ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/lockdown കഴിഞ്ഞിട്ട് കാണാം അമ്മമാ...

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
lockdown കഴിഞ്ഞിട്ട് കാണാം അമ്മമാ...

കൊറോണ കാരണം സ്കൂൾ നേരത്തെ പൂട്ടി.ഇനിയിപ്പോ ഡാൻസും കളിക്കണ്ട പരീക്ഷയും എഴുതണ്ട. സ്കൂൾ തുറക്കുമ്പോ ഞങൾ എല്ലാരും രണ്ടാം ക്ലാസ്സിൽ ആണത്രേ ഇരിക്കുക. സ്കൂൾ കലോല്സത്സാവത്തിനു കളിക്കാനുള്ള ഡാൻസ് പഠിച്ചതൊക്കെ വെറുതെയായി. ഞാൻ സ്കൂൾ വിട്ടു വന്നപ്പോഴാണ് അമ്മ പറഞ്ഞത് മേമി ഉഷ അമ്മാമയെ തൃശ്ശൂരിലേക്ക് കൊണ്ടുപോയെന്നു.എനിക്കും ഇഷാനും പോകാമായിരുന്നു.എനിക്ക് സ്കൂളും പൂട്ടിയല്ലോ. മേമി കടൽ കാണിക്കാൻ ഒക്കെ കൊണ്ട് പോകും. എനിക്ക് സ്കൂൾ പൂട്ടിയത് മേമി അറിഞ്ഞിട്ടില്ല. ഇല്ലെങ്കിൽ കൊണ്ടുപോയേനെ കുറേ ദിവസ്സം അച്ചു ഉണ്ടായിരുന്നു. ദാസമാമന്റെ മോൻ ആണ് അച്ചു. സ്കൂൾ പൂട്ടിയപ്പോ ഞങ്ങളുടെ വീട്ടിൽ നിൽക്കാൻ വന്നതാ. അവൻ ഇനി മൂന്നാം ക്ലാസ്സിലേക്കാ. ഇഷാന്റെ കൂടെ കളിക്കാൻ എനിക്ക് ഇഷ്ട്ടല്ല. അവന് കളിക്കാൻ ഒന്നും അറിയില്ല. അച്ചു നു കുറേ കളികൾ അറിയാം. ഇഷാന് അച്ചുനെ ഇഷ്ട്ടല്ല. അവനെ ഞങൾ കളിക്കാൻ കൂട്ടാത്തതുകൊണ്ടാ. ഇഷാൻ ഇടക്കൊക്കെ അച്ചു നു ഇട്ടു ഒന്ന് കൊടുക്കും. ആരും കാണാതെ അച്ചു തിരിച്ചുകൊടുക്കുകയും ചെയ്യും മാമൻ എപ്പോഴും ലാപ്ടോപ് മടിയിൽ വച്ച് ഇരിക്കുന്നതുകാണാം. work from ഹോം ആണത്രേ. ഞങ്ങളുടെ ശല്യം കാരണം ഇപ്പൊ വാതിലൊക്കെ അടച്ചാണ് പണി. അമ്മയ്ക്കും ലക്കി അമ്മമ ക്കും എപ്പോഴും പണിയാണ്. മൂന്നു ആടും 6 കോഴികളും ഉണ്ട്.അവർക്കൊക്കെ ഭക്ഷണം കൊടുക്കണം, പിന്നെ പറമ്പിലൊക്കെ പച്ചക്കറികൾ നട്ടിട്ടുണ്ട്. അതെല്ലാം നനക്കണം. വീട്ടിലെ പണികളൊക്കെ എടുക്കണം. ഉഷ അമ്മമ പോയപ്പോൾ രണ്ടു പേർക്കും പണി കൂടി. ഉഷ അമ്മമ യുടെ അമ്മയാണ് ലക്കി അമ്മമ. ഉഷ അമ്മമ വീഡിയോ call ചെയ്തപ്പോ രണ്ടു ആടിനെ വിൽക്കാൻ പറഞ്ഞത് കേട്ടു. പിന്നെ 65 വയസ്സ് കഴിഞ്ഞവർ കൂടുതൽ സൂക്ഷിക്കണം. ആടിന് വെള്ളം എടുക്കാൻ അടുത്ത വീട്ടിലേക്കൊന്നും പോകാൻ പാടില്ലാത്രേ. ലക്കി അമ്മമ ഇപ്പോ എങ്ങോട്ടും പോവാറില്ല. രണ്ടു ആടിനെ വിറ്റു. ഒരാട് മാത്രം ആയപ്പോ കഞ്ഞിവെള്ളം വീട്ടിൽ ഉള്ളതു മതി. ഞങ്ങൾക്ക് കഴിക്കാൻ ചക്കയും, മാങ്ങയും, ഞാവല്പഴവും ഒക്കെ ഉണ്ട്. മേമി വീഡിയോ call വിളിക്കുമ്പോ ഞാവല്പഴം കാണിച്ചു മേമിയെ കൊതിപ്പിക്കും. അമ്മ ഇടക്ക് ചക്കക്കുരു ഷേക്ക്‌ ഉം ചക്ക പായസവും മാങ്ങാ ജ്യൂസ്‌ ഉം, ബക്കറ്റ് ചിക്കനും, പൊറോട്ട യും ഒക്കെ ഉണ്ടാക്കി തരും. ഒരിക്കൽ തെങ്ങു കുഴിക്കാൻ വന്ന ആൾ ഒരു കോഴിയെ അറുത്തു തന്നു. അമ്മ അതിനെ ചിക്കൻ കറി വച്ച് സൂപ്പർ ചിക്കൻ കറി. വീട്ടിലെ കോഴിയെ അറുത്താൽ കഴിക്കില്ലെന്ന് പറഞ്ഞ മാമൻ വരെ അന്ന് ചിക്കൻ കറി കൂട്ടി കുറേ ചോറുണ്ടു. അച്ചു നു അവന്റെ വീട്ടിലേക്ക് പോവാൻ തോന്നി തുടങ്ങിയപ്പോ ദാസമമന് വന്നു കൂട്ടികൊണ്ട് പോയി. അവൻ വന്നിട്ട് ഒരു മാസം ആയിരുന്നു. കൊറോണ കാരണം ഇത്രയും ദിവസ്സം പെട്ടുപോയതാണ്.രാവിലെ അഞ്ചു മണിക്ക്‌ ഒരു ഓട്ടോ വിളിച്ചാണ് മാമൻ വന്നത് . Breakfast ഒന്നും കഴിക്കാൻ നിന്നില്ല വേഗം പോയി. അതിരാവിലെ പോലീസ് ഉണ്ടാവില്ലത്രേ. കൊറോണ വന്നാൽ പനിയും തലവേദനയും ശ്വാസം മുട്ടലും ഒക്കെ ഉണ്ടാവും. 14 ദിവസ്സം ഒക്കെ കഴിഞ്ഞാലേ ഒരാൾക്ക് കൊറോണ യുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങു. ആരോഗ്യം കുറവുള്ളവർക്ക് ഇത് പെട്ടെന്ന് പകരുകയും ചികിത്സ കിട്ടിയില്ലെങ്കിൽ മരിച്ചു പോകുകയും ചെയ്യും. പെട്ടെന്ന് തന്നെ മറ്റുള്ളവർക്ക് പകരാൻ സാധ്യതയുള്ളതുകൊണ്ടു എല്ലാരും പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടാറുണ്ട്. വീട്ടിലേക്ക് വരുന്നവരെല്ലാം കൈ നന്നായി സോപ്പ് ഇട്ടു കഴുകും അല്ലെങ്കിൽ കുളിക്കും. ഉഷ അമ്മമ തൃശ്ശൂർലേക്ക് പോയിട്ട് ഇപ്പോ കുറേ ദിവസ്സം ആയി.വിഷു കഴിഞ്ഞു വരുമെന്ന് പറഞ്ഞതാ. വന്നില്ല. Lockdown 2 ആം തിയതിയെ അവസാനിക്കുള്ളുത്രെ . ഇപ്പൊ രണ്ടാന്തിയും കഴിഞ്ഞു ഇനി 17 ആം തീയതി വരെ കാത്തിരിക്കണം. തൃശൂർ ഗ്രീൻ സോൺ ഒക്കെ ആയി. ഞങ്ങളുടെ പഞ്ചായത്ത്‌ വളവന്നൂർ ഹോട്ട്സ്പോട്ട് ആണ്. ഇന്ന് മലപ്പുറത്തുള്ള രണ്ടുപേരുടെ അസുഖം മാറി. ഇനി ഇവിടെ ആർക്കും കൊറോണയില്ല. 21 ദിവസ്സം ആർക്കും ഒരു അസുഖവും ഇല്ലാതിരുന്നെങ്കിൽ മലപ്പുറവും ഗ്രീൻ സോൺ ആകും എന്നിട്ട് വേണം എന്റെ ഉഷ അമ്മമ്മക്ക് ഇങ്ങോട്ട് വരാൻ.

ശിഖ .എം
1 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം