കെ.എ.യു.പി.എസ്.തച്ചിങ്ങനാടം/അക്ഷരവൃക്ഷം/തങ്കുവിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തങ്കുവിന്റെ കഥ

ഒരു നാട്ടിൽ അച്ഛനും അമ്മയും ഒരു കുട്ടിയും 'ഉണ്ടായിരുന്നു അവന്റ പേരായിരുന്നു തങ്കു. അവർ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു എന്നാലോ തങ്കു വളരെ വികൃതിയായിരുന്നു എപ്പോഴും ടീവിയും ഫോണും കാണലായിരുന്നു അവന്റെ പണി അമ്മയും അച്ഛനും പറയുന്ന ഒന്നും തന്നെ തങ്കു കേൾക്കില്ലായിരുന്നു. രണ്ടു നേരം കുളിക്കില്ല പല്ലുതേക്കില്ല നഖം വെട്ടില്ല നല്ല വസ്ത്രങ്ങൾ ഇടില്ല അതുമല്ല അവൻ ഭയങ്കര തീറ്റകൊതിയനായിരുന്നു ടീവി കാണുമ്പോളും ഫോൺ കാണുമ്പോളും എപ്പോളും തിന്നുമായിരുന്നു കുറച്ചു ദിവസങ്ങൾക്കു ശേഷം അവന് പനിയും, ചർദ്ദിയും വയറിളക്കവും പിടിപ്പെട്ടു അവന്റെ അച്ഛനും അമ്മയും കൂടി അവനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി , ഡോക്ടർ പരിശോധിച്ചു അവന് മാരകമായ ഒരു അസുഖമാണ് എന്ന് ഡോക്ടർ പറഞ്ഞു , ഇഞ്ചക്ഷൻ കൊടുക്കാൻ പറഞ്ഞു ,കൂടാതെ ശുചിത്വത്തെക്കുറിച്ച് ഡോക്ടർ കുറച്ചു കാര്യങ്ങൾപറഞ്ഞു കൊടുത്തു , രണ്ടു നേരം കുളിക്കണം പല്ലു തേക്കണം വ്യത്തിയുള വസ്ത്രങ്ങൾ ധരിക്കണം 'ആഹാരത്തിന് മുൻപും ശേഷവും കൈകൾ വ്യത്തിയാക്കണം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അങ്ങനെ അവൻ എല്ലാം അനുസരിച്ച് ജീവിച്ചു. പിന്നീട് തങ്കുവിന് അസുഖങ്ങൾ വന്നിട്ടില്ല. കൂട്ടുകാരെ നമുക്ക് ഇതിൽ നിന്ന് എന്തു മനസ്സിലാക്കാം ' എപ്പോഴും നമ്മൾ വൃത്തിയായിരിക്കണം എന്നാൽ രോഗങ്ങൾ നമുക്ക് വരില്ല'

ARADHYAPRABHA .P S
2 C കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ