പി.ടി.എം.യു.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിഫലം

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു അമ്മയും കുഞ്ഞും ഉണ്ടായിരുന്നു .അവരുടെ അച്ഛൻ കാട്ടിൽനിന്ന് പഴം എടുക്കാൻ പോയപ്പോൾ ഒരു സിംഹം അച്ഛനെ തിന്നു .പിന്നീട് അവർ രണ്ടുപേരും ഒറ്റയ്ക്കായി അവര്ക്ക് നാട്ടിൽ പോകാൻ വളരെ ഇഷ്ടമാണ് .പക്ഷെ അവരുടെ കയ്യിൽ അതിനു മാത്രം പണമില്ല. അവർക്ക് കാട്ടിലെ മൃഗങ്ങളെ പേടിയില്ല, പക്ഷേ ഒരു മൃഗത്തെ പേടിയാണ് സിംഹം" ആ മൃഗമാണ് അവരുടെ അച്ഛനെ കൊന്നു തിന്നുന്നത്. ഒരു ദിവസം നഗരത്തിലെ വലിയ ഒരു പണക്കാരൻ കാട്ടിലൂടെ പോവുകയാണ് .അപ്പോൾ അയാൾ ഒരു നദിയിൽ വെള്ളം കുടിക്കാൻ ഇറങ്ങി .അപ്പോൾ അയാളുടെ കുതിര ഒരു മൃഗം വരുന്നത് കണ്ട് ഓടിപ്പോയി .അപ്പോഴാണ് ആ കുട്ടി അതിലേ വന്നത്. അവന് മൃഗങ്ങളെയൊന്നും പേടിയില്ല. എന്നിട്ട് ആ കുട്ടി ആ ധനികനെ രക്ഷിക്കുകയും അവന്റെ വീട്ടിൽ കൊണ്ടുപോയി വെള്ളം കൊടുക്കുകയും ചെയ്തു. ധനികൻ ആ കുട്ടിയോട് ചോദിച്ചു നിനക്കെന്ത് ആഗ്രഹമാണ് ഞാൻ സാധിച്ചു തരേണ്ടത് ? അപ്പോൾ ആ കുട്ടി പറഞ്ഞു എനിക്കും എന്റെ അമ്മയ്ക്കും നാട്ടിലേക്ക് പോകണം .പക്ഷേ ഞങ്ങളുടെ കയ്യിൽ പണമില്ല. ധനികൻ പറഞ്ഞു ഞാൻ തരാം ,അങ്ങനെ അവർ നാട്ടിൽ പോയി .അങ്ങനെ അവർ അവിടെ ജോലിയെടുത്തു നല്ല ധനികരായി താമസിച്ചു

ഗോപിക പി പി
5 എ പി ടി എം യു പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ