കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എങ്ങനെ വേണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി എങ്ങനെ വേണം

നമ്മുടെ സ്വന്തമാം കേരളഭൂമി
കേരം കൊണ്ട് നിറഞ്ഞൊരു നാട്
കായൽ കടലുകൾ പുഴകൾ കൊണ്ട്
സമ്പൽ സമൃദ്ധമായൊരു നാട്
കാടും അരുവിയും പിന്നെ പുൽമേടും
കണ്ടു രസിക്കാം പൂന്തോപ്പുകളും
ആകർഷിക്കും സ്വസ്ഥത നൽകും
ദൈവത്തിൻനാടെന്റെ നാട്
വേദന നൽകും കാഴ്ചചകളിപ്പോൾ
മനസ്സ് നിറയ്ക്കും സ്ഥിതിഗതികൾ
അംബരം ചുംബിക്കും ഫ്ളാറ്റുകൾ വന്നു
ജലാശയങ്ങളോ മാലിന്യകേന്ദ്രം
പാടം നിരത്തി റോഡുകളും
ആഡംബരമാം സൗധങ്ങളും
നിർമ്മിച്ചതിനാൽ വന്നൂ കഷ്ടം
ചൊല്ലിത്തീരാൻ സമയം പോരാ
വരൾച്ച വന്നു വർഷം കുറഞ്ഞു
കാടിൻ നാശം കാരണമായ്
സൗധം തിങ്ങിനിറഞ്ഞതിനാലോ
ഒഴുക്ക് നിന്നു പ്രളയം വന്നു
എങ്ങും താപം വർദ്ധിച്ചു
കോൺക്രീറ്റ് സൗധം വാഹനവർദ്ധന
മലിനീകരണം ചുറ്റോടും
കാലാവസ്ഥാ വ്യതിയാനം
മനുഷ്യജീവനാപത്ത്
പുതുപുതുതലമുറ ഓർക്കേണം
വനവും വയലും നദിയും രക്ഷിക്കാൻ
മരമൊരു വരമെന്നാലോചിച്ചു
നട്ടുവളർത്തുക ഓരോമരവും
സംരക്ഷിക്കുക പരിസ്ഥിതിയെ
മനുഷ്യജീവൻ നിലനിൽക്കാൻ
നാടിൻ നന്മകൾ കാത്തീടാൻ

വൈദേഹി എം
4 കാടാച്ചിറ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത