ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കാളിദാസൻ - ആസ്വാദനക്ക‌ുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാളിദാസൻ - ആസ്വാദനക്ക‌ുറിപ്പ്

കെ സി അജയക‌ുമാർ തന്റെ വീക്ഷണങ്ങൾ ഊന്നിയത് വിശ്വമഹാകവി കാളിദാസനിൽ. പ‌ുസ്‌തക താള‌ുകളിൽ പിച്ചവയ്‌ക്ക‌ുന്ന ക‌ുര‌ുന്ന് പോല‌ും ആദ്യം കേൾക്കാൻ സാധ്യത ഏറെയ‌ുള്ള പേര് . അദ്ദേഹത്തിന്റെ ജീവിതകഥ കാവ്യാത്മകമായി ആവിഷ്‌ക്കരിക്ക‌ുന്ന നോവൽ. പ‌ുസ്‌തകം കൈയ്യിൽ കിട്ടിയപ്പോൾ ഓർത്തത് ചരിത്രത്താള‌ുകളിൽ മഹാകവിയെ പറ്റി സ‌ൂചനകളൊന്ന‌ും കാര്യമായി ഇല്ലെന്നിരിക്കെ എങ്ങനെ ഈ നോവൽ പ‌ൂർത്തിയാക്കി. വായന ആരംഭിച്ചപ്പോൾ കൗത‌ുകം മാത്രമായിര‌ുന്ന‌ു കണ്ണ‌ുകളിൽ . കാട്ടിൽ ഫലങ്ങൾ പറിക്കാൻ പോകവേ കാട്ട‌ുതീയിലകപ്പെട്ട് ബന്ധ‌ുമിത്രാദികളെ നഷ്‌ടപ്പെട്ട് രക്ഷ തേടി ഓടിയ ശംഭ‌ു എന്ന ആ ബാലൻ കൺമ‌ുന്നിൽ തെളിഞ്ഞ‌ു. ചംമ്പയില‌ൂടെ ദിവസങ്ങളോളം അലഞ്ഞ അവൻ കാളിയ‌ുടെ അന‌ുഗ്രഹം നേട‌ുകയ‌ും ഹിമാലയം ദർശിക്ക‌ുകയ‌ും ചെയ്യ‌ുന്ന‌ു. കവിയ‌ുടെ കലാനൈപ‌ുണ്യം വരച്ച് കാട്ട‌ുന്ന വരികളില‌ൂടെ ഹിമാലയത്തിന്റെ ചിത്രം തന്നെ മനസ്സിൽ പതിഞ്ഞ‌ുപോയി. കാലത്തിന്റെ കൈകളില‌ുള്ളഅറിവ‌ുകൾ തേടി അലഞ്ഞ കാളിയ‌ുടെ ദാലൻ അവസാനം സ്വന്തം നാട്ടിലെത്ത‌ുന്ന‌ു. സമസ്യാപ‌ൂരണത്തിൽ കേമനെന്ന് തെളിയിച്ച വിക്രമാദിത്യ രാജാവിന്റെ സഭയിലെ അ​​ംഗമാക‌ുന്ന‌ു. രാജാവിന്റെ സഹോദരി മല്ലികയ‌ുമായി പ്രണയത്തിലാക‌ുന്ന‌ു.

മേഘസന്ദേശം, മാളവികാഗ്നിമിത്രം ത‌ുടങ്ങിയ അദ്ദേഹത്തിന്റെ ആറ് പ്രധാന രചനകൾ എഴ‌ുതാന‌ുണ്ടായ സന്ദർഭവ‌ും പ‌ുസ്‌തകം വിശദീകരിക്ക‌ുന്ന‌ു. കാളിദാസന്റെ ഉയർച്ചയിൽ അസ‌ൂയ തോന്നിയ മറ്റ‌ു കവികൾ തന്റെ ജീവിതത്തിനിടയിൽ കണ്ടെത്തിയ അച്ഛനേയ‌ും അമ്മയേയ‌ും ആത്‌മമിത്രം നിച‌‌ുലനേയ‌ും അഗ്‌നിക്കിരയാക്ക‌ുന്ന‌ു. പ്രിയതമയ‌ുടെ മരണത്തിൽ വിഷമിച്ച അദ്ദേഹത്തിന്റെ ഏക ആശ്വാസമായിര‌ുന്ന‌ു രചനകൾ. അവയിൽ തെറ്റ‌ുണ്ടെന്ന് ആരോപിച്ച് കാളിദാസനെ അവർ കൊല്ല‌ുന്നതാണ് നോവലിന്റെ അവസാനം. ഏതൊര‌ു വായനക്കാരന്റേയ‌ും കണ്ണ് നനയ്‌ക്ക‌ുന്ന രീതിയിൽ ആ നോവൽ അവസാനിക്ക‌ുമ്പോൾ അല്ലെങ്കിൽ അവസാനിപ്പിക്ക‌ുമ്പോൾ ഒര‌ു നോവലിന്റെ ഗ‌ുണങ്ങൾ എനിക്ക് മനസ്സിലായി. ക‌ൂടാതെ അറിയാതെയാണെങ്കില‌ും ഒര‌ു ത‌ുള്ളി കണ്ണ‌ുനീർ ആ താള‌ുകളിൽ വീണ‌ു. ഇതിൽ നിന്ന് കവി തിരഞ്ഞെട‌ുത്ത ഇതിവ‌ൃത്തങ്ങളിൽ നിന്ന‌ും കവി ആർജ്ജിച്ച അന‌ുഭവ സമ്പത്ത് കണ്ടെട‌ുക്കാനാവ‌ും. ഒര‌ു മികച്ച നോവൽ എട‌ുത്ത് പറയേണ്ടത് തന്നെയാണ്. അറിഞ്ഞിരിക്കേണ്ട ഇതിവ‌ൃത്തം. എന്റെ ഈ അന‌ുഭവം നിങ്ങള‌ും നേരിട്ടറിയാൻ ശ്രമിക്ക‌ുമെന്ന് വിശ്വസിക്ക‌ുന്ന‌ു.

ആരതി
10C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം