖരിച്ചത്