എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കീടാണുക്കളുടെ കരച്ചിൽ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കീടാണുക്കളുടെ കരച്ചിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കീടാണുക്കളുടെ കരച്ചിൽ

അപ്പുവും മീനുവും മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അമ്മ വിളിച്ചു പറഞ്ഞു. അപ്പു , മീനു വരു ഭക്ഷണം കഴിക്കൂ. അത് കേട്ടതും അവർ അകത്തേക്ക് ഓടി.ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോൾ അവരുടെ കൈകളിൽ ഉണ്ടായിരുന്ന കീടാണുക്കൾ ചിരിച്ചുകൊണ്ട് പറഞ്ഞു "ഹായ് ഇന്ന് നല്ല കുശാലാണ്.ഇവരുടെ ശരീരത്തിൽ സുഖമായി താമസിക്കാം. അപ്പോഴേക്കും അവരുടെ അമ്മ കയ്യും മുഖവും കഴുകാൻ ഓർമിപ്പിച്ചു. അവർ വേഗം സോപ്പിട്ട് കയ്യും മുഖവും കഴുകാൻ തുടങ്ങി. അപ്പോൾ കിടാണുക്കൾ കരയാൻ തുടങ്ങി. " അയ്യോ സോപ്പ് നമ്മൾ നശിക്കുന്നേ".അവ നശിച്ച് പോയി.അപ്പുവും മീനുവും ഇതൊന്നും അറിയാതെ ഭക്ഷണം കഴിച്ചു.


മുഹമ്മദ് അമൻ വി
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ