പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/തിരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
തിരുത്ത്

ഒരുദിവസം മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അപ്പു വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവന്റെ കൂട്ടുകാരായ രാജു, അമ്മു, അമ്പിളി, അച്ചു എന്നിവരെ അവൻ വിളിച്ചു. ആരും വിളികേട്ടില്ല. അപ്പോൾ അവൻ ഒരു വിളികേട്ടു. ഹലോ അപ്പു... . അത് അവന്റെ കൂട്ടുകാരിയായ അമ്പിളിയായിരുന്നു. അവൻ ചോദിച്ചു. നിങ്ങളാരും കളിക്കാനില്ലേ? അപ്പോൾ അമ്പിളി പറഞ്ഞു "നീ ഒന്നും അറിഞ്ഞില്ലേ? 'കൊറോണ ' എന്നാ ഭീകരമായ രോഗം കാരണം ആരും പുറത്തിറങ്ങില്ല. അത് നീ അറിഞ്ഞില്ലേ"? ഇപ്പോൾ ആരും പുറത്തിറങ്ങില്ല. നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാൻ പറ്റു. "അപ്പോൾ എല്ലാവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായയും പൊത്തിയിട്ടാണ് പുറത്തിറങ്ങുന്നത്". എന്നിട്ട് പുറത്തുപോയിവന്നാൽ ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. അപ്പോൾ ആരും ഈ സമയത്ത് കളിക്കാനോ, പുറത്തിറങ്ങാനോ, കഥപറയാനോ വരില്ല കൂട്ടം കൂടി ഇരിക്കാൻപോലും പറ്റില്ല. നീ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ മനസ്സിലാക്കി വെച്ചോളൂ. അപ്പോൾ അപ്പു പറഞ്ഞു "അമ്പിളി നീ ഇതൊക്കെ പറഞ്ഞുതന്നതിന് നന്ദി". ഇനി ഞാൻ ആവശ്യമില്ലാതെ പുറത്തിറങ്ങില്ല. പുറത്തുപോയാൽ മാസ്ക് ധരിച്ചേ പോവൂ. വന്നതിന് ശേഷം ഹാൻഡ്‌വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാം. ആവശ്യമില്ലാതെ പുറത്തിറങ്ങാനോ കൂട്ടം കൂടിയിരിക്കാനോ ഞാൻ ആവശ്യപ്പെടില്ല. അപ്പു ഇതെല്ലാം അറിഞ്ഞതിന് ശേഷം അവന്റെ അമ്മയ്ക്ക് ഇത് പറഞ്ഞുകൊടുത്തു. അവന്റെ അമ്മയ്ക്ക് കാര്യം പിടികിട്ടി. അമ്മപറഞ്ഞു ഇനി നമുക്ക് ആവശ്യമില്ലാതെ പുറത്തിറങ്ങേണ്ട. നിന്റെ കൂട്ടുകാരി അമ്പിളി പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി. നമുക്ക് ഇനി വീട്ടിൽ ഇരുന്ന് നമ്മുടെ ജീവനെ രക്ഷിക്കാം.... .

SHIHA A
VF PTMAUPS MULLIAKURSSI
MELATTUR ഉപജില്ല
VANDOOR
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ