ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/അകലം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം

വിമാനമേറി കൊറോണയെത്തി
ഈ ലോകത്തെയാകെ വിഴുങ്ങിയല്ലോ
ഞെട്ടി വിറച്ചു മനുഷ്യരെല്ലാം
ലോക്കിട്ടു പൂട്ടി രാജ്യമെല്ലാം
ഇന്നെന്റെ സ്കൂളിൽ പഠിത്തമില്ല
കളിയാടുവാൻ കുട്ടികളാരുമില്ല
ടി. വി. തുറന്നാലോ പേടിയാകും
മരണക്കണക്കുകൾ ഏറിടുന്നു
തടുക്കണം നാം ഇന്നു ലോകമാരി
തുടരണം എന്നും ശുചിത്വശീലം
മനമകലാതെ അകലുക നാം
വരുമൊരു നല്ല നാൾ ഈ ഭൂമിയിൽ.
 

അഭിനവ്. ടി. എസ്.
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത