(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തോടെ
അങ്ങേ വീട്ടിലെ കണ്ണപ്പനുണ്ണി
കണ്ണും തള്ളിയിരിക്കുന്നു
കൈയും വായും കഴുകാതങ്ങനെ
മുഖവും കാലും കഴുകാതെ
തിന്നു നടന്നു കണ്ണപ്പൻ
വയറു നിറച്ചും കൂസാതെ
രോഗാണുക്കൾ പതിയെ പതിയെ
കണ്ണപ്പനെ പിടികൂടി
ഡോക്ടർവന്നു പരിശോധിച്ചു
രോഗം പലവിധ മെന്നുപറഞ്ഞു
മരുന്ന് പലതും കൊടുത്തു പിന്നെ
സൂചീം കുത്തി പലവട്ടം
ഓർക്കുക നമ്മൾ ചങ്ങാതികളെ
ശുചിത്വമോടെ ജീവിക്കാൻ