മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്/അക്ഷരവൃക്ഷം/ലില്ലിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ലില്ലിയുടെ കഥ


ലില്ലി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുറുമ്പിയായിരുന്നു. അവൾ ആരു പറയുന്നതും കേൾക്കില്ലായിരുന്നു. അവൾ ഒരു ദിവസം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു "മോളെ പുറത്തേക്കു പോകണ്ട ഈ കോവിഡ് കാലത്ത് നമുക്ക് അസുഖം പിടിച്ചാൽ നമ്മൾ പ്രയാസപ്പെടും." ലില്ലി അത് കേൾക്കാതെ, അമ്മ കാണാതെ പുറത്തിറങ്ങി നടന്നു. വഴിയിൽ നിന്ന വൃദ്ധൻ അവളോട് ചോദിച്ചു. "മോളെ എന്നെ ഒന്ന് വീട് വരെ ആക്കാമോ?" ശരിയെന്ന് അവൾ തലയാട്ടി. അവൾ ആ വൃദ്ധനൊപ്പം നടന്നു. "നന്ദിയുണ്ട് മോളെ ആരും' എൻ്റെ അടുത്തേക്ക് വരില്ലായിരുന്നു"."എന്താ മുത്തശ്ശാ കാരണം?" "എന്റെ മകന് 'കൊവിഡ് വന്നിരുന്നു. " അവൾ ആ മുത്തശ്ശനെ വീട്ടിലാക്കിയ ശേഷം നിരീക്ഷണത്തിലിരുന്നു. കോവിഡ് ടെസ്റ്റ്‌ 'നെഗറ്റീവ്' അവൾക്ക് ആശ്വാസമായി .

ആവണി എൽ
3 A മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ