ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ശുചിത്വത്തെക്കുറിച്ച്

11:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തെക്കുറിച്ച്

കൂട്ടുകാരെ ഇന്ന് ശുചിത്വത്തെക്കുറിച്ച് പറയാം നാം എല്ലാവരും വ്യക്തിശുചിത്വം നിർബന്ധമായും പാലിക്കേണ്ടതാണ് ആദ്യം രാവിലെ എഴുന്നേറ്റാൽ, രാത്രി കിടക്കാൻ നേരത്തും പല്ല് തേക്കണം അതുപോലെതന്നെ കുളി രണ്ടുനേരവും കുളിക്കണം. ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്പും കൈകൾ സോപ്പിട്ടു കഴുകണം. നഖം വെട്ടണം അല്ലാതിരുന്നാൽ നഖത്തിന് അടിയിൽ രോഗാണുക്കൾ കയറിയിരുന്ന് നമുക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും. അടുത്തത് പരിസരശുചിത്വം വീടായാലും പരിസരം ആയാലും ശുചിയായി വയ്ക്കണം .കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകളും മറ്റും മുട്ടയിട്ട് നമുക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും .അതിനാൽ മലിനജലം കെട്ടിക്കിടക്കാതെ നോക്കണം. പിന്നെ പരസഹായം നമ്മുടെ കൂട്ടുകാരെ നമുക്ക് ആവുന്ന വിധം സഹായിക്കണം .ഇതിനെല്ലാമുപരി കൃത്യനിഷ്ഠ യുള്ള നല്ല കുട്ടികളായി നാം വളരണം. ഇത്രയും നല്ല ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നാൽ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നമുക്ക് തീർച്ചയായും കഴിയും..

നന്ദന
4B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം