(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം
വിമാനമേറി കൊറോണയെത്തി
ഈ ലോകത്തെയാകെ വിഴുങ്ങിയല്ലോ
ഞെട്ടി വിറച്ചു മനുഷ്യരെല്ലാം
ലോക്കിട്ടു പൂട്ടി രാജ്യമെല്ലാം
ഇന്നെന്റെ സ്കൂളിൽ പഠിത്തമില്ല
കളിയാടുവാൻ കുട്ടികളാരുമില്ല
ടി. വി. തുറന്നാലോ പേടിയാകും
മരണക്കണക്കുകൾ ഏറിടുന്നു
തടുക്കണം നാം ഇന്നു ലോകമാരി
തുടരണം എന്നും ശുചിത്വശീലം
മനമകലാതെ അകലുക നാം
വരുമൊരു നല്ല നാൾ ഈ ഭൂമിയിൽ.