സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ഇന്ന് ലോകംനേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കോറോണ അഥവ കോവിഡ് പത്തൊൻമ്പത്‌ . ഇന്നു വരെകണ്ടെത്തിൽവച്ചു ഏറ്റവും ഭീകരമായ ഈ രോഗമൂലം ലോകംമുഴുവനും എല്ലാമേഖലയും തകർന്നുകൊണ്ടിരിക്കുകയാണ് . ഇതിനെപൂർണ്ണമായും പിടിച്ചുനിർത്താനാകുന്ന മരുന്നുകൾ കണ്ടത്തുവാൻ പോലും സാധിക്കാത്തതുകൊണ്ടാണ് ലോകമെമ്പാടും ഈ രോഗത്തിനുമുമ്പിൽ മുട്ടുമടക്കിയത്‌ . പരസ്പരമകലംപാലിച്ചും കൈകൾനന്നായികഴുകിയും ശരീരശുദ്ധിപാലിച്ചും മാത്രമേ കൊറോണയുടെപടിയിൽനിന്നും രക്ഷപ്പെടാനാകു . ഈ കാലയളവിൽ കുട്ടികളായ നമ്മൾ കുട്ടുകാരുമൊത്തുകളിക്കാനോ മറ്റുവിനോദങ്ങൾക്കുംപുറത്തുപോകാതിരിക്കുക ,എന്നത് ഒരു പ്രധാനകാര്യമാണ് . നേരെമറിച്ചു വീട്ടിലിരുന്നുകൊണ്ടുതന്നെ അവരവർക്കുള്ള കഴിവുകളെകണ്ടെത്താനും അതുവളർത്തിയെടുക്കാനും ശ്രമിക്കുക . ഉദാഹരണത്തിനു ചിത്രംവര, കഥ , കവിത , എഴുത്ത് , പുസ്തകവായന തുടങ്ങിയ കര്യങ്ങൾ ചെയ്യുക .കൊറോണ നമ്മെ എല്ലാവരെയുംഒരുപാട്‌ബുദ്ധിമുട്ടിച്ചു.എന്നതൊരുസത്യംതന്നെ . എന്നാൽ ഒരുപാട്‌നല്ലകാര്യങ്ങൾ ഓർത്തെടുക്കാനും പ്രാവർത്തികമാക്കാനും വേണ്ടി കൊറോണ എന്ന വൈറസ് വഹിച്ചപങ്ക്‌ വലുതാണ് . അനാവശ്യമായ ആർഭാടങ്ങളും ,ധൂർത്തുകളും ,യാത്രകളും ഒന്നുമില്ലെങ്കിലും നമുക്ക് ജീവിക്കാനാകുമെന്നുപഠിപ്പിച്ചു .

വൻശക്തികളായ ജ്യങ്ങൾപോലും കൊറോണയോട്തോറ്റപ്പോഴും വ്യക്തിശുചിത്വത്തിന് ഏറെ പ്രാധാന്യം കൊടുത്തതുകൊണ്ടും ഭരണാധികാരികൾ നല്‌കുന്ന നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ടുംനമുക്കി കൊറോണയെ ചറുത്തുനിൽക്കാനായി എന്നതിൽ ഓരോഭാരതീയനും അഭിമാനിക്കാം . ഇതിൽ നമുടെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും നിയമപാലകരും ഉത്തരവാദിത്തത്തോടെ വഹിച്ചപങ്ക് നമ്മൾ മറക്കാൻപാടില്ല . നല്ലൊരുനാളേക്കായ് നമുക്കെല്ലാവർക്കും ശാരീരിക അകലവും മാനസിക അടുപ്പവും പാലിച്ചുകൊണ്ട് ഒറ്റകെട്ടായി പ്രവർത്തിക്കാം മുന്നേറാം.

ബ്രേക്ക് ദി ചെയിൻ
സ്റ്റേ ഹോം, സ്റ്റേ സേഫ്



ഹാംലിൻ റോബിൻ
3 B സെന്റ് ജോസഫ്'സ് യു. പി. സ്കൂൾ ചുണങ്ങംവേലി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം