സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ രാക്ഷസനെ പറ്റിച്ച സന്യാസി

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസനെ പറ്റിച്ച സന്യാസി 

ഒരിടത്തു ഒരു കാട്ടിൽ ഒരു സന്യാസി താമസിച്ചിരുന്നു. അദ്ദേഹത്തിന് കാട്ടിലെ താമസം വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം ഒരു രാക്ഷസൻ അതു വഴി വന്നു. രാക്ഷസനു നന്നായി വിശക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് രാക്ഷസൻ സന്യാസിയെ കണ്ടത്. സന്യാസി പേടിച്ചു വിറയ്ക്കാൻ തുടങ്ങി. രാക്ഷസൻ സന്യാസിയോട് പറഞ്ഞു, ഞാൻ നിന്നെ എന്റെ കൂർത്ത പല്ലുകൾ കൊണ്ട് കടിച്ചു തിന്നും. ഇതു കേട്ടപ്പോൾ സന്യാസിക്ക് കൂടുതൽ ഭയമായി. എന്തായാലും ഈ രാക്ഷസൻ തന്നെ പിടിച്ചു തിന്നുമെന്ന് മനസ്സിലായി. അതിനു മുൻപ് എന്തെങ്കിലും സൂത്രം പ്രയോഗിച്ചു രക്ഷപ്പെടണം സന്യാസി മനസ്സിൽ വിചാരിച്ചു.

സന്യാസി ഒരു സൂത്രം പ്രയോഗിച്ചു. സന്യാസി രാക്ഷസനോട് പറഞ്ഞു, നീ വളരെ ബലവനാണെങ്കിൽ ഞാൻ പറയുന്ന രണ്ടു കാര്യങ്ങൾ ചെയ്യണം. രാക്ഷസൻ സമ്മതിച്ചു. സന്യാസി രാക്ഷസനോട് പറഞ്ഞു, നീ ആ വലിയ മരം പിഴുതെറിയണം. രാക്ഷസൻ ഒറ്റയടിക്ക് ആ മരം പിഴുതെറിഞ്ഞു. സന്യാസി പറഞ്ഞു "നീ ഞാൻ പറഞ്ഞ ഒന്നാമത്തെ കാര്യത്തിൽ വിജയിച്ചിരിക്കുന്നു ". ഇനി രണ്ടാമത്തെ കാര്യത്തിൽ നീ തോറ്റു പോയാൽ നീ എന്നെ വെറുതെ വിടണം. രാക്ഷസൻ അതിനു സമ്മതിച്ചു സന്യാസി തന്റെ വെപ്പുപല്ലെടുത്തു ദൂരേക്ക് എറിഞ്ഞു. മണ്ടനായ രാക്ഷസനു അത് വെപ്പുപല്ലാണെന്ന് മനസ്സിലായില്ല. സന്യാസി രാക്ഷസനോട് പറഞ്ഞു " നീ ബാലവാനാണെങ്കിൽ നിന്റെ പല്ലുകൾ ഇതു പോലെ പിഴുതെറിയുക ". മണ്ടനായ രാക്ഷസൻ തന്റെ പല്ലുകൾ ഓരോന്നായി പിഴുതെറിയാൻ തുടങ്ങി. വളരെയധികം  വേദന അനുഭവപ്പെട്ടെങ്കിലും സന്യാസി പറഞ്ഞ നിബന്ധനയിൽ തോൽക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ മണ്ടനായ രാക്ഷസൻ എല്ലാ പല്ലുകളും പിഴുതെറിഞ്ഞു. എന്നിട്ട് സന്തോഷത്തോടെ പറഞ്ഞു "ഞാൻ നിന്റെ രണ്ടു നിബന്ധനയിലും ജയിച്ചിരിക്കുന്നു ഇനി എനിക്കു നിന്നെ തിന്നാം ". സന്യാസി പൊട്ടിച്ചിരിച്ചു. മണ്ടനായ രാക്ഷസാ നീ നിന്റെ എല്ലാ പല്ലുകളും പിഴുതെറിഞ്ഞില്ലേ ഇനി നിനക്ക്‌ എങ്ങനെ എന്നെ തിന്നാനൊക്കും. മണ്ടനായ രാക്ഷസന് അപ്പോഴാണ് തന്റെ മണ്ടത്തരം മനസ്സിലായത്. നാണിച്ചു പോയ രാക്ഷസൻ ആ കാട്ടിൽ നിന്നും ഓടിപ്പോയി. 


പ്രകാശിനി ഡി. പി   
6F സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ