ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/നമുക്ക് നേടാം ഒരു നല്ല ജീവിതം
നമുക്ക് നേടാം ഒരു നല്ല ജീവിതം
കണിയാപുരം സ്കൂളിന്റെ പിറകിലായിരുന്നു രാസവളനിർമ്മാണ ഫാക്ടറി. രാസവിഷങ്ങൾ നദിയിൽ കലർന്നുനദിയിലുള്ള മീനുകളെല്ലാം ചത്തൊടുങ്ങുന്നു. ആ മീനുകളിൽ രണ്ടു മീനുകൾ ഈ ഫാക്ടറിയെക്കുറിച്ച് സംസാരിച്ചു. എടാ, നമ്മുടെ കൂട്ടുകാരും ബന്ധുക്കളും അമ്മയും അച്ഛനുമെല്ലാം മരിച്ചു. ഈ ഫാക്ടറിയിൽ നിന്ന് വരുന്ന വിഷവായു ഈ സ്കൂളിലെ കുട്ടികളെയും ബാധിക്കും. "മനുഷ്യൻ തന്നെ മനുഷ്യനെ കൊല്ലുന്നു.’’ ‘‘ ഇനി ആർക്ക് ഈ കുട്ടികളെ രക്ഷിക്കാനാകും.’’ പിറ്റേന്ന് അനു ടീച്ചർ ക്ളാസിലെത്തിയപ്പോൾ പകുതിയിലേറെ കുട്ടികൾ ക്ലാസിൽ എത്തിയില്ല. അനു ടീച്ചർ ഈ സംഭവം ഹെഡ്മിസ്ട്രസിന്റെ അടുത്തു പറഞ്ഞു. ഹെഡ്മിസ്ട്രസ് വരാത്ത കുട്ടികളുടെ വീട്ടീൽ എത്തി വിവരങ്ങൾ ശേഖരിച്ചു. മിക്ക കുട്ടികളും വിഷവായു ശ്വസിച്ചും വിഷമയമുള്ള വെള്ളം കുടിച്ചും പല വ്യത്യസ്ത രോഗങ്ങൾ പിടിപെട്ട് വീട്ടിൽ തന്നെ കിടപ്പായി.ഇതറിഞ്ഞ ടീച്ചർമാർ ബാക്കിയുള്ള കുട്ടികളോട് പറഞ്ഞു മനസിലാക്കിച്ചു. കുട്ടികളും ടീച്ചർമാരും ചേർന്ന് നാട്ടുകാരെ ബോധവത്ക്കരിച്ചു. ഫാക്ടറിയിലെ വിഷവസ്തുക്കൾ പുറം തള്ളുന്നതിനെതിരെ നാട്ടുകാരും കുട്ടികളും ചേർന്ന് സമരം നടത്തി. അങ്ങനെ ഫാക്ടറിയിൽ നിന്നുള്ള വിഷം പുറം തള്ളുന്നത് നിർത്തി. നദി വീണ്ടും വൃത്തിയായി. മീനുകളും മൃഗങ്ങളും പഴയതുപോലെയായി.കുട്ടികളെല്ലാം സ്കൂളുകളിൽ വന്നു. ഓരോ ആഴ്ചയിലും അവസാനത്തെ പീരീഡ് ബോധവത്ക്കരണക്ലാസ് എടുക്കും. അങ്ങനെ കണിയാപുരം സ്കൂളും നാടും മാലിന്യ വിമുക്തമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ