എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം
ഞങ്ങളുടെ സ്ക്കൂൾ വാർത്തകളും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഈ സ്ക്കൂൾ പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്രത്തിന്റെ ചുമതല വഹിക്കുന്നത് ഹൈസ്ക്കൂൾ മലയാളം അദ്ധ്യാപകൻ ശ്യാംലാൽ വി. എസ്.ന്റെ നേതൃത്വത്തിലുള്ള പത്രാധിപസമിതിയാണ്.
സ്ക്കൂൾ വാർത്തകൾ 2020-21
ജൂൺ 2020
'ഫസ്റ്റ് ബെൽ' ഓൺലെൻ ക്ലാസ്സുകൾക്ക് സൗകര്യമൊരുക്കി ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച 'ഫസ്റ്റ് ബെൽ' ഓൺലെൻ ക്ലാസ്സുകൾക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്ന ക്ലാസ്സുകൾ തൽസമയം കാണുന്നതിന് ബുദ്ധി മുട്ടു നേരിടുന്ന ഏതു ക്ലാസ്സിലേയും ഏതു സ്ക്കൂളിലേയും വിദ്യാർത്ഥികൾക്ക് സ്ക്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തൽസമയ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ചയുടെ അവസാന ദിവസങ്ങളിൽ അതാത് സ്റ്റാന്റേർഡിലെ മുഴുവൻ ക്ലാസ്സുകളും ഒന്നിച്ച് കാണുന്നതിനുള്ള സൗകര്യവും ഉണ്ട്. പിറവം എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് അനുവദിച്ച കേബിൾ കണക്ഷനും കൈറ്റ് ഒരുക്കിയിക്കുന്ന സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് ഓൺലൈൻ ക്ലാസ്സുകൾനടക്കുന്നത്. ഓൺലൈൻ ക്സാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് സ്ക്കൂൾ സന്ദർശിച്ചിരുന്നു. (03/06/2020) |
പരിസ്ഥിതി ദിനാഘോഷം 2020
സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കൂത്താട്ടുകുളം രാമൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി ജില്ലാകമ്മിറ്റി അംഗം പി. പി. എബ്രഹാം പരിസ്ഥിതി ദിന സന്ദേശം നൽകി. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകരായ റോസമ്മ മാത്യു, കെ. ഹരീഷ്, മണിക്കുട്ടൻ എ. റ്റി., സി. കെ തമ്പി, യോഹന്നാൻ ടി. സി., സോണി ടി. മാത്യു, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. (05/06/2020) |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂട്ടം അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം |
പ്രവേശനോത്സവം 2019 |
എസ്. എസ്. എൽ. സി. എ പ്ലസ് ജേതാക്കൾക്ക് അഭിനന്ദനം |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രതിഭകൾക്ക് അഭിനന്ദനം |
സ്ക്കൂൾ വാർത്തകൾ 2019-20
ജൂൺ 2019
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂട്ടം അക്ഷരമുറ്റം പദ്ധതി ഉദ്ഘാടനം |
പ്രവേശനോത്സവം 2019 |
എസ്. എസ്. എൽ. സി. എ പ്ലസ് ജേതാക്കൾക്ക് അഭിനന്ദനം |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രതിഭകൾക്ക് അഭിനന്ദനം |
മുത്തൂറ്റ് ഫിൻ കോർപ്പ് നോട്ടുബുക്ക് വിതരണം |
യോഗാ ബോധവൽക്കരണക്ലാസ്സും പരിശീലനവും |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാദിനാഘോഷം 2019 |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ടി. എം. ജേക്കബ് എക്സലൻസ് അവാർഡ് |
കൂത്താട്ടുകുളം ഹയർ സെക്കന്റ്റി സ്ക്കൂൾ പ്ലാസ്റ്റിക് ദിന ദീപശിഖ ഏറ്റുവാങ്ങി |
പ്ലാസ്റ്റിക് ദിനാഘോഷം |
കൂത്താട്ടുകുളം ഹയർ സെക്കന്റ്റി സ്ക്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു |
ജൂലൈ 2019
പരിസ്ഥിതി ക്ലബ്ബ് ഉപജില്ലാതല ഉദ്ഘാനം |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗം |
ദേശാഭിമാനി എന്റെ പത്രം പദ്ധതി ഉദ്ഘാടനം ചെയ്തു. |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മോട്ടിവേഷൻ ക്ലാസ്സ് |
കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന് സംസ്ഥാനതല അവാർഡ് |
മോട്ടിവേഷൻ ക്ലാസ്സ്
|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ആസാമിനൊരു കൈത്താങ്ങ് |
പുസ്തകസമ്മാനം |
ആഗസ്റ്റ് 2019
മുട്ടക്കോഴിക്കുഞ്ഞ് വിതരണം |
ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്സ് |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മനോരമ വായനക്കളരി |
സ്വാതന്ത്ര്യദിനാഘോഷം അക്കാദമിക മികവിന് അംഗീകാരം |
'അപ്പോളോ 2019' ചാന്ദ്രഗവേഷണ സെമിനാർ വിജയികൾ കർഷകദിനാഘോഷം |
പച്ചക്കറിക്കൃഷി - വിളവെടുപ്പ് വയനാടിനൊരു കൈത്താങ്ങ് |
കെ. ഐ. സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു |
എന്റെ കൗമുദി ഉദ്ഘാടനം |
സുഭക്ഷിത സമൂഹം സുരക്ഷിത കേരളം ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം
സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് സുഭക്ഷിത സമൂഹം സുരക്ഷിത കേരളം ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗ്ഗീസ് നിർവ്വഹിച്ചു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന ട്രഷറർ ഹേമ ആർ. നായർ ആദ്ധ്യക്ഷം വഹിച്ചു. 'കുഞ്ഞിളം കൈയ്യിൽ സമ്മാനം', ഭക്ഷ്യസുരക്ഷാ സന്ദേശ പ്രതിജ്ഞ, പേരന്റ്സ് ഫോറം കൺവൻഷൻ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഭാസംഗമത്തിൽ 2019 മാർച്ച് എസ്.എസ്.എൽ.സി., പ്ലസ്സ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറില്പരം പ്രതിഭകളെ അനുമോദിച്ചു. 'കുഞ്ഞിളം കൈയ്യിൽ സമ്മാനം' പദ്ധതിയുടെ ഭാഗമായി നൂറ്റി അമ്പത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. (31/08/2019) |
സെപ്റ്റംബർ 2019
'നാടിന്റെ ഉയർച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും' |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഓണാഘോഷം 2019 |
ഐ.ടി. പഠനക്കളരി |
നാടൻപാട്ട് മത്സരം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ജേതാക്കളായി |
'ധന്യമീ അദ്ധ്യാപനജീവിതം'
'ഓണം കഴിഞ്ഞും മുറം നിറയെ പച്ചക്കറി' |
വിദ്യാരംഗം കൂത്താട്ടുകുളം ഉപജില്ല പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും |
താലൂക്ക് ലൈബ്രറി കലോത്സവം 2019 കൂത്താട്ടുകുളം ഹൈസ്കൂൾ ജേതാക്കളായി |
നോട്ടുബുക്ക് വിതരണം
ലഹരിവിരുദ്ധ കാമ്പയിൻ
|
ഒക്ടോബർ 2019
'അക്കാദമിക മികവിന് അംഗീകാരം' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒന്നാം ടേം പരീക്ഷയിൽ ആദ്യ മൂന്നു മികച്ച സ്ഥാനങ്ങൾ നേടിയ അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്ക്കൂൾ അസംബ്ലിയിൽ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. കൃഷ്ണ അനിൽ (പ്ലസ് ടു സയൻസ് ഒന്നാം സ്ഥാനം), ആൻ സിഷ ബെന്നി (പ്ലസ് ടു സയൻസ് രണ്ടാം സ്ഥാനം), അനസ ബെന്നി (പ്ലസ് ടു സയൻസ് മൂന്നാം സ്ഥാനം), അഹല്യ വി. എ. (പ്ലസ് ടു കൊമേഴ്സ് ഒന്നാം സ്ഥാനം), ഗൗതം കൃഷ്ണ (പ്ലസ് ടു കൊമേഴ്സ് രണ്ടാം സ്ഥാനം), നിഖിൽ മോഹൻ (പ്ലസ് ടു കൊമേഴ്സ് മൂന്നാം സ്ഥാനം), മരിയ ജോസ് (പ്ലസ് വൺ സയൻസ് ഒന്നാം സ്ഥാനം), ഐഡ മറിയം സുനിൽ (പ്ലസ് വൺ സയൻസ് രണ്ടാം സ്ഥാനം), അപർണ സന്തോഷ് (പ്ലസ് വൺ സയൻസ് മൂന്നാം സ്ഥാനം), സഞ്ജയ് കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് ഒന്നാം സ്ഥാനം), അർജുൻ കൃഷ്ണ (പ്ലസ് വൺ കൊമേഴ്സ് രണ്ടാം സ്ഥാനം), ഹരികൃഷ്ണൻ (പ്ലസ് വൺ കൊമേഴ്സ് മൂന്നാം സ്ഥാനം), ഹരികൃഷ്ണൻ അശോക് (പത്താംക്ലാസ്സ് ഒന്നാം സ്ഥാനം), അശ്വതി മുരളി (പത്താംക്ലാസ്സ് രണ്ടാം സ്ഥാനം), ഗൗരി എസ്., നന്ദന ജയകുമാർ (പത്താംക്ലാസ്സ് മൂന്നാം സ്ഥാനം), സൂര്യ എസ്. കരുൺ (ഒമ്പതാംക്ലാസ്സ് ഒന്നാം സ്ഥാനം), ഗൗരി കൃഷ്ണ വി. (ഒമ്പതാംക്ലാസ്സ് രണ്ടാം സ്ഥാനം), നന്ദന അനിൽ (ഒമ്പതാംക്ലാസ്സ് മൂന്നാം സ്ഥാനം), എയ്‍ഞ്ചൽ അന്ന ബേബി (എട്ടാംക്ലാസ്സ് ഒന്നാം സ്ഥാനം), കൃഷ്ണ രാജൻ (എട്ടാംക്ലാസ്സ് രണ്ടാം സ്ഥാനം), പാർവ്വതി ബി. നായർ (എട്ടാംക്ലാസ്സ് മൂന്നാം സ്ഥാനം), ആൽബിൻ കെ. റെജി, അനു രാജേഷ് (ഏഴാം ക്ലാസ്സ് ഒന്നാം സ്ഥാനം), സാന്ദ്ര സി. രാജേഷ് (ആറാം ക്ലാസ്സ് ഒന്നാം സ്ഥാനം), അന്ന സണ്ണി (അഞ്ചാം ക്ലാസ്സ് ഒന്നാം സ്ഥാനം) എന്നിവരാണ് സമ്മാനാർഹരായത്..(01/10/2019) |
ഒക്ടോബർ ഒന്ന് 'ലോക വയോജനദിനം' ഈ വയോജനദിനത്തിൽ ഞങ്ങളുടെ കാർത്ത്യായനിഅമ്മയ്ക്ക് ഒരു ചെറിയ സമ്മാനം. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എൻ . എസ്. എസ്. യൂണിറ്റ് അംഗങ്ങൾ കാർത്ത്യായനിഅമ്മയ്ക്ക് മുണ്ടും പുതപ്പും സമ്മാനിച്ചു.(01/10/2019) ഉപജില്ലാ ഗണിതശാസ്ത്രക്വിസ് വിജയികൾ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചുനടന്ന ഉപജില്ലാ ഗണിതക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ആൽബിൻ കെ. റജി (യു.പി. വിഭാഗം ഒന്നാം സ്ഥാനം), ആര്യ സുരേഷ് (എച്ച്. എസ്. വിഭാഗം മൂന്നാം സ്ഥാനം), കൃഷ്ണ അനിൽ (ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം) എന്നിവർ വിജയികളായി. (01/10/2019)
മൂന്നാം വട്ടവും മുറം നിറയെ പച്ചക്കറി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു വരുന്ന പച്ചക്കറിക്കൃഷിയുടെ മൂന്നാം വട്ട വിളവെടുപ്പ്. |
ശാസ്ത്രോത്സവം 2019 സംഘാടകസമിതി രൂപീകരണം ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം, എ.ഇ.ഒ. ജോർജ് തോമസ്, ഉപജില്ലാ എച്ച്.എം.ഫോറം സെക്രട്ടറി എ. വി. മനോജ്, ഉപജില്ലയിലെ പ്രഥമാദ്ധ്യാപകർ, ക്ലബ്ബ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. (03/10/2019)
ഗാന്ധിജയന്തി വാരാഘോഷം വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധി ക്വിസ് മത്സരവും ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഹൈസ്ക്കൂൾ വിഭാഗം മഹാത്മാഗാന്ധി ക്വിസ് മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ, 10എ (ഒന്നാം സ്ഥാനം), പാർവ്വതി ബി. നായർ, 8 ബി (രണ്ടാം സ്ഥാനം), അഭിനവ് പി. അനൂപ്, 9 ബി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. 'ലഹരി - പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കൃഷ്ണപ്രിയ എം. എ. (10 എ), ഗൗരി എസ്. (10 ബി), ദേവിക കെ. ബാബു (10 എ)എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിലും പാർവ്വതി സതീഷ് (+1 സയൻസ്), അനസ ബെന്നി (+2 സയൻസ്), സഞ്ജയ് കൃഷ്ണ (+1 കൊമേഴ്സ്) എന്നിവർ ഹയർ സെക്കന്ററി വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ഓഫീസറുമായ കെ. പി. സജികുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. (04/10/2019) |
ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ രണ്ടാം സ്ഥാനം നേടി. (04/10/2019)
മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് കൂത്താട്ടുകുളം റോട്ടറിക്ലബ്ബ് മഴമാപിനിയും ചെടിച്ചട്ടികളും സമ്മാനിച്ചു. ഒക്ടോബർ നാലിന് രാവിലെ സ്ക്കൂളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം മുഖ്യാതിഥിയായി. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോൺസൺ ടി. എ., പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, റോട്ടറി ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി എം. ജെ. എന്നിവർ പങ്കെടുത്തു. (04/10/2019)
ബഹിരാകാശ വാരാഘോഷം
|
ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷാവിജയി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി നന്ദന രവീന്ദ്രൻ വടകര സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം നേടി. (05/10/2019) |
വന്യജീവി വാരാഘോഷം പ്രതിജ്ഞയെടുത്തു. വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അശ്വതി മുരളിയുടെ നേതൃത്വത്തിൽ വന-വന്യജീവി സംരക്ഷണ പ്രതിജ്ഞയെടുത്തു. മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം പങ്കെടുത്തു. (04/10/2019) |
ഗാന്ധിജയന്തി വാരാഘോഷം - പരിസരശുചീകരണം ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ പരിസരശുചീകരണം നടന്നു. ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃത്തിയാക്കി. (05/10/2019) |
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ഗാന്ധിജയന്തി വാരാഘോഷത്തോട- നുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. പി. സജികുമാർ ക്ലാസ്സ് നയിച്ചു. പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അനിൽബാബു കെ. എന്നിവർ സംസാരിച്ചു. (05/10/2019) |
ലോകമാനസികാരോഗ്യദിനം ആഘോഷിച്ചു കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'ആർമ്ഗഡൻ' നാടകം അവതരിപ്പിച്ചു. ടി. പി. തങ്കച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഈ വർഷത്തെ ലോകമാനസികാരോഗ്യദിന സന്ദേശമായ 'മാനസികാരോഗ്യം പുഷ്ടിപ്പെടുത്തലും ആത്മഹത്യതടയലും' ആണ് പ്രമേയമാക്കിയിരിക്കുന്നത്. എം. എൽദോസ്, അനൂപ്, ജോഷ്വാ, ദീപ്തി കൃഷ്ണ, സുനിജ, ശ്രീദേവി, സീജ തുടങ്ങിയവർ അഭിനേതാക്കളായി. (09/10/2019) |
അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ശാസ്ത്രക്ലബ്ബിന്റെയും കേരളശാസ്ത്രസാഹിത്യ പരിഷത് കൂത്താട്ടുകുളം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 'ബഹിരാകാശം അത്ഭുതങ്ങളുടെ മാന്ത്രികലോകം' എന്നവിഷയത്തിൽ മോഹൻദാസ് മുകുന്ദൻ (മുൻ ജനറൽ മാനേജർ, ഒ.ഇ.എൻ. ഇന്ത്യ ലിമിറ്റഡ്) ഒക്ടോബർ 10 ന് ചർച്ചാക്ലാസ്സ് നയിച്ചു. ശാസ്ത്രക്ലബ്ബ് അംഗങ്ങളും 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. (10/10/2019)
|
അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെയിൻ ഷാജി (ഹൈസ്ക്കൂൾ വിഭാഗം നാലാം സ്ഥാനം), ഐഡ മറിയം സുനിൽ (ഹയർ സെക്കന്ററി വിഭാഗം നാലാം സ്ഥാനം) എന്നിവർ വിജയികളായി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. (12/10/2019) സ്ക്കൂൾ പ്രവൃത്തിപരിചയമേള നടത്തി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രവൃത്തിപരിചയമേള 2019 ഒക്ടോബർ 12 ശനിയാഴ്ച പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ സിന്ധു എം. പി.യുടെ നേതൃത്വത്തിൽ നടന്നു. വിവിധവിഭാഗങ്ങളിലായി മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. (12/10/2019) |
ലിറ്റിൽകൈറ്റ്സിന് റോബോട്ടിക്‌സ് പരിശീലനം പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ഒക്ടോബർ 10,11 തീയതികളിൽ നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവർ പങ്കെടുത്തു. (11/10/2019) ഉപജില്ലാ ഐ. ടി. ക്വിസ് വിജയി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ അശോക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ ഐ. ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി. (15/10/2019) |
'അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ
അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9 ന്റെ ഉപജില്ലാതലം 2019 ഒക്ടോബർ 12 ശനിയാഴ്ച കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. രാവിലെ 9.30 ന് തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ. എം. വിജയൻ ക്വിസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് രക്ഷിതാക്കൾക്കായി പേരന്റിംഗ് അവയർനസ് ക്ലാസ് ജേസീഐ ട്രയ്‌നർ ടി. എൻ. മനോജ് നടത്തി. അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ സീസൺ 9ൽ കൂത്താട്ടുകുളം ഉപജില്ലാതലത്തിൽ താഴെപ്പറയുന്നവർ വിജയികളായി. (ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളുടെ ക്രമത്തിൽ പേര്, സ്കൂൾ) എൽപി വിഭാഗം: ടി എസ് ആര്യൻ (ലിറ്റിൽ ഫ്ലവർ എൽപി സ്കൂൾ വടകര), പാർവ്വതി മനോജ് (ഗവ.എൽപിഎസ് മണ്ണത്തൂർ), ആൻ ബിനീഷ് (സെന്റ് പീറ്റേഴ്സ് എൽപിഎസ് ഇലഞ്ഞി), കെ പി നയ്ദ്രുവ (ഗവ.വിഎച്ച്എസ്എസ് തിരുമാറാടി) യുപി വിഭാഗം: ആര്യൻ എം കരുൺ (ഗവ. യുപി സ്കൂൾ കൂത്താട്ടുകുളം), വാണി കൃഷ്ണ (വിഎംയുപി സ്കൂൾ ആലപുരം), സഞ്ജന സജോയ് (എസ്പിഎച്ച്എസ്, മുത്തോലപുരം), യു എസ് മാനവ (ഗവ. യുപി സ്കൂൾ ഉപ്പുകണ്ടം). ഹൈസ്കൂൾവിഭാഗം: ലിയ സാറ ബിനു (സെൻറ് പോൾസ് എച്ച്എസ് മുത്തോലപുരം), എം എസ് നന്ദൻ (എൽഎഫ്എച്ച്എസ് വടകര), ആദിത്യ കണ്ണൻ (ഗവ.വിഎച്ച്എസ്എസ് തിരുമാറാടി), ജെയിൻ ഷാജി (എച്ച്എസ്എസ് കൂത്താട്ടുകുളം). ഹയർ സെക്കൻഡറി വിഭാഗം വിഭാഗം: കെ അലൻ ഇമ്മാനുവൽ (സെൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഇലഞ്ഞി), എസ്തപ്പാൻ വർഗീസ് (സെൻറ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂൾ വടകര), അലൻ ഷാജി (ഗവ.വിഎച്ച്എസ്എസ് തിരുമാറാടി), ഐഡ മിറിയം സുനിൽ (എച്ച്എസ്എസ് കൂത്താട്ടുകുളം). ഉച്ചയ്ക്ക് 12.30 ന് നടന്ന സമാപനസമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. (12/10/2019) |
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഹയർ സെക്കന്ററി വിഭാഗം ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. (16/10/2019) ഭാസ്കരാചാര്യ സെമിനാർ വിജയി കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അശ്വതി മുരളി രണ്ടാം സ്ഥാനം നേടി. (16/10/2019) |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് സാമൂഹ്യശാസ്ത്രമേള ഓവറോൾ കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ നേടി. നന്ദന ജയകുമാർ (പ്രാദേശിക ചരിത്രരചന ഒന്നാം സ്ഥാനം), അർജുൻ ബിജു, ബിജിത് ബിജു (സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (സാമൂഹ്യശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം), ലിബിയ ബിജു (വാർത്ത വായന എ ഗ്രേഡ്), അക്ഷയ് സന്തോഷ് (ഭൂപടനിർമ്മാണം എ ഗ്രേഡ്), അഭിനവ് പി. അനൂപ് (പ്രസംഗം ബി ഗ്രേഡ്) എന്നിവർ വിജയികളായി (16/10/2019)
ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ അശോക് ഒന്നാം സ്ഥാനം നേടി. (16/10/2019) |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് പ്രവൃത്തിപരിചയ മേള റണ്ണർ അപ് കൂത്താട്ടുകുളം ഉപജില്ലാ പ്രവൃത്തിപരിചയ മേളയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗം റണ്ണർ അപ് നേടി. നിൽബി ബാബു (ബീഡ്സ് വർക്ക് ഒന്നാം സ്ഥാനം), അഭിഷേക് അജയൻ (കയർ ഡോർമാറ്റ് ഒന്നാം സ്ഥാനം), ആൽവിന ആൻ ജെയിംസ് വെജിറ്റബിൾ പ്രിന്റിംഗ് ഒന്നാം സ്ഥാനം), അശ്വിൻ ബിജു (പാംലീവ്സ് പ്രോക്ട്സ് ഒന്നാം സ്ഥാനം), സൂരജ് വി. എസ് (എംബ്രോയ്ഡറി രണ്ടാം സ്ഥാനം), സ്നേഹാമോൾ ജോജോ (പേപ്പർ ക്രാഫ്റ്റ് രണ്ടാം സ്ഥാനം), ആദിത്യ മാധവൻ ( വുഡ് കാർവിംഗ് രണ്ടാം സ്ഥാനം), ഗോകുൽ ഇ. കെ. (മെറ്റൽ എൻഗ്രേവിംഗ് രണ്ടാം സ്ഥാനം), അജയ് സുരേഷ് (മോഡലിങ് വിത്ത് ക്ലെ മൂന്നാം സ്ഥാനം), ശ്രീഹരി സാജു (നെറ്റ് മെയ്ക്കിങ് രണ്ടാം സ്ഥാനം), കാർത്തിക് എൻ. എസ്. (ഫാബ്രിക് പെയിന്റിംഗ് എ ഗ്രേഡ്), ജീവൻ സന്തോഷ് (ത്രെഡ് പാറ്റേൺസ് ബി ഗ്രേഡ്), അനുമോൾ ബിനു (ഡോൾ മെയ്ക്കിങ് വിത്ത് വെയ്സ്റ്റ് മെറ്റീരിയൽസ് ബി ഗ്രേഡ്), അലീന ഫിലിപ്പ് (പപ്പറ്റ് മെയ്ക്കിങ് ബി ഗ്രേഡ്), നന്ദു മനോജ് (അബ്രലാ മെയ്ക്കിങ് ബി ഗ്രേഡ്) എന്നിവർ വിജയികളായി. (15/10/2019) |
ഐ.ടി. മേള റണ്ണർ അപ് നേടി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ കൂത്താട്ടുകുളം ഉപജില്ലാ ഐ.ടി. മേളയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്. എസ്. വിഭാഗം റണ്ണർ അപ് നേടി. ഗൗരി എസ്. (രചനയും രൂപകൽപ്പനയും എ ഗ്രേഡ് ഒന്നാം സ്ഥാനം), ഹരികൃഷ്ണൻ അശോക് (ഐ. ടി. ക്വിസ് എ ഗ്രേഡ് രണ്ടാം സ്ഥാനം), സൂര്യ എസ്. കരുൺ (പ്രോഗ്രാമിങ് എ ഗ്രേഡ് രണ്ടാം സ്ഥാനം), ആശിഷ് എസ്. (അനിമേഷൻ എ ഗ്രേഡ് ), മരിയ റെജി (രചനയും അവതരണവും എ ഗ്രേഡ് ) എന്നിവർ വിജയികളായി. (16/10/2019) 'സ്മാർട്ട് അമ്മ' പരിശീലനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് നടത്തിയ 'സ്മാർട്ട് അമ്മ' പരിശീലനം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. (28/10/2019) |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ
കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോൽസവത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഉപജില്ലാ ഗണിതശാസ്ത്ര ഐ. ടി. മേളകൾ നടന്നു. എൽ. പി. വിഭാഗം ഗണിതശാസ്ത്രമേളയിൽ ലിറ്റിൽ ഫ്ലവർ എൽ.പി.എസ്. വടകര (42), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (34), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (25) എന്നീ സ്ക്കൂളുകൾ ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (49), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (38), സെന്റ് പോൾസ് എൽ.പി.എസ്. മുത്തോലപുരം (37) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (105), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (84), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം (52) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. ഐ. ടി. മേള യു. പി. വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (24), ഗവ. യു. പി. സ്ക്കൂൾ കൂത്താട്ടുകുളം (20), ഇൻഫന്റ് ജീസസ് ഇ.എം.എച്ച്.എസ്. കൂത്താട്ടുകുളം (15) എന്നീ സ്ക്കൂളുകളും ഹൈസ്ക്കൂൾ വിഭാഗത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ വടകര (66), ഹൈസ്ക്കൂൾ കൂത്താട്ടുകുളം (39), സെന്റ് പോൾസ് ഹൈസ്ക്കൂൾ മുത്തോലപുരം (36) എന്നീ സ്ക്കൂളുകളും ആദ്യമൂന്നു സ്ഥാനങ്ങൾ നേടി. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.(16/10/2019) |
'നൈതികം 2019' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ
ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് സമഗ്ര ശിക്ഷാ അഭിയാൻ, കേരളം സംഘടിപ്പിക്കുന്ന പരിപാടിയാണു് നൈതികം. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വങ്ങൾ , കടമകൾ, അവകാശങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണ ഉണ്ടാക്കുന്നതിനും തുടർന്ന് സ്കൂൾ തല ഭരണഘടന തയ്യാറാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നൈതികം വിഭാവനം ചെയ്യുന്നത്. സ്കൂൾ തല ഭരണഘടനയും കുട്ടികളുടെ അവകാശ രേഖയും തയ്യാറാക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്ന് കൂത്താട്ടുകളം ഉപജില്ലയിലെ അദ്ധ്യാപകർക്കുള്ള ഏകദിന ശില്പശാല 2019 ഒക്ടോബർ 30 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. സംസ്ഥാനമൊട്ടാകെ നടക്കുന്ന ഈ പരിപാടിയിൽ മികച്ച സ്കൂൾ ഭരണഘടനയ്ക്ക് വിവിധ തലങ്ങളിൽ സമ്മാനങ്ങൾ നൽകും. രാവിലെ 9.30 ന് കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ സി. എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ അഭിയാൻ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ് പദ്ധതി വിശദീകരണം നടത്തി. കൂത്താട്ടുകുളം ബി.പി.ഓ. പി. എസ്. സന്തോഷ് ആശംസയും സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പറഞ്ഞു. അഡ്വ. സീന ജോൺസൺ വിദ്യാർത്ഥികൾക്കായി ഭരണഘടനയും പൗരന്മാരും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. തുർന്ന് അദ്ധ്യാപകർക്കായി നടന്ന ശില്പശാല അഡ്വ. സീന ജോൺസൺ, ബി. ആർ.സി. ട്രെയ്‌നർ എൻ. ജയശ്രീ, പാലക്കുഴ ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ പൊളിറ്റിക്‌സ് അദ്ധ്യാപിക ഷിന്റു സക്കറിയ എന്നിവർ നയിച്ചു. വൈകുന്നേരം നാലുമണിക്ക് ട്രൈഔട്ട് ക്ലാസ്സിലുടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന തയ്യാറാക്കിയ സ്ക്കൂൾ ഭരണഘടയുടെയും കുട്ടികളുടെ അവകാശരേഖയുടെയും പ്രകാശനവും നടന്നു. (30/10/2019) |
നവംബർ 2019
'മലയാള ദിനാഘോഷം' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അറുപത്തിമൂന്നാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിനാഘോഷം നടന്നു. രാവിലെ ഒമ്പതിന് സ്ക്കൂൾ ഹാളിൽ പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അനാമിക പി. എസ്. മലയാളദിന സന്ദേശം നൽകി. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബി. സുജാകുമാരി കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. (01/11/2019)
അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് ജില്ലാ പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം എറണാകുളം റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി അർജുൻ സന്തോഷ് ഒന്നാം സ്ഥാനം നേടി. നവംബർ ഒന്നിനു നടന്ന മലയാളദിനാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ അർജുൻ സന്തോഷിനെ അനുമോദിച്ചു. കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. എൻ. പ്രഭകുമാർ സമ്മാനം നൽകി..(01/11/2019) |
പുസ്തകങ്ങൾ സമ്മാനിച്ചു കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൾ മലയാള വാരാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ ലൈബ്രറിയിലേയ്ക്ക്പുസ്തകങ്ങൾ സമ്മാനിച്ചു. 1998 -2001 ഹൈസ്ക്കൂൾ ബാച്ചിലെ വിദ്യാർത്ഥികൾ ആര്യ, സൂര്യ, റജി, സുനിൽ എന്നിവർ യുവകഥാകൃത്ത് എബിൻ മാത്യു കൂത്താട്ടുകുളത്തിന്റെ നേതൃത്വത്തിൽ എത്തിയാണ് പതിനായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചത്. മലയാളവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പുസ്തകങ്ങൾ ഏറ്റുവാങ്ങി. (01/11/2019)
റോബോട്ടിക്സിൽ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി ലിറ്റിൽ കൈറ്റുകൾ നാഷണൽ റോബോട്ടിക്സ് സെന്ററും മുംബൈ ഐ.ഐ.റ്റി. ഇന്നവേഷൻ സെല്ലും ചേർന്നു നടത്തുന്ന നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ പങ്കെടുത്ത് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നാഷണൽ ലെവൽ സർട്ടിഫിക്കേഷൻ നേടി. ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. മലയാളവാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ ശ്രീ റോയി എബ്രഹാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. (01/11/2019) |
മികച്ച ക്ലാസ്സ് ലൈബ്രറികൾക്ക് സമ്മാനം നൽകി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മികച്ച ക്ലാസ്സ് ലൈബ്രറികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വായനമാസാഘോഷത്തോടനുബന്ധിച്ച് ആരംഭിച്ച ക്ലാസ്സ് ലൈബ്രറി തയ്യാറാക്കൽ മലയാള ദിനാഘോഷത്തോടെ പൂർത്തിയാക്കി. ആനുകാലികങ്ങൾ, ബാലസാഹിത്യകൃതികൾ, നിഘണ്ടുക്കൾ തുടങ്ങിയവ ശേഖരിച്ചാണ് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ തയ്യാറാക്കിയിരിക്കുന്നത്. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ സി. എൽ. പ്രഭകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.. (01/11/2019) മികച്ച കൈയ്യെഴുത്തുമാസികകൾക്ക് സമ്മാനം നൽകി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മലയാള വാരാഘോഷത്തോടനുബന്ധിച്ച് ക്ലാസ്സ് തലത്തിൽ കൈയ്യെഴുത്തുമാസികാ മത്സരം നടത്തി. മലയാള വാരാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ സ്ക്കൂൾ പി. റ്റി. എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു മികച്ച കൈയ്യെഴുത്തു മാസികകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. (01/11/2019)
സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ കൂത്താട്ടുകുളം ഉപജില്ലാ സാമൂഹ്യശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ ഒന്നാം സ്ഥാനം നേടി.(08/11/2019) |
സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണ ക്ലാസ്സ് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെയും സൗഹൃദ ഫിനാൻഷ്യൽ ലിറ്ററസി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ആന്റ് ഡിജിറ്റൽ ബോധവൽക്കരണക്ലാസ്സ് നടന്നു. കൂത്താട്ടുകുളം ബ്രാഞ്ച് മാനേജർ സുനിൽ കുമാർ കെ. ടി.യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബാങ്കിങ് ലിറ്ററസി കൗൺസിലർ വിനോദ് എം. ബി., ഐ. ടി. ഡിപ്പാർട്ട്മെന്റിലെ ബിനിൽ കുമാർ വി. എൻ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ അക്കൗണ്ടന്റ് ജോർജ് ജോസഫ് സ്വാഗതവും ഗൗരി എസ്. കൃതജ്ഞതയും പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.. (08/11/2019) അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ് സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി മാസ്റ്റർ അർജുൻ സന്തോഷ് എ ഗ്രേഡ് നേടി. (12/11/2019) 'എന്റെ കലാലയം എന്റെ കാവൽ' എക്സൈസ് വകുപ്പിന്റെ വിമുക്തി 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നവംബർ 14 ശിശുദിനത്തിൽ എന്റെ 'കലാലയം എന്റെ കാവൽ' എന്ന പ്രതിജ്ഞ എടുത്തുകൊണ്ട് വിദ്യാലയ സംരക്ഷണ മനുഷ്യമതിൽ തീർത്തു. 'എന്റെ വിദ്യാലയം ലഹരിവിമുക്ത വിദ്യാലയം' എന്ന സന്ദേശം രേഖപ്പെടുത്തിയ ബാഡ്ജ് എക്സൈസ് വകുപ്പ് തയ്യാറാക്കി നൽകിയിരുന്നു. (14/11/2019) |
ഉപജില്ലാ കലോത്സവ വിജയികൾ
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിൽ നവംബർ 5, 6, 7 തീയതികളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ കലോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എച്ച്.എസ്.എസ്. വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി. എച്ച്. എസ്. വിഭാഗത്തിൽ പങ്കെടുത്ത മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്ക്കൂൾ ഹാളിൽ ചേർന്ന അനുമോദനയോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്ത. (13/11/2019) |
'കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ' സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം. എൽ. എ. സെമിനാർ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയകുമാരി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു, ഗ്രേസി ജോർജ്, സാറാ ടി. എസ്., നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കൂത്താട്ടുകുളം സീനിയർ വെറ്റിനറി സർജ്ജൻ ഡോ. ഈപ്പൻ ജോൺ കൃതജ്ഞതയും പറഞ്ഞു. കൂത്താട്ടുകുളം മൃഗാശുപത്രിയാണ് പരിപാടി സംഘടിപ്പിച്ചത്. (22/11/2019) |
അഭിനവ് പി. അനൂപിന് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപ് എറണാകുളം റവന്യൂജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.(23/11/2019) ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഔഷധസസ്യ പ്രദർശനോദ്യാനനിർമ്മാണം ആരംഭിച്ചു. അൻപതിലധികം ഔഷധസസ്യങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശനോദ്യത്തിൽ ഉണ്ടാവുക. (23/11/2019) |
ജീവിതശൈലീരോഗനിയന്ത്രണ ബോധവൽക്കരണറാലി കൂത്താട്ടുകുളം നഗരസഭയുടെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജീവിത ശൈലീരോഗനിയന്ത്രണ ബോധവൽക്കരണറാലി നടന്നു. അസി. സർജൻ ഡോ. വി. എസ്. സുരാജ്, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. വി. എസ്. സുരാജ് ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു എസ്. നായർ റാലിക്ക് നേതൃത്വം നൽകി. (25/11/2019)
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് സൈബർ സുരക്ഷാസെമിനാർ
|
ഔഷധസസ്യ പ്രദർശനോദ്യാനം സമർപ്പിച്ചു കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സ്ക്കൂളിനു സമർപ്പിച്ചു. കരിങ്കുറിഞ്ഞിത്തൈ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിക്ക് കൈമാറിയായിരുന്നു സമർപ്പണം നിർവ്വഹിച്ചത്. ചടങ്ങിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ, സെക്രട്ടറി അരുൺ വർഗ്ഗീസ്, മുതിർന്ന ലയൺസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. (28/11/2019) പതിപ്പ് പ്രകാശനംചെയ്തു കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനത്തിലെ ഔഷധസസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധസസ്യ പതിപ്പ് നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. ഉദ്യാനത്തിലെ 55 സസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പതിപ്പ് സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തയ്യാറാക്കിയത്. (28/11/2019) |
ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ് കൂത്താട്ടുകുളം നഗരസഭയുടെയും കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ജീവിതശൈലീരോഗ ബോധവൽക്കരണ ക്ലാസ്സ് നടന്നു. അസി. സർജൻ ഡോ. വി. എസ്. സുരാജ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. യോഗാ ഇൻസ്ട്രക്ടർ ആൻഡ്രൂസ് പി. ജോൺ ക്ലാസ്സ് നയിച്ചു. ക്ലാസ്സിനെ തുടർന്ന് പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്ട്രെസ് കുറയ്ക്കുന്നതിനു സഹായിക്കുന്നവിധത്തിലുള്ള യോഗാപരിശീലനവും നൽകി. (28/11/2019) |
പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം കൂത്താട്ടുകുളം പോലീസ് സ്റ്റേഷന്റെ നേതത്വത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പോക്സോ നിയമ ബോധവൽക്കരണ ഹ്രസ്വചിത്രപ്രദർശനം നടന്നു. പോക്സോ നിയമത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്ന 'കുഞ്ഞേ, നിനക്കായി...'എന്ന ഹ്രസ്വചിത്രമാണ് പ്രദർശിപ്പിച്ചത്. കൂത്തിന്റെ രൂപത്തിൽ നിയമത്തിന്റെ വിവിധ വശങ്ങളും സമൂഹത്തിന്റെ ഉത്തരവാദിത്വവും വ്യക്തമാക്കുന്നതായിരുന്നു ഹ്രസ്വചിത്രം (29/11/2019) |
'സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ' ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും കൂത്താട്ടുകുളം ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൂര്യഗ്രഹണ നിരീക്ഷണ സെമിനാർ നടന്നു. 2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തെ വമ്പിച്ച ശാസ്ത്രമുന്നേറ്റമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് പി. പി. എബ്രഹാം സെമിനാർ നയിച്ചു. കൂത്താട്ടുകുളം രാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. (30/11/2019) |
അഭിനവ് പി. അനൂപിന് സംസ്ഥാന കലോൽസവത്തിൽ എ ഗ്രേഡ് കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപ് ഹൈസ്ക്കൂൾ വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടി. (30/11/2019) |
'വിദ്യാലയം പ്രതിഭകളോടൊപ്പം'
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് നാടിന്റെ നന്മകളായ പ്രതിഭകളെ വിദ്യാലയങ്ങളുമായി ചേർത്തുനിർത്തുന്നതിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് 'വിദ്യാലയം പ്രതിഭകളോടൊപ്പം'. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പദ്ധതിയുടെ നടത്തിപ്പിനായി ഒരു പ്രത്യേക എസ്.ആർ.ജി. യോഗം ചേർന്ന് സന്ദർശിക്കാനുദ്ദേശിക്കുന്ന പ്രതിഭകളെ കണ്ടെത്തി. പ്രശസ്ത ഗായികയും സംഗീതാദ്ധ്യാപികയുമായ സുശീലാദേവി ഗോപിനാഥ്, പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ കലാമണ്ഡലം അനു ബാലചന്ദ്രൻ, നിരവധി വർഷങ്ങളിൽ കലാപ്രതിഭയായിരുന്ന മേഘ്ന എസ്. എന്നിവരുടെ പേര് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് ബഹു. വിദ്യാഭ്യാസമന്ത്രിയുടെ കത്ത് അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് പ്രതിഭകളുടെ ഭവനങ്ങളിലെത്തി കൈമാറി. നവംബർ 14 ന് പതിനഞ്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം പ്രതിഭകളെ അവരുടെ ഭവനങ്ങളിലെത്തി പൂച്ചെണ്ടുകൾ നൽകി ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ സന്ദർശനത്തിന്റെ ഫോട്ടോ എടുക്കുകയും വീഡിയോ റെക്കോഡിംഗ് നടത്തുകയും ചെയ്തു. പ്രതിഭകളെ സന്ദർശിച്ച മൂന്നു ഗ്രൂപ്പുകളും വളരെ വിശദമായ റിപ്പോർട്ട് എഴുതി തയ്യാറാക്കിയിട്ടുണ്ട്. (28/11/2019) |
ഡിസംബർ 2019
ഭിന്നശേഷി ദിനാചരണം - സ്പെഷ്യൽ അസംബ്ലി ഡിസംബർ 3 ഭിന്നശേഷി ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ അസംബ്ലിയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. അമൽ സന്തോഷ്, അതുൽ വി. രവി എന്നിവരെ അസംബ്ലിയിൽ അനുമോദിച്ചു. (02/12/2019) |
അഭിനവ് പി. അനൂപിന് അനുമോദനം കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഓട്ടൻ തുള്ളൽ മത്സരത്തിൽ എ ഗ്രേഡ് നേടിയ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അഭിനവ് പി. അനൂപിനെ അനുമോദിച്ചു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സ്ക്കൂൾ അസംബ്ലിയിൽ അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെ ഉപഹാരം സമ്മാനിച്ചു. (02/12/2019) |
'അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം' കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന രണ്ടാം മിഡ് ടേം പരീക്ഷയിൽ അക്കാദമിക മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം. ഹരികൃഷ്ണൻ അശോക്, ആര്യ സുരേഷ്, അശ്വതി മുരളി, നന്ദന രവീന്ദ്രൻ, ഗൗരികൃഷ്ണ വി., കൃഷ്ണ രാജൻ എന്നിവർക്ക് പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു സമ്മാനങ്ങൾ വിതരണം ചെയ്തു. (02/12/2019) |
കൃഷ്ണ അനിൽ ഗണിത ടാലന്റ് സെർച്ച് പരീക്ഷാവിജയി വടകര ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ഗണിത ടാലന്റ് സെർച്ച് പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. മുൻപ് നടന്ന ഉപജില്ലാ ഗണിതക്വിസ്, രാമാനുജൻ പേപ്പർ പ്രന്റേഷൻ ഇവയിലും കൃഷ്ണ ഒന്നാം സ്ഥാനം നേടിയിരുന്നു. (03/12/2019) |
അർജ്ജുൻ സന്തോഷും അനസ ബെന്നിയും മത്സരവിജയികൾ ഡിസംബർ 3 ലോക ഭിന്നശേഷി ദിനാചരണത്തിന്റെ പ്രചരണത്തിനും മറ്റുകുട്ടികളിൽ ഭിന്നശേഷിക്കാരോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും സാധാരണ കുട്ടികൾക്കായി കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങളിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികൾ വിജയികളായി. ഹയർ സെക്കന്ററി വിഭാഗം പോസ്റ്റർ രചനാ മത്സരത്തിൽ അർജ്ജുൻ സന്തോഷും ഉപന്യാസമത്സരത്തിൽ അനസ ബെന്നിയുമാണ് ഒന്നാം സമ്മാനം നേടിയത്. കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ഭിന്നശേഷി ദിനാഘോഷത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. (03/12/2019) |
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി ലഹരി വർജ്ജന മിഷൻ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഡിസംബർ 4 ന് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. (04/12/2019) |
'സൂര്യഗ്രഹണം 2019 ശില്പശാല' 2019 ഡിസംബർ 26 ന് നടക്കുന്ന സൂര്യഗ്രഹണത്തിന് മുന്നോടിയായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഏകദിന ശില്പശാല നടന്നു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയവും കുറവിലങ്ങാട് ദേവമാതാ കോളേജും ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയും ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സയൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്ലബ്ബ് സ്പോൺസർ കെ. വി. ശൈലജാദേവി, അംഗങ്ങളായ ആദിത്യൻ രാജു, സന്ദീപ് സുനിൽ, നന്ദു മനോജ് എന്നിവർ ദേവമാതാ കോളേജിൽ നടന്ന ശില്പശാലയിൽ പങ്കെടുത്തു. (05/12/2019) |
സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂൾ കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ വിഷരഹിത പച്ചക്കറിക്കൃഷി നടന്നുവരുന്നു. നാടൻ പച്ചക്കറികൾ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് പ്രകൃതിക്കിണങ്ങിയ രീതിയിലാണ് കൃഷിചെയ്യുന്നത്. സ്ക്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറിക്കൃഷിയിൽ കൂത്താട്ടുകുളം കൃഷിഭവന്റെ സഹായവും ലഭിക്കുന്നുണ്ട്.(03/12/2019) |
'പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി'
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി രക്ഷാകർത്തൃപങ്കാളിത്തം വിദ്യാലയ മികവിന് എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ രക്ഷാകർത്തൃ വിദ്യാഭ്യാസ പരിപാടി നടന്നു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതം ആശംസിച്ച യോഗത്തിൽ പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു അദ്ധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയ സങ്കല്പങ്ങൾ അദ്ധ്യക്ഷപ്രസംഗത്തിൽ പി. റ്റി. എ. പ്രസിഡന്റ് വിശദമാക്കി. തുടർന്ന് ബഹു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും നമ്മുടെ വിദ്യാലയവും എന്ന വിഷയത്തിൽ ബി.ആർ. സി. പ്രതിനിധിയായി പങ്കെടുത്ത മുത്തോലപുരം സെന്റ് ജോർജ് എൽ.പി. സ്ക്കൂൾ പ്രധാനാദ്ധ്യാപിക റാണി പോൾ സംസാരിച്ചു. വിദ്യാലയമികവുകൾ സീനിയർ അദ്ധ്യാപകൻ പ്രകാശ് ജോർജ് കുര്യൻ മൾട്ടീമീഡിയ പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. എസ്.ആർ.ജി കൺവീനർ ബി. സുജാകുമാരിയുടെ നേതൃത്വത്തിൽ വിദ്യാലയ മികവിന് രക്ഷകർത്താക്കളുടെ നിർദ്ദേശങ്ങൾ ചർച്ചചെയ്തു. പി.റ്റി.എ. മദേഴ്സ് ഫോറം പ്രസിഡന്റ് സിൽവി കെ. ജോബി. യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. (06/12/2019) |
സൂര്യഗ്രഹണനിരീക്ഷണ പഠന ക്ലാസ്സ്
|
ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രാഥമിക ക്യാമ്പ്
|
---|---|
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള ശാസ്ത്രസാഹിത്യപരിഷത് കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൂര്യഗ്രഹണനിരീക്ഷണ പഠന ക്ലാസ്സ് നടന്നു. എൻ. യു. ഉലഹന്നാൻ (റിട്ട. ഹെഡ്‌മാസ്റ്റർ, ജി.എൽ.പി.എസ്. കൂത്താട്ടുകുളം) ക്ലാസ്സ് നയിച്ചു. വലയസൂര്യഗ്രഹണത്തിന്റെ പ്രത്യേകതകൾ, പൂർണ സൂര്യഗ്രഹണം അനുഭവപ്പെടുന്ന പ്രദേശങ്ങൾ, സമയം, സൂര്യഗ്രഹണം നിരീക്ഷിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ ക്ലാസ്സിൽ വിശദമാക്കി. ലളിതമായ ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രഹണദൃശ്യങ്ങൾ ആവിഷ്കരിച്ചുകൊണ്ടുള്ള ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒരു നവ്യാനുഭവമായി മാറി. (17/12/2019) |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൂന്നാം ബാച്ച് (2019-22) ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങളുടെ പ്രാഥമിക ക്യാമ്പ് നടന്നു. സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ ശ്യാംലാൽ വി. എസ്., സജിൽ വിൻസെന്റ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ ലിറ്റിൽ കൈറ്റുകൾ പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. മുത്തോലപുരം സെന്റ് പോൾസ് ഹൈസ്ക്കൂളിലെ ഏതാനും ലിറ്റിൽ കൈറ്റുകളും ക്ലാസ്സിൽ പങ്കെടുത്തു, പ്രാഥമികക്യാമ്പിനെ തുടർന്ന് ഒന്നാം വർഷ ലിറ്റിൽ കൈറ്റുകൾക്ക് മൂന്നു ശനിയാഴ്ചകളിൽക്കൂടി പരിശീലനം നടക്കും.(19/12/2019) |
'ഗാന്ധി സ്മൃതി @ 150 നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ്'
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നാലാമത് സപ്തദിന സഹവാസ സ്പെഷ്യൽ ക്യാമ്പ് 2019 ഡിസംബർ 21 മുതൽ 27 വരെ ഉപ്പുകണ്ടം ഗവ യു. പി. സ്ക്കൂളിൽ നടന്നു. പാലക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ശോഭന മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീമിന്റെ ഗാന്ധിദർശനം, ഗ്രീൻ പ്രോട്ടോക്കോൾ എന്നിവയായിരുന്നു ക്യാമ്പിന്റെ പൊതു വിഷയം. പഠന ക്ലാസ്സുകൾ, സ്വയംതൊഴിൽ പരിശീലനം, സമദർശൻ ബോധവൽക്കരണം, പ്രഥമശുശ്രൂഷ പരിശീലനം, സ്വച്ഛ് ഭാരത്, ജൈവവൈവിദ്ധ്യോദ്യാന നിർമ്മാണം ഇവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഡിസം 27 ന് നടന്ന സമാപനസമ്മേളനത്തിൽ റോട്ടറി ഇന്റർ നാഷണൽ ഡിസ്റ്റി. വെബ് മാസ്റ്റർ ഇ. എം. വർഗ്ഗീസ് മുഖ്യാതിഥിയായി. (27/12/2019) ജനുവരി 2020
ഫെബ്രുവരി 2020
കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്താരിക മേഖലയിൽ 85 വർഷമായി പ്രവർത്തിച്ചുവരുന്ന കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വിപുലമായ പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി ആലോചനായോഗം നടന്നു. പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധകാലഘട്ടങ്ങളിൽ പഠിച്ചിരുന്ന പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്തു. സംഘാടക സമിതി രൂപീകരണത്തിന് നേതൃത്വം നൽകുന്നതിനായി പി. ബി. സാജു ചെയർമാനും കെ. ചന്ദ്രശേഖരൻ, എൻ. ശ്രീകുമാരൻ നമ്പൂതിരി എന്നിവർ രക്ഷാധികാരികളുമായുള്ള ഒരു അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. വി. എ. രവി (വൈസ് ചെയർമാൻ), കെ. മോഹനൻ (കൺവീനർ), കെ. കെ. രാമൻ (ജോ. കൺവീനർ), സി. ആർ. രവീന്ദ്രൻ (ജോ. കൺവീനർ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. മാർച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് സംഘാടക സമിതി രൂപീകരണയോഗം നടത്തുന്നതിനും തീരുമാനിച്ചു.
മാർച്ച് 2020
ഏപ്രിൽ 2020
മെയ് 2020
|