ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/അവധിക്കാല സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
18:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാല സ്വപ്നം

ഈ വേനലവധിയ്ക്ക് ഒരു യാത്ര ബാപ്പയുടെ വാഗ്ദാനമായിരുന്നു. അപ്പോഴേക്കും ചൈനയിൽ നിന്നൊരു അസുഖം ലോകം മുഴുവൻ പകരുവാൻ തുടങ്ങി. വുഹാനിലെ മത്സ്യ മാർക്കറ്റിൽ ജോലിക്കാരിക്ക് പനി വന്നതിനെ തുടർന്ന് നടത്തിയ പരിശോധനകൾ കൊറോണ എന്ന അസുഖമാണെന്ന് തിരിച്ചറിഞ്ഞു. അവരെ കാണാനെത്തിയവർക്കും ചികിത്സിച്ചവർക്കും രോഗം പകരാൻ തുടങ്ങി. തുടർന്ന് ചൈനയിൽ ആയിരക്കണക്കിനാളുകൾ ഈ അസുഖം കാരണം മരണപ്പെട്ടു. ഇന്ന് ലോകത്തു തന്നെ മരണ സംഖ്യ രണ്ടര ലക്ഷത്തോളമായി. ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ ഈ മാരക വ്യാധിക്കു മുന്നിൽ കരുതലും ശ്രദ്ധയുമാണാവശ്യം. അതു കൊണ്ടു തന്നെ യാത്ര നഷ്ടപ്പെട്ടതിൽ യാതൊരു സങ്കടവുമില്ലാതെ ഞാനും സഹോദരങ്ങളും കൊറോണ വിമുക്തമായ നല്ല നാളുകൾക്കായി കാത്തിരിപ്പാണ്.

നാഫിയ ഹുസ്ന MP
6C ജി എം യു പി സ്‍കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം