എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം നൽകും, .....

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം ആരോഗ്യം നൽകും,

° അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് അശോക് .അവൻ്റെ ക്ലാസ് അധ്യാപകൻ എന്നും പ്രാർത്ഥനയിൽ പങ്കെടുക്കാൻ നിർബന്ധം പറഞ്ഞിരുന്നു.പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അന്ന് ഒരു കുട്ടി മാത്രം പങ്കെടുത്തില്ല. ആരാണെന്ന് അറിയാൻ പട്ടികയിൽ നോക്കിയപ്പോൾ അശോകിനെ കണ്ടെത്തി.അധ്യാപകൻ അശോകിനോട് ചോദിച്ചു. നീ എന്താണ് പ്രാർത്ഥനയിൽ വരാതിരുന്നത് .അശോക് പറഞ്ഞു. ഇന്ന് ഞാൻ പ്രാർത്ഥനയിൽ പങ്കെടുത്തില്ല മറ്റു കുട്ടികൾ അശോകിന് നല്ല ശിക്ഷ കിട്ടുമെന്ന് കരുതി പരസ്പരം നോക്കി. അശോക് പറഞ്ഞു. പ്രാർത്ഥന ആരംഭിക്കുന്നത് മുമ്പ് തന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു. അപ്പോഴാണ് ഞാൻ കണ്ടത്. ക്ലാസിൽ നിറയെ ചപ്പ് ചവറുകൾ നിറഞ്ഞിരിക്കുന്നു. ക്ലാസ് റൂം കാണാൻ തന്നെ മഹാ വൃത്തിക്കേടായിരുന്നു.മാത്രമല്ല ഇന്ന് ശുദ്ധിയാക്കേണ്ട കുട്ടികൾ അത് ചെയ്യാതെ പോയിരിക്കുകയാണ് അത് കൊണ്ട് ഞാൻ ക്ലാസ് റൂം വൃത്തിയാക്കി. അത് കൊണ്ടാണ് ഞാൻ ഇന്ന് പ്രാർ ത്ഥനയിൽ പങ്കെടുക്കാതിരുന്നത് .മാത്രമല്ല ശുചിത്വത്തിൻ്റെ പ്രാധാന്യത്തെ പറ്റി സാർ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.ഇത് കേട്ടപ്പോൾ അധ്യാപകൻ അശോകിനെ അഭിനന്ദിച്ചു '

        ഈ കഥയിൽ നിന്നും മനസ്സിലാവുന്നത്  ' ശുചിത്വത്തിൻ്റെ പ്രാധാന്യെത്തെ കുറിച്ചാണ്  



മുഹമ്മദ് ഫർഹാൻ .സി
5 E [[|എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ