(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു വൈറസ് ആത്മഗതം
നീ തുലച്ച പുഴകളും, നീ എരിച്ച വനങ്ങളും
കാറ്റിലും തെളിനീരിലും നീ നിറച്ച വിഷവും
എല്ലാം തണ്ടിലേറി കറങ്ങീടുന്ന ഭൂമിയും
ഇന്നിതാ പുതു ജീവനിൽ തുടിക്കുന്നു
സർവാധിപതിയാം മാനിതാ എവിടെ നീ
അണുക്കളെ പേറി അകത്തളത്തിലാണോ?