ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഉണരൂ

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരൂ

ഉണരുവിൻ ജനങ്ങളേ 
മഹാമാരിയെ നേരിടാം 
കൈകൾ കഴുകി മനസ്സു തുറന്ന് 
ജാഗ്രതയോടെ നേരിടാം 
വീട്ടിലിരുന്നു കൂട്ടുകൂടി 
സകലരെയും ഉണർത്തുവിൻ 
വീട് വൃത്തിയാക്കുവിൻ 
പരിസരം ശുചിയാക്കുവിൻ 
വീട്ടുകാരും ഒത്തുചേർന്നു ഭംഗിയാക്കുവിൻ 
കൃഷികൾ ചെയ്ത് മനസ്സു നിറഞ്ഞു 
ഭക്ഷ്യക്ഷാമം നേരിടാം 
ഈ പ്രവർത്തി ശീലമാക്കി 
വിഷഭക്ഷണത്തെ തുരത്തിടാം 
ആദരിച്ചിടാം നമുക്ക് ഈ മഹാമാരിയിൽ നിന്ന് കാക്കും വീരരേ.. 
ആദരിച്ചിടാം നമുക്ക് നമ്മുടെ ആരോഗ്യപ്രവർത്തകരെ 
നമിച്ചിടാം നമുക്ക് നിയമപാലകരെയും 
വിദ്യുത്ച്ഛക്തി ബോർഡിനെയും 
ഉണരുവിൻ ജനങ്ങളേ 
മഹാമാരിയെ നേരിടാം 
കൈകൾ കഴുകി മനസ്സു തുറന്നു 
ജാഗ്രതയോടെ നേരിടാം
 

അന്നപൂർണ്ണ മനോജ്
7 B ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത