ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര/അക്ഷരവൃക്ഷം/കൊറോണ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മാനവ ജൻമത്തിൻ അറുതിയായി വന്നതോ
നീ മാനവ അഹന്തയെ കെടുത്താൻ വന്നതോ നീ
എവിടെ നീ മറഞ്ഞു മനുഷ്യാ, എവിടെ നീ മറഞ്ഞു.
കൊന്നൊടുക്കുന്നു മനുഷ്യ ജൻമത്തെ ഈ മഹാമാരി .
കൊന്നൊടുക്കുന്നു ഈ മനുഷ്യ അഹന്തയെ .
വിജനമായ പാതകളും , ആളൊഴിഞ്ഞ തെരുവുകളും ,
ആരവമില്ലാത്ത മൈതാനവും എവിടെ മറഞ്ഞു നീ മനുഷ്യാ .
സാനിറ്റൈസറും, മാസ്കുമെല്ലാം നിന്റെ ജീവിത ഭാഗമായി.
സമയമില്ല നിനക്കെന്ന പരാതി അർത്ഥശൂന്യമായി
എവിടെ നീ മറഞ്ഞു മനുഷ്യാ എവിടെ നീ.
കുടുംബ ബന്ധത്തിൽ ഊഷ്മളത ആസ്വദിച്ചു നീ,
പുഴയെ അറിഞ്ഞു പൂക്കളെ അറിഞ്ഞു ,
പെറ്റമ്മയെ അറിഞ്ഞു നീ.
എവിടെ മനുഷ്യാ നിൻ അഹന്ത ,
എവിടെ മനുഷ്യ, നിൻ ചിരി,
മായ്ച്ചില്ലേ അത് കൊറോണ .
നിന്നിലെ നിന്നെ അറിയാനായി
എന്നിലെ എന്നെ അറിയാനായി
ദൈവം കാത്തുവെച്ച കൊറോണ:
 

അഭിരാമി
1 എ ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത