ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ നിനക്കായി പൂക്കുന്ന പൂക്കൾ
നിനക്കായി പൂക്കുന്ന പൂക്കൾ
"ഹാ..... ഞാനിപ്പോൾ വീഴുമായിരുന്നു".ആ സ്ത്രി അലറി.എപ്പോഴും നിലവിളികളും,വാക്ക്തർക്കങ്ങളും ആ വീട്ടിൽ നിന്നുയരുമായിരുന്നു.സ്ഥിരമുള്ള സംഭവമായതിനാൽ അയൽവാസികളാരും അത് ശ്രദ്ധിക്കില്ല ചിലർ പറയും..."ഹൊ, എന്തൊരു ശബ്ദമാ എപ്പോഴും വലിയ വീടിന്റെയും ആഢംഭരത്തിന്റെയും ഒക്കെ അഹങ്കരമാ ആ ആലീസിന്...." "ഒരിക്കൽ നമ്മൾ സൊസൈറ്റി സമ്മേളനത്തിൽ പരാതി കൊടുത്തതല്ലേ.അതിനവളെന്നെ എന്തെല്ലാം പറഞ്ഞു".ഇങ്ങനെയുള്ള പിറുപിറുക്കലും ആ വീടിനോട് എല്ലാവർക്കുമുണ്ട്. ആ കൂനിതള്ള അവളെ നിസ്സഹായകമായി നോക്കി."മോളേ... ആലീസേ എനിക്ക് കണ്ണ് തീരെ പിടിക്കണില്ല.കുഴമ്പ് പാത്രത്തിലാ ഒഴിച്ചേ അത് തെറ്റി തറയിൽ വീണു."അവർ ആ അലർച്ചയുടെ ഉടമയോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു."ഓ... അപ്പോൾ നിങ്ങളെന്നെ വീഴ്ത്താൻ വേണ്ടി ചെയ്തതല്ലേ?" അവരോട് അവൾ ആഞ്ഞടിച്ചു."എന്തൊക്കെയാ മോളേ പറയണേ.അമ്മച്ചി നിന്നെയെന്തെങ്കിലും ചെയ്തിട്ടുണ്ടോ..? അരുതാത്തത് പറയല്ലേ കർത്താവ് കേൾക്കും". അവർ തന്റെ ഭാഗത്ത് തെറ്റില്ലായെന്ന് പൂർണമായി തെളിയിക്കാൻ സാധ്യമായിരുന്ന വാക്കുകൾ കൊണ്ട് സംവദിച് ചു " ഒരു ബൈബിളും കേട്ടിപിടിച്ചോണ്ട് ആ മൂലക്ക് ഇരുന്നൂടേ എത്ര തവണ പറയണം ,വയസായതല്ലേ എന്നു കരുതുമ്പോൾ ഇപ്പോ കുഴമ്പുംകൂടി ഇട്ടാൽ മതി ബാക്കി എല്ലാം ഇവിടെ സജീവമാണല്ലോ ........ ആ സ്‌ത്രീ പറഞ്ഞു . "എന്റെ അമ്മുമ്മ ഒന്നും ചെയ്‌തില്ല ഞാന അമ്മുമ്മയക്ക് കുഴമ്പ് എടുത്തുകൊടുതെ അമ്മുമ്മക്ക് കണ്ണുപിടിക്കാത്ത കാര്യം ഓർത്തില്ല ....അല്ലാതെ അമ്മുമ്മ ഒന്നും ചെയ്‌തില്ല " കൊഞ്ചലോടുകൂടി " കൊഞ്ചലോടുകൂടി ചിന്നിങ്ങിക്കൊണ്ട് ആ സ്ത്രീക്കുനേരേ ആർത്തിരമ്പി "ഓ വന്നോ നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു ഈ തള്ളക്കു ഓരോന്ന് എടുത്തുകൊടുക്കരുത് എന്ന് ."കുഴമ്പു എന്റ്റ മാർബിൾ മൊത്തമാക്കി ഞാൻ ഇപ്പോൾ തെന്നി വീണേനെ കണ്ണ് കാണാൻ വയ്യങ്കിൽ ഇതിനൊക്കെ എന്തിനാ തുനിയുന്നെ"പിന്നെ ഈയെടെയായി ഇവരെ പ്രോത്സാഹിപ്പിച്ച എന്നോട് തർക്കുത്തരം പറയുന്ന സ്വഭാവവും നിനക്കുണ്ട് .ആരോടാ പറയണ ജെനി അവർ ഉച്ചത്തിൽ ആ പെൺകുട്ടിയെ ശാസിച്ചു .അവൾ ചിനിങ്ങി കൊണ്ട് അമ്മുമ്മയുടെ അരികിൽ പോയീ .ആലിസ് ഏപ്പോഴും വിനോദങ്ങളിലാണ് .സോഫയിൽ കലിൻമേൽകാൽ കേറ്റി മിക്കപ്പോഴും മൊബൈൽ തോണ്ടി തോണ്ടി ഇരിക്കും .അതിനുശഷം ടീവിയും കാണും ആ ശീലം ഇന്നും തുടരുന്നു .ടീവിയിൽ നിന്ന് വാർത്തകൾ പരന്നു . " നമസ്കാരം, പ്രധാനവാർത്തകൾകൊറോണ വ്യാപനം കടുക്കുന്നു. ഇറ്റലിയിൽ മരണം ഒരു ലക്ഷം കടന്നു. " ആ വീട്ടിൽ എല്ലാവരെയും ഭീതിയിലാഴ്ത്തി എന്ന വാർത്തയായിരുന്നു അത്. ആലീസിനെ ഒഴിച്ച് പെട്ടെന്ന് ആ വയസ്സായ സ്ത്രീ മേരി തന്റെ ബൈബിൾ കയ്യിലെടുത്ത് അവിടെയുണ്ടായിരുന്ന കർത്താവിന്റെ വിഗ്രഹത്തോട് പ്രാർത്ഥിച്ചു. " കർത്താവേ, എന്റെ മകന് നീ ഒന്നും വരുത്തല്ലേ. " ഈ പ്രാർത്ഥന അവസാനിക്കും മുൻപ് ആലീസ് ആ സ്ത്രീയുടെ നേരെ പാഞ്ഞുചെന്നു. "ഞാൻ കേട്ടു. എന്റെ ഐസക്കിന് ഒന്നും വരില്ല. പ്രത്യേക അനുമതിയോടെ അദ്ദേഹത്തിന്റെ വിമാനത്തിൽ ഇങ്ങോട്ട് എത്തുന്നുണ്ട്. അവിടെ അദ്ദേഹം വൻ സുരക്ഷാ വലയത്തിലാണ്". അദ്ദേഹം വന്നതിനു ശേഷം ഞങ്ങൾ ഇറ്റലിയിലേക്ക് പോകും. ഞാനും ജെന്നിഫും. " അവൾ ഇങ്ങനെ പറഞ്ഞു. ഇതൊക്കെ പറയാൻ മാത്രം അവിടെ ഒന്നുമുണ്ടായില്ല. മേരി മൗനമായി പ്രാര്ഥിക്കാത്തതിൽ ഖേദിച്പെട്ടെന്ന് ഒരു സ്ത്രീ പതിഞ്ഞ കാൽവെപ്പുകളോടെ ആലിസ് എന്ന ഗൃഹനായികയുടെ അരികിലേക്ക് ചെന്നു. " എന്താ, ജാനകി, എന്തുപറ്റി ഞാനൊന്നും ചോദിച്ചില്ലല്ലോ..? " അവർ പതിയെ മറുപടി നൽകി "അയ്യോ... അതല്ല ഒന്നും ചോദിച്ചില്ല. ഞാൻ വന്നത് ഇപ്പൊ ബസ് ഒന്നുമില്ല സർക്കാർ നിർത്തി വെച്ചിരിക്കുവാ. അശ്വതിയാ എന്നെ ക്കൊണ്ടാക്കണേ. എന്നാൽ അവൾക്കിപ്പോൾ നൈറ്റ് ഡ്യൂട്ടിയാ " ഇനി അവൾ വീട്ടിലേക്ക് വരില്ല. അവിടെ തന്നെയാവും അവിടെയും രോഗികളുണ്ട് അവൾക്ക് ഒരുപാട് ജോലിയാ.. പിന്നെ വീട്ടിൽ അവൾക്ക് താഴെയുള്ള പാർവതി മാത്രമേ ഉള്ളൂ. പിന്നെ അദ്ദേഹവും കിടപ്പിലാണ്. പാർവതിയെക്കൊണ്ട് മാത്രം വീട്ടുകാര്യവും, അദ്ദേഹത്തെയും നോക്കാൻ പറ്റില്ല... അതുകൊണ്ട് നാളെ മുതൽ എനിക്ക്അവധി തരണം. "നീ എന്താ ജാനകി പറയുന്നേ നിനക്കറിയാമല്ലോ.... ഇവിടെ പിന്നെ അടുക്കളക്കാര്യം ആരാണ് നോക്കുക. എല്ലാത്തിനും അലസതയാ. ആ തോട്ടക്കാരൻ രാമു അവധി വാങ്ങി പോയിട്ട് രണ്ടു മാസമായി, പിന്നെ നിൻറെ മകൾ ഡോക്ടർ ഒന്നുമല്ലല്ലോ ഒരു ചെറിയ നേഴ്സ് അല്ലേ? അതുമല്ല വല്ല സ്വകാര്യ ആശുപത്രിയിലും ആയിരുന്നെങ്കിൽ എനിക്ക് പരിചയമുള്ള ഡോക്ട്ടേഴ്സ് ഉണ്ടായിരുന്നു അവധി വാങ്ങി കൊടുക്കാമായിരുന്നു ഇതിപ്പോ സർക്കാർ ആശുപത്രി.." ജാനകിയുടെ അഭ്യർത്ഥന ആലീസ് തള്ളികളഞ്ഞു.കുറച്ച് കാശിനുകൂടി ജാനകി അഭ്യർത്ഥിച്ചപ്പോൾ അവളെ അടിച്ചമർത്തി. പിറ്റേന്ന് മുതൽ അവർ ജോലിക്ക് വന്നില്ല. മൊബൈലിൽ അവരെ വിളിച്ച് ആലീസ് രാക്ഷസീയ ഭാവേന ഇനി വരണ്ട എന്നും പറഞ്ഞു. "ഇന്നേവരെ അവളെന്നും ജോലിക്ക് വരുമായിരുന്നു. ഇത് വേറെ നിവൃത്തിയില്ലാതെ അല്ലേ? " മേരി തൻറെ മരുമകളോട് പറഞ്ഞു, ആലീസ് അവരെയൊന്നു കോപാഗ്നിയോടെ നോക്കിയതേയുള്ളു. മഴ പെയ്തു തോർന്നു,എന്നിട്ടും തണുപ്പിനു ശമനമില്ല, രോഗത്തിനും. പെട്ടെന്ന് ഒരു ദിനം ആരോ കോളിംഗ് ബെൽ അടിച്ചു. ജനിഫർ ഓടിവന്ന് തുറന്നു. കോട്ടും സ്യൂട്ടും ധരിച്ച പരിഷ്കാരത്തിന്റെ പടനായകൻ."ഓ മൈ ഡിയർ ആലീസ് "പറഞ്ഞുകൊണ്ട് പുറകിൽ നിന്ന് ആലീസിന് അരികിലേക്ക് പോയി. "ഓ ഗോഡ് ഐസക്ക് വന്നു" ആലിസ് ആശ്ചര്യത്തോടെ നിന്നു. "അവിടെ ഇറ്റലിയിൽ ബിസിനസ് തീരെ പോരാ, എക്സ്പോർട്ടിംഗും ഇംപോർട്ടിങ്ങും എല്ലാം അവതാളത്തിലാ ഈ രോഗം കാരണം അവിടെ വലിയ കഷ്ടമാണ് ഞാൻ ഒന്ന് ഫ്രഷ് ആയി വരട്ടെ." ഐസക് മുറിയിലേക്ക് പോയി. ജനിഫർ ഓടി അമ്മുമ്മയുടെ അരികിലേക്ക് പോയി. "അമ്മുമ്മേ..... പപ്പ എന്തേലും അമ്മുമ്മയോട് സംസാരിച്ചോ എന്നോട് ഒന്നും സംസാരിച്ചില്ല, ഞാനാ വാതിൽ തുറന്ന് കൊടുത്തെ എന്നിട്ടും എന്നോട് സംസാരിച്ചില്ല". അവൾ പരാതിപോലെ അമ്മുമ്മയോട് പറഞ്ഞു. "സാരമില്ല മോളെ, പപ്പ കുളിച്ചിട്ടു വരുമ്പോൾ എന്റെ മോളോട് സംസാരിക്കും" അവർ ആ കുട്ടിയെ ആശ്വസിപ്പിച്ചു. എന്നിട്ട് മേരി ചിന്തിച്ചു, പണ്ട് സ്കൂളിൽ നിന്ന് വരുമ്പോൾ തന്നെ കണ്ടില്ലെങ്കിൽ കരയുന്ന ഐസക്കിനെ കുറിച്ച്. ഇപ്പോൾ അവൻ ഒരുപാട് മാറിപ്പോയി. പെട്ടെന്ന് ഒരു ചുമന്ന കുപ്പായക്കാരൻ വാതലിനരികിൽ വന്നു, ഒരു പെട്ടി ആലീസിനെ ഏൽപ്പിച്ചു. ആലീസ് കാശ് കൊടുത്തു, " " ജെന്നി....പിസ വേണമെങ്കിൽ വാ... " "ഓ... ഇന്നും ഓൺലൈൻ ഡെലിവറിയാ " ഇങ്ങനെ പരാതി പറഞ്ഞു കൊണ്ട് പോയി. ആ ചുമന്ന കുപ്പായക്കാരൻ എന്നും അവിടത്തെ അതിദി ആയിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം ഐസക്കിന് വയ്യാതെയായി ചുമ കൊണ്ട് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വളരെ ഭയാനകം. ആലീസിന് സംശയം തോന്നി .അവൾ സ്വകാര്യ ആശുപത്രിയിൽ കാറിൽ ഐസക്കിനെ കൊണ്ടുപോയി. ഐസക്കിന് കൊറോണ ആണ് ആലീസ് തളർന്നുപോയി. രോഗികളുടെ വളർച്ച കാരണം ബെഡ് ഒന്നും ഒഴിവില്ല .വരുന്നവരെ ചികിത്സിക്കാൻ പോലും കഴിയുന്നില്ല . ഈ രോഗം കൊണ്ട് നാട് മുഴുവനും ആശുപത്രിയിലുണ്ട്. അവിടത്തെ തിക്കും,തിരക്കും രോഗവും ഒക്കെ കണ്ട് ആലീസിന് തലചുറ്റി. തിരികെ വീട്ടിൽ എത്തിച്ചു. തൊടാതെ ഒന്ന് പിടിക്ക പോലും ചെയ്യാതെ, അയാൾ താങ്ങി തെന്നി മുറിയിലേക്ക് പ്രവേശിച്ചു. ആലീസ് ആ മുറിയുടെ വാതിൽ വലിച്ചടച്ചു മുറിക്കുള്ളിൽ നിന്നും ഐസക്ക് തിരിഞ്ഞുനോക്കി. തിരിച്ചറിവിന്റെ നാൾവഴികൾ. താൻ പണിത മ മാളികയിൽ ഇന്ന് താൻ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടി .ബന്ധനം കാഞ്ചന കൂട്ടിൽ തന്നെ എങ്കിലും അത് ഏറ്റവും ഏറ്റവും അസഹനീയമായ ബന്ധനം തന്നെയാണ് ഐസക്ക് മനസ്സിലാക്കി. തന്റെ അമ്മയെ ഒഴിവാക്കി ഏറ്റവും കൂടുതൽ സ്നേഹിച്ച തന്റെ ജീവിത സഖിയെ പിന്നെ കണ്ടില്ല. തൻറെ കൂടെ ഭടന്മാരില്ല. വലിയ ഫ്ലാറ്റില്ല ആരുമില്ല തനിക്കിപ്പോൾ ഒന്നുമില്ല. എന്ന് ഐസക് തിരിച്ചറിഞ്ഞു .മുറിയുടെ വാതിലിൽ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ പിറ്റേന്ന് ആലീസ് ആഹാരം അകത്തേക്ക് തള്ളി വക്കുന്നത് കണ്ട മേരി എന്താ.. ഇങ്ങനെയൊക്കെ എന്ന് ചോദിച്ചു. സത്യാവസ്ഥ വ്യക്തമാക്കി. അവർ കുറെ സമയം കർത്താവിൻറെ വിഗ്രഹം നോക്കി കരഞ്ഞു. ഒന്നും കഴിച്ചില്ല .അങ്ങനെ സൂര്യൻ മറഞ്ഞു .പിറ്റേന്ന് രാവിലെ അമ്മുമ്മയെ അവിടെ എല്ലാം അന്വേഷിച്ചു കണ്ടില്ല. അവസാനം ദ്വാരത്തിലൂടെ അകത്തേക്ക് നോക്കിയപ്പോൾ, അമ്മമ്മ അച്ഛൻറെ നെറ്റിയിൽ കൈവെച്ച് തലോടി കൊണ്ടിരിക്കുന്നു. "അമ്മുമ്മ" അവൾ പുറത്തു നിന്ന് വിളിച്ചു. അവർ അങ്ങോട്ട് നോക്കാതെ കൈകൊണ്ട് ഇങ്ങോട്ട് വരരുതെന്നും, പോകാനും ആംഗ്യം കാണിച്ചു. ആലീസ് ഇതെല്ലാം കണ്ടുകൊണ്ട് നിന്നു .ഇതുവരെ സ്ഥിരമായി ചെയ്യാത്ത ഒരു കാര്യം ഇപ്പോൾ അവൾ ചെയ്യുന്നുണ്ട് ."പ്രാർത്ഥന" ഐസക് തൻറെ അമ്മയുടെ സ്നേഹം മൂർത്തി ഭാവത്തിൽ എത്തി നിൽക്കുന്നത് അനുഭവിച്ചു എല്ലും തോലുമായ അവന്റെ ശരീരവും വായ് മുഴുവൻ പഴുത്ത ഇരിക്കുന്ന അവരുടെ മുഖവും കണ്ടു നിസ്സഹായയായി അമ്മ. അമ്മ എന്തിനാ വന്നേ? അവൻ പതിയെ ചുണ്ടുകൾ അനക്കി ചോദിച്ചു ഞാനല്ലേ വരേണ്ടേ ? എനിക്കല്ലേ ഇനിയിപ്പോ അങ്ങോട്ടേക്ക് പോകാൻ കാലം ആയിരി ക്കണെ ..നീ എന്ത് ചെയ്തിട്ടാ ? ഐസക്കി ന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അമ്മയെ സ്നേഹി ച്ചോ എന്ന് അവൻ ഓർത്തു. ദ്വാരത്തിലൂടെ ഇപ്പോൾ മേരിക്കുള്ള ആഹാരവും . വെക്കും അമ്മ അത് വാരി കൊടുക്കും .രണ്ടുമൂന്ന് ആഴ്ചകൾ കടന്നു. ആലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് തളർന്നു .ലോകമൊട്ടാകെ അസുഖം.അമ്മയെ സ്നേഹിച്ചു എങ്കിൽ ഇത്രയും കുറ്റബോധം ഞാൻ അനുഭവിക്കേണ്ടി വരില്ലായിരുന്നു .എൻറെ ഭർത്താവ്, അദ്ദേഹത്തിൻറെ അമ്മ ഇങ്ങനെ നരകിക്കില്ലയിരുന്നൂ. അവൾ തൻറെ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയെ നഷ്ടപ്പെട്ട ആകെയുള്ള സ്നേഹത്തണൽ നഷ്ടപ്പെട്ട കൊച്ചു പെൺകുട്ടിക്ക് തൻറെ അമ്മയെ തിരിച്ചുകിട്ടിയ അനുഭൂതിയായിരുന്നു. പരിഷ്കാരത്തിന്റെ ദൂരത്തിൽ നിന്നും കേവലമായ തൻറെ അമ്മയെ ആ വെളിച്ചത്തെ തിരിച്ചുകിട്ടിയ ആവേശത്തിലാണ് ആ പെൺകുട്ടി .തൻറെ അമ്മ തന്നെ വത്സല്യപൂർണമായി വാരിപ്പുണർന്ന ആ ദിനം. ഇപ്പോൾ അവൾക്ക് തൻറെ അമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു. മാസങ്ങൾ കഴിഞ്ഞു.. സന്തോഷം അലയടിച്ചു തുടങ്ങി. ജെന്നിഫറിന് തൻറെ അമ്മയെ തിരിച്ചു കിട്ടി. അച്ഛനെയും. ആ രോഗം വലിയ തിരിച്ചറിവിലേക്ക് വഴിമാറി. ഇപ്പോൾ രാവിലെ എന്നും അപ്പാ ജെന്നിഫറിന് പത്രം വായിച്ചു കൊടുക്കും. പക്ഷെ ഇന്നതിൽ ദുഃഖ വാർത്തകളുണ്ട്. വ്യക്തിപരമായി ആ കുടുംബത്തിൻറെ ദുഃഖം. "നേഴ്സ് അശ്വതി കവിത". എല്ലാ രോഗികളെയും പരിചരിച്ച് അവസാനം തൻ്‌റെ ജീവൻ അർപ്പിച്ച് മറ്റു ജീവനുകളെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മാലാഖമാർ. പരിസരശുചിത്വവും നല്ല ഭക്ഷണവും കൊണ്ട് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്ന് ആലീസിനെ ആ മാലാഖ പഠിപ്പിച്ചു .അവളുടെ ജീവിതവും പൂജാമുറിയിൽ കർത്താവിനോടൊപ്പം അശ്വതിയും ഉണ്ട് മേരിയും. നമുക്കുവേണ്ടി ബലിയാടാകാൻ ഈ ലോകത്ത് നന്മ മരങ്ങൾ ഉണ്ട് അവരെ ഒരിക്കലും എല്ലാവരും വിളിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലും കിട്ടുന്നില്ല ഇപ്പോൾ അവളുടെ കൂടെ പരിചയമുള്ള ഡോക്ടർ കമ്പനി ചെയർമാൻ രോഹിത് കാട്ട് ബന്ധുക്കളോ ആരുമില്ല അവൾക്ക് മാത്രം. കരഞ്ഞു കരഞ്ഞു തളർന്ന അവൾ അവസാനമായി ഒരു ഫോൺ നമ്പറിൽ കൂടി വിളിച്ചു. അത് അവളുടെ അവസാന ആശ്രയമായിരുന്നു. "ജാനകിയുടെ മകൾ" അവളെ വിളിച്ചു ഫോൺ എടുത്തു വിവരങ്ങൾ അറിയിച്ചു. ഞൊടിയിൽ തന്നെ ഒരു ആംബുലൻസ് വീട്ടുമുറ്റത്ത് എത്തി. മുൻകരുതലുകളോടെ എത്തിയ പ്രവർത്തകർ മുറി തുറന്നു. ഐസക്കിനെ ആംബുലൻസിൽ കയറ്റി. പക്ഷേ മേരിയെ മറ്റൊരു ആംബുലൻസിലാണ് കൊണ്ടുപോയത്. നേരെ സ്മശാന ത്തിലേക്ക്. അവർ തന്റെ മകനെ ആഗോളം സ്നേഹിച്ച വിടപറഞ്ഞു കഴിഞ്ഞിരുന്നു. സർക്കാർ ആശുപത്രിയിലാണ് സേവനം. അവിടെ നേഴ്സ് അശ്വതി തന്നെയാണ് മുൻകൈയെടുത്ത് എല്ലാകാര്യങ്ങളും നോക്കിയത്. ടെസ്റ്റ് ഫലം നോക്കിയതിനു ശേഷം ആ നേഴ്സ് ആലീസിനോട് പറഞ്ഞു "മാഡം, രക്ഷപ്പെടുത്താനുള്ള വഴികളുണ്ട് എന്നാൽ ശരീരത്തിൽ പോഷകാഹാരം ഇല്ല. മകൾ പറഞ്ഞു പീസാ കഴിക്കുമെന്ന്. പിന്നെ പരിസര ശുചിത്വം ഇല്ലാത്ത അന്തരീക്ഷമായിരുന്നു അല്ലേ? അതിന്റെ യൊക്കെ ഫലം തന്നെയാണ് ഈ അസുഖം...?" മാഡത്തെയും മകളെയും പരിശോധിച്ചു ഫലം നെഗറ്റീവ് ആണ്. ഇത്രയും പറഞ്ഞ് ദൈവത്തിന്റെ അവതാരം ജോലികളിൽ സജീവമായി ആലീസ് തിരിച്ചറിഞ്ഞു തുടങ്ങി. ഒരുപക്ഷേ, അവൾ കാരണം അടുക്കളയുണർന്നിരിന്നെങ്കിൽ, ചുമന്ന കുപ്പായക്കാരനെ ആശ്രയിക്കാതെ തിരുനെന്നെങ്കിൽ, തോട്ടക്കാരൻ രാജുവിനെ ആശ്രയിക്കാതെ ഇരുന്നെങ്കിൽ, ജാനകിയോട് ക്രൂരമായി പെരുമാറാതിരുനെ ങ്കിൽചെറുതായി കാണരുത് കാരണം അവരാണ് ഇന്നത്തെ ആലീസിന്റേയും, ഐസക്കിന്റെയും, ജെന്നിഫറിന്റെയും പുഞ്ചിരി...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ