ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ ഈ മഹാമാരിയും നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ മഹാമാരിയും നമ്മൾ അതിജീവിക്കും

ചൈനയിലെ വുഹാനിൽ നിന്ന് ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. 2 ലക്ഷത്തിലധികം ആളുകൾക്കു ജീവൻ നഷ്ടപ്പെട്ടു. 29 ലക്ഷത്തിലധികം ആളുകൾ കൊറോണയ്ക് ഇരയായി. ലോകനേതാക്കന്മാർ അന്യരാജ്യ സന്ദർശനം ഒഴിവാക്കുന്നു. സാംസ്‌കാരിക-നയതന്ത്ര മേഖലകളിലുള്ള എല്ലാ പരിപാടികളും ആഗോളതലത്തിലും പ്രാദേശികതലത്തിലും മാറ്റിവെക്കപ്പെട്ടിരിക്കുന്നു. ചൈനയ്ക്കുശേഷം ഇറ്റലിയിലൂടെ സ്പെയിനിലൂടെ യൂറോപ്പിനെ പിടിച്ചുകുലുക്കിയ ശേഷം അമേരിക്കയിൽ താണ്ഡവമാടുകയാണ്. സായുധ ശക്തികളെന്നും, വികസിത രാജ്യങ്ങളെന്നും വീമ്പിളക്കിയ രാഷ്ട്രത്തലവന്മാർ മരിച്ചുവീഴുന്ന സ്വന്തം ജനതയ്ക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്നു. ഇന്ത്യയിലാദ്യമായി കൊറോണ സ്ഥിരീകരിച്ചത് ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥികളിലൂടെയായിരുന്നു. അവർ എത്തിയ ഉടൻ തന്നെ മറ്റാർക്കും സമ്പർക്കത്തിലൂടെ രോഗം പരത്താതെ ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിച്ചു. പൂർണ്ണ ആരോഗ്യത്തോടെ രോഗമുക്തി നേടുകയും ചെയ്യ്തു. ആ നിമിഷങ്ങൾ നമ്മുടെ കൊച്ചു കേരളത്തിന് അഭിമാനമായിരുന്നു. നമ്മുടെ ശ്രീചിത്ര ഇൻസ്റ്റിട്ട്യൂട്ട് രോഗമുക്തി നേടിയവരുടെ രക്തത്തിൽ നിന്ന് കിട്ടിയ ആൻ്റി ബോഡി ഉപയോഗിച്ച് കോവിഡ് ചികിത്സ നടത്തുന്ന നൂതന ചികിത്സാരീതി വികസിപ്പിച്ചെടുത്തു. ആരോഗ്യ പ്രവർത്തകരും ക്രമാസമാധാനപാലകരും വിശ്രമമില്ലാതെ അവരുടെ കർത്തവ്യം നിറവേറ്റിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ വന്ന് നമ്മുടെ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയ ഓഖിയെയും, കേരളത്തെ മുഴുവൻ വിഴുങ്ങിയ പ്രളയത്തെയും, കൊറോണയെക്കാൾ ഭയാനകമായ നിപ വൈറസിനെയും നമ്മൾ ഒറ്റക്കെട്ടായി അതിജീവിച്ചു. കേരളം പുലർത്തിയ അതീവ ജാഗ്രതയാണ് അതിൻ്റെ വ്യാപനം ഫലപ്രദമായി തടയാൻ സാധിച്ചത്.ഉയർന്ന ശാസ്ത്ര ബോധം വച്ച് പുലർത്തുന്ന ജനതയാണ് നമ്മുടേത്. നാം അതിജീവിക്കുകതന്നെ ചെയ്യും

ഗൗരി ഡി.എസ്
8 B ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം