ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവിക്കും....

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കും

കോവിഡ് - 19 എന്ന കൊറോണ വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായി പോരാടുകയാണ്. 2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ബാധ മാർച്ച് 2020 ഓടെ കേരളത്തിലെത്തി. ലോക ആരോഗ്യ സംഘടന ,കേന്ദ്രസംസ്ഥാന സർക്കാരുകൾ, ആരോഗ്യ വകുപ്പ് തുടങ്ങിയവയുടെ തീരുമാനങ്ങളും ഇടപെടലുകളും നമുക്ക് കരുത്ത് നൽകുന്നു. എങ്കിലും, ഒരു വ്യക്തി എന്ന നിലയിൽ കൊറോണയെ പ്രതിരോധിക്കാൻ നമ്മളും ബാധ്യസ്ഥരാണ്. എങ്ങനെ കൊറോണയെ പ്രതിരോധിക്കാം? വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കലാണ് പ്രധാന രണ്ട് കാര്യങ്ങൾ. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിക്കുക,ഇടക്കിടെ ഇരുകൈകളും സോപ്പോ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക, കൈകൾ കൊണ്ട് ഇടക്കിടെ മുഖം തൊടാതിരിക്കുക,പൊതുസ്ഥലങ്ങളിലുള്ള സന്ദർശനം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക.കോവിഡ് 19 വൈറസിനെതിരെയുള്ള പ്രത്യേക ചികിത്സയോ ലഭ്യമല്ല എന്നത് ശ്രദ്ധയിൽ പെടുത്തേണ്ട കാര്യം തന്നെ ആണ്. ഭൂമിയിലെ മാലാഖമാരായ ഒരു കൂട്ടം നഴ്സുമാർ,കേരള ഭരണകൂടം, കേരളപോലീസ്,ആശുപത്രികൾ തുടങ്ങിയവ കാവൽ രക്ഷകരായി നമുക്ക് ചുറ്റും ഉണ്ട്. അത് കൊണ്ട് തന്നെ *ഭയമല്ല വേണ്ടത് ജാഗ്രത മതി*

Jasleena banu
7 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം