ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ തേങ്ങൽ

പ്രകൃതീ നിന്നെ തുരത്തുവാനായ്
മനുഷ്യൻ ഒന്നായ് ജ്വലിക്കുന്നുവോ
മൗനമായ് ഭൂമിതൻ വേദന തീർത്തതോ
പ്രകൃതിതൻ സ്വപ്‌നങ്ങൾ മനുഷ്യൻ തകർത്തതോ
മരമില്ല, തണലില്ല, കുളിരുമില്ല
ഭൂമി തൻ വേദന തുറക്കുന്നു
പണ്ടമ്മ പറഞ്ഞതൻ പച്ചപ്പിൽ തീർത്തൊരു
പൊൻകാട് ഇപ്പോൾ വെറും തരിശുഭൂമി
പ്രകൃതിയെ തളിർത്തുന്ന നാദമായ് പുഴകളും
ഭൂമിയെ ഉണർത്തുന്ന ഉജ്ജ്വല പ്രകാശമായ്
വിരിയുന്ന സൂര്യൻ എങ്ങുമറഞ്ഞുപോയ്‌
കൈകോർത്തു പിടിക്കാം പ്രകൃതിയെ നാളേക്കായ്
പച്ചപ്പിൽ തീർത്തൊരാ വിസ്മയ സൗന്ദര്യമായ്
എരിയുന്ന ഭൂമിക്ക് കാവലായ് നിന്നിടാം കൈകോർക്കാം നല്ല നാളേക്കായ്
പ്രകൃതീ.. മാപ്പ്... !
 

മുഹമ്മദ്‌ സാലിം . കെ,
2 A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത