എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസര ശുചിത്വം ഒരു ഔഷധം

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം ഒരു ഔഷധം

നമ്മുടെ ലോകത്ത് വസിക്കുന്ന ഓരോ ജന്തുജാലങ്ങളും മറ്റു ജന്തുജാലങ്ങളുമായി പ്രത്യക്ഷമായോ പരോ ക്ഷമായോ പരസ്പരം ആശ്രയിക്കുന്നു. വലിയ ജീവികൾ തുടങ്ങി നഗ്നനേ ത്രം കൊണ്ട് കാണാൻ കഴിയാത്തവ വരേ ഇതിൽ ഉൾപ്പെടുന്നു. ജീവികളുടെ പരസ്പരാശ്രയവും സഹപ്രവർത്തനവുമാണല്ലോ ഭൂമിയുടെ നിലനിൽപ്പ്.
എന്നാലും, ലോകത്ത് ധാരാളം പകർച്ചവ്യാധികളും മാറാ രോഗങ്ങളും നിലനിൽക്കുന്നു. നമ്മുടെ നാട് ഇക്കാലത്ത് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നാടിനു ഭീഷണിയാകുന്ന പകർച്ച വ്യാധിയെക്കുറിച്ച് പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്താൽ മാത്രമേ മനുഷ്യനു സമൂഹത്തിൽ നിലനിൽക്കുവാൻ കഴിയുകയുള്ളൂ.
ജന്തുശരീരത്തിലെ എല്ലാ ശരീരഭാഗങ്ങളിലും അണുജീവികൾ നിലനി ൽക്കുന്നുണ്ട്. ശരീരത്തിലെ ഓരോ അറകളിലേക്കും ആഴ്ന്നിറങ്ങാൻ അവസരമുണ്ടായാൽ അണുബാധയിലൂടെ ശരീര റകളുടെ നാശം വരെ നിർമ്മിക്കാൻ കഴിയുന്നവയാണ് ഇവയിൽ പലരും. പുറത്തു നിന്നു ശരീരത്തിലേക്കു കടക്കാൻ സാധ്യതയുള്ള രോഗാണുക്കളുടെ സാന്നിധ്യവും. ഇവകളുടെ പ്രവർത്തനഫലമായാണ് മനുഷ്യ ശരീരത്തിൽ പകർച്ചവ്യാധികളും മറ്റു മാറാരോഗങ്ങളും തുടങ്ങി വൈറസുകൾ വരേയുളള രോഗങ്ങൾ പടർന്നു പിടിക്കുന്നത്.
പരിസരമലിനീകരണങ്ങൾ കൂടിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരം രോഗങ്ങൾ അധികവും. ഇക്കാലത്ത് പരിസരമലിനീകരണം വളരേയധികം ഭയാനകമായി രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായി ക്കൊണ്ടിരിക്കുകയാണ്. പുതിയ ഔഷധങ്ങൾ കണ്ടുപിടിക്കുന്നതു കൊണ്ടു മാത്രം ഈ രോഗം ഭേദമാകുകയില്ല. ഇത്തരത്തിലുള്ള രോഗത്തിന് പരിഹാരമാർഗം പരിസര ശുചിത്വം മാത്രമാണ്. പരിസര ശുചിത്വത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ് മാലിന്യ സംസ്കരണവും പരിസ്ഥിതിസംരക്ഷണവും. അതുകൊണ്ടു തന്നെ മാലിന്യങ്ങൾ വേണ്ട പോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയും മാലിന്യം അശ്രദ്ധമായി വലിച്ചെറിയാതെ പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രകൃതി സംരക്ഷണം നാം സമൂഹ ജീവിതത്തിന്റെ ഭാഗമാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയേയും ജീവജാലങ്ങളേയും സ്നേഹക്കുകയും സേവിക്കുകയും വേണം. പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന വായുവും കുടിക്കുന്ന വെള്ളവും ശുദ്ധവും കഴിക്കുന്ന ഭക്ഷണവും പോഷകാംശം ഉള്ളതായിത്തീരും. പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവി തലമുറയ്ക്കും ലഭിക്കും.


നിദ. കെ
7 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം