ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ദൗതൃം
ദൗതൃം
2019 ഡിസംബർ ഈ കഥയുടെ തുടക്കം. എന്റെപേര് കൊറോണ വയറസ്. പേരുകേട്ട വൈറസ് കുടുംബത്തിലെ ഒരംഗമാണ് .വൈറസായ എനിക്ക് പുറത്തുജീവിക്കാൻ കഴിയില്ല. ചൈനയുടെ വെളിച്ചം കടക്കാത്ത വനത്തിനുള്ളിലെ ഒരുകാട്ടുപന്നിയുടെ ആന്തരിക അവയവത്തിൽ ഞാൻ സുഗമായി കഴിഞ്ഞുവരികയായി രുന്നു. അങ്ങനെയിരിക്കെ ഒരുകൂട്ടം നായാട്ടുസംഘം നിയമംതെറ്റിച്ച് കാട്ടിനുള്ളിലെ മൃഗങ്ങളെ വേട്ടയാടി .കൂട്ടത്തിൽ എനിക്ക് അഭയംതന്ന കാട്ടുപന്നിയും ഉണ്ടായിരുന്നു .ചത്തുവീണ മൃഗങ്ങളെയെല്ലാം ചൈനയിലെ വുഹാൻ എന്ന മാംസ മാർക്കറ്റിൽ കൊണ്ടുപോയിവിറ്റു. ഞാൻ വല്ലാതെ ഭയന്നു. ക്രൂരൻമാരായ ആ മനുഷ്യരോട് പ്രതികാരംചെയ്യാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ഇറച്ചിവെട്ടുകാരന്റെ കൈകളിലൂടെ ശ്വാസനാളത്തിൽ കയറിക്കൂടി .പിന്നെ പെരുകി ലക്ഷങ്ങളായി. ,അയാളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരിലും ഞങ്ങൾ കയറിക്കൂടി .അങ്ങനെ അമേരിക്ക,ഇറ്റലി ,ചൈന ,ജർമ്മനി തുടങ്ങിയ കുറേ രാജ്യങ്ങളെ കൊടൂരനാശത്തിലേക് തള്ളിവിട്ട് ഞാൻ സംഹാരതാണ്ഡവമാടി . അവസാനം ദെെവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് നുഴഞ്ഞുകയറി .നിങ്ങളെപോലെതന്നെ ദെെവം എനിക്കുമൊരുഹൃദയം തന്നിട്ടുണ്ട്. നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങൾക് അവരുടെ അച്ഛനമ്മമാരെ നഷ്ടപ്പെടുമ്പോൾ ആരും കാണാതെ ഞാൻ അവരുടെ കണ്ണുനീർ തുടക്കാറുണ്ട് . തന്റെപൊന്നുമക്കളെ ലോകത്തിന്റെ അനാഥത്തിലേക് വലിച്ചെറിഞ്ഞ് മരണത്തിന്കീഴടങ്ങുന്ന അമ്മമാരെ ഞാൻ ആശ്വസിപ്പിക്കാറുണ്ട് . വാർദ്ധക്യത്തിന്റെ മൂർധന്യാവസ്ഥയിലും ജീവനുവേണ്ടി കേഴുന്ന വൃദ്ധൻമാരോട് ഞാൻ മാപ്പുചോദിക്കാറുണ്ട് . പക്ഷെ ഇതെന്റെ ധൗത്യമാണ് .സൃഷ്ടികളുടെ തമ്പുരാനായ ദൈവംഎന്നെയേല്പിച്ച ദൗത്യം .മനുഷ്യരാശിയുടെ മുന്നിൽ തോൽക്കാൻ എനിക്ക് ഇഷ്ടമാണ് .ഇങ്ങനെചിന്തിക്കാൻ എന്നെപ്രരിപ്പിച്ചത് കേരളത്തിലെ ജനങ്ങളാണ്. വളരെ പ്രതിക്ഷയോടെയാണ് ഞാൻ കേരളത്തിലേക്കു വന്നത് . എന്നാൽ ഇവിടുത്തെ ജനങ്ങൾ ജാതിമത വ്യത്യാസമില്ലാതെ ഒറ്റകെട്ടായി എന്നെ ചെറുത്തുനിന്നു. അതുകൊണ്ട് ഏറെനാൾ പിടിച്ചുനിൽക്കാൻ എനിക്ക് കഴിയില്ല. കൂടാതെ ശാസ്ത്രലോകം എന്നെക്കുറിച്ച് മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയധികം താമസിയാതെ എന്നെ തുരത്താനുള്ള മരുന്നുകൾ അവർകണ്ടെത്തും . ഏതൊരു വിപത്തിനെയും ഒറ്റകെട്ടായി നേരിടുന്ന കേരളത്തിലെ ജനങ്ങളുടെ ചുണ്ടിൽ എന്നും വിജയത്തിന്റെ പുഞ്ചിരി ഉണ്ടാവട്ടെ ,എനിക്കും അതാണാഗ്രഹം .
ആവാസനമായി നിങ്ങളോട് ഒരപേക്ഷയുണ്ട് പ്രകൃതി അമ്മയാണ് .മനുഷ്യരെപ്പോലെ പക്ഷികളും ,മൃഗങ്ങളും എല്ലാം അമ്മയുടെ മക്കളാണ്. ഞങ്ങൾക്കും ഇവിടെ വസിക്കണം. അതുകൊണ്ട് പ്രകൃതിയുടെ ആവാസവ്യവസ്ഥ തകർക്കരുത്. ഇനി ഒരിക്കലും തമ്മിൽക്കാണാൻ ഇടവരരുതെന്ന് ആത്മാർത്ഥമായി പ്രാർഥിച്ചുകൊണ്ടും, ഒറ്റക്കെട്ടായിനിന്ന കേരളത്തിലെ ജനങ്ങൾക്കും, സർക്കാരിനും, ഇവിടുത്തെ ആരോഗ്യപ്രവർത്തകർക്കും, ഒരു ബിഗ് സല്യൂട്ട് നൽകികൊണ്ട് മടക്കയാത്രയ്ക് തയ്യാറെടുക്കുന്നു. എന്ന് കൊറോണ വൈറസ് .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം