ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/ ഒരമ്മയുടെ സ്നേഹം
ഒരമ്മയുടെ സ്നേഹം
ഒരു പ്രദേശത്തു ഒരു കോഴിയമ്മ ഉണ്ടായിരുന്നു.അങ്ങനെ കോഴിയമ്മ മുട്ടയിട്ടു.'പത്തുമുട്ട..'കോഴിയമ്മ അടയിരുന്നു.ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതിൽ നിന്നും ഒമ്പതു മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നു.'കീയോ..കീയോ.. നല്ല ഭംഗിയുള്ള കുഞ്ഞുങ്ങൾ..കോഴിയമ്മ തീറ്റ തേടാൻ വെളിയിലേക്ക് പോയി .ആ സമയത്തു പത്താമത്തെ കുഞ്ഞു വിരിഞ്ഞു പുറത്തു വന്നു ..അമ്മയെ കാണുന്നില്ല ...കുഞ്ഞിന് വിഷമമായി...കീയോ കീയോ എന്ന ശബ്ദത്തിൽ കുഞ്ഞു കരഞ്ഞു ..കരച്ചിൽ കേട്ട് കോഴിയമ്മ ഓടി വന്നു..സ്നേഹത്തോടുകൂടി കോഴിയമ്മ കുഞ്ഞിനെ തലോടി..പത്തു കുഞ്ഞുങ്ങളെയും തനിയ്ക്ക് കിട്ടിയല്ലോ എന്ന സന്തോഷത്തിൽ കോഴിയമ്മ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തു .അങ്ങനെ ഒരു ദിവസം ഒരു പരുന്ത് വട്ടമിട്ട് ആ കുണുങ്ങളെ രഞ്ജൻ വന്നു.കോഴിയമ്മ പാറുന്നതിനെ പറത്തിച്ചു വിട്ടു.പരുന്ത് നിരാശയോടുകൂടി മടങ്ങി ..അങ്ങനെ കോഴിയമ്മ കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടുകൂടി വളർത്തി.അവർ വളർന്നു വലുതായി കോഴിയമ്മയെപ്പോലെയായി ..കൂട്ടുകാരെ ഈ കൊച്ചു കഥ നിങ്ങൾക്കിഷ്ട്ടമായോ ?ഇതിലെ കോഴിയമ്മയെപ്പോലെ നമ്മുടെ 'അമ്മ/ഉമ്മമാർ നമ്മളെ വളരെ സ്നേഹിചാണ് വളർത്തുന്നത്..അതുകൊണ്ട് അവരെ നമ്മൾ നന്നായി സ്നേഹിയ്ക്കണം..എനിയ്ക്ക് പറയാനുള്ളത് എന്റെ ഉമ്മച്ചിയെ ഞാൻ ജീവിതകാലം മുഴുവനും ജീവന് തുല്യം സ്നേഹിയ്ക്കും ..തീർച്ച ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ