ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /നേച്വർ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

'

പുക്കോട്ടുംപാടം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നേച്വര്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമായ തോതില്‍ നടന്നു വരുന്നു.എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ക്ലബിന്റെ അംഗങ്ങളെ തെരഞ്ഞെടുത്ത് ഔപചാരിക ഉത്ഘാടനം നടത്താറുണ്ട്.

ഏകദേശം 60 അംഗങ്ങളാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ പരിസരം ശുചീകരിക്കലും വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാറുമുണ്ട്. നേച്വര്‍ ക്ലബിന്റെ സഹായത്തോടുകൂടി സ്ക്കൂള്‍ അങ്കണത്തില്‍ മനോഹരമായ ഒരു പൂന്തോട്ടവും കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ മാറ്റി എടുക്കാന്‍ വേണ്ടി പച്ചക്കറി കൃഷിത്തോട്ടവും നിലവിലുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബസ്റ്റോപ്പുകള്‍, വില്ലേജ് ഓഫീസ് എന്നിവ ശുചീകരിക്കുകയും ഹരിതവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. സ്വാതന്ത്ര്യ ദിനം, ഓസോണ്‍ ദിനം, ഗാന്ധി ജയന്തി എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം, പരിസ്ഥിതി സംരക്ഷണ ക്ലാസ്സുകള്‍, സേവന വാരം എന്നിവ നടത്തിവരാറുണ്ട്. കുട്ടികള്‍ക്ക് ജൈവ വൈവിധ്യത്തെ കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി പരിസ്ഥിതി പഠന യാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്,ന്യൂ അമരമ്പലം റിസര്‍വ് വനം,നെടുംങ്കയം,നിലമ്പൂര്‍ തേക്ക് മ്യൂസിയം എന്നിവിടങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

'

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സൈലന്റ് വാലി നാഷണല്‍ പാര്‍ക്കും, നേച്വര്‍ ക്ലബിന്റെയും ആഭിമുഖ്യത്തില്‍ പൂക്കോട്ടംപാടം ടൌണില്‍ വനസംരക്ഷറാലിയും കാട്ടു തീ തടയുന്നതിനെതിരായി തെരുവു നാടകവും സം ഘടിപ്പിച്ചു.
പ്രകൃതിയും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും പ്രകൃതിയുടെ നിലനില്‍പ്പിന് മനുഷ്യനും മനുഷ്യന്റെ നിലനില്‍പ്പിന് പ്രകൃതിയും അത്യന്താപേക്ഷിതമാണെന്നുമാണ് ക്ലബംഗങ്ങളുടെ മുഖമുദ്ര.