സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ഇപ്പോൾ നമ്മുടെ ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന വിപത്താണ് കൊറോണ വൈറസ്സ് . ഈ വൈറസ്സ് രോഗം ആദ്യമെത്തിയിരിക്കുന്നത് ചൈനയിലാണ് . എങ്കിലും ഇപ്പോൾ ലോകം മുഴുവൻ ഇതിൻ്റെ ഭീതിയിലാണ് .ഈ വൈറസ്സിനെ തടയാൻ നമ്മുക്ക് പറ്റും .അതിനു വേണ്ടതാണ് ശുചിത്വം ,പ്രതിരോധം , പരിസ്ഥിതി .നമ്മൾ ഇന്നു ചെയ്യുന്ന പല കാര്യങ്ങളും പണ്ട് നമ്മുടെ അപ്പനപ്പൂപൻമാർ ചെയ്തിരുന്ന കാര്യങ്ങളായിരുന്നു. അതാണ് നമ്മുക്ക് ജീവിക്കാൻ ഏറ്റവും നല്ല മാർഗ്ഗം എന്നു മനസ്സിലാക്കി തരാൻ ഒരു കൊറോണ വേണ്ടിവന്നു. പുറത്ത് പോയി തിരികെ വരുമ്പോൾ കൈയും മുഖവും നന്നായി കഴുകണം .പുറത്ത് പോകുമ്പോൾ മുഖാവരണം ഉണ്ടായിരിക്കണം. ഇതെല്ലാം നമ്മൾ പണ്ട് ചെയ്തിരുന്ന കാര്യമാണ്. അന്നൊക്കെ എല്ലാ വീട്ടുമുറ്റത്ത് ഒരു കിണ്ടിയുണ്ടാകുമായിരുന്നു. നമ്മൾ ഇന്ന് അങ്ങനെയൊക്കെയുള്ള നല്ല ശീലങ്ങൾ മറന്നു. നമ്മൾ യൂറോപ്യൻ രാജ്യ ങ്ങൾ ചെയ്യുന്ന എല്ലാ ആവശ്യമില്ലാത്ത കാര്യങ്ങളും നമ്മുടെ സുഖത്തിനായി ചെയ്യുന്നുണ്ട് .എന്നാൽ അവരുടെ ഒരു നല്ല സ്വഭാവമായ തുമ്മുമ്പോൾ മുഖംമറയ്ക്കൽ ,സംസാരിക്കുമ്പോൾ കുറച്ച് അകലം പാലിക്കൽ തുടങ്ങിയ നല്ല ശീലങ്ങൾ ശീലിക്കാൻ നമ്മളിൽ പലരും മറന്നു. പക്ഷേ ഒരു കൊറോണ വന്നപ്പോൽ നമ്മളെല്ലാവരും വൃത്തിയും വെടുപ്പും ഉള്ളവരായി. പ്രതിരോധത്തിൻ്റെ കാര്യം പറയുമ്പോൾ തന്നെ നമ്മൾ നമ്മുടെ പരമ്പരാഗതമായ ശൈലിയിലേക്ക് തിരിച്ചു പോയാൽ മാത്രം മതി. പുറത്ത് പോയി വരുമ്പോൾ കൈയും കാലും മുഖവും കഴുകി വൃത്തിയാക്കുക ,ബേക്കറി സാധനങ്ങളുടെ പുറകെ പോകാതെ പണ്ട് പട്ടിണിയായിരുന്ന കാലത്ത് കഴിച്ചിരുന്ന ചക്ക, കപ്പ എന്നിങ്ങനെയുള്ള സാധനങ്ങൾ ഒക്കെ കഴിക്കുക. കൊപ്പക്കായ കഴിക്കുക തേൻ കുടിക്കുക .ഒരു കൊറോണ വന്നപ്പോൾ ഹൃദ് രോഗ ശസ്ത്രക്രിയകളുടെ എണ്ണം വളരെ നന്നായി കുറഞ്ഞു. എങ്കിലും ആരും ശസ്ത്രക്രിയ നടത്താത്തതുമൂലം മരിക്കുന്നില്ല. കുറച്ച് നേരം പോലും വീട്ടിലിരിക്കാൻ നേരമില്ലാത്തവർ ഇന്നു വീട്ടിൽ കളിച്ചും ചിരിച്ചും രസിക്കുന്നു .ആർക്കും മുടി വെട്ടാൻ കടയിൽ പോണ്ട ,വണ്ടി വേണ്ട, കുറേ ആൾക്കാർ നടക്കാൻ പഠിച്ചു. ഇങ്ങനെ പ്രതിരോധത്തിൻ്റെ മാർഗ്ഗമായി ആൾക്കാർ കുറേ കാര്യങ്ങൾ പഠിച്ചു. നമ്മൾ പഴയ കാലത്തേക്ക് തിരിച്ചു പോകണം. മണ്ണിലേക്കിറങ്ങണം, എപ്പോഴും ചിട്ടയോടെ കഴിയണം. ദൈവത്തെ വെല്ലുവിളിക്കാതെ വിശ്വസിച്ചു കഴിയണം. എപ്പോഴും ഒത്തൊരുമയോടെ കഴിയണം.കൊറോണയെ തോൽപ്പിക്കണം. ഇനി കൊറോണയല്ല ഏതു വലിയ മഹാമാരി വന്നാലും നമ്മൾ ഒരുമ്മയോടെ നിന്ന് അതിനെ തോൽപ്പിക്കണം.

ബെനാഡിക്റ്റ് ബാബു
8 D സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം