എ.എം.എൽ.പി.സ്കൂൾ ചിലവിൽ വെസ്റ്റ്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ കൈകളിൽ
പരിസ്ഥിതി നമ്മുടെ കൈകളിൽ
പരിസ്ഥിതി എന്നാൽ നമുക്കു ചുറ്റും കാണുന്ന മരങ്ങൾ, ചെടികൾ, പുഴകൾ, തോടുകൾ, കുളങ്ങൾ, പർവ്വതങ്ങൾ, കാടുകൾ, ചെറുതും വലുതുമായ ജീവജാലങ്ങൾ... എല്ലാം ഉൾപ്പെട്ടതാണ്. ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. പരിസ്ഥിതി മലിനമാക്കുന്നത് മനുഷ്യൻ തന്നെയാണ്. മരങ്ങളും ചെടികളും കഴിയുന്നത്ര വെച്ച് പിടിപ്പിക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കരുത്. പുഴകളും തോടുകളും മലിനമാക്കാതെ സംരക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത് അത് പല അസുഖങ്ങൾക്കും കാരണമാകും. പ്ലാസ്റ്റിക്കിനെ ഉപയോഗം കഴിയുന്നത്ര കുറക്കുക. പാടങ്ങൾ മണ്ണിട്ട് നികത്തരുത്. കുന്നുകൾ ഇടിച്ചു വീഴ്ത്തരുത്. വാഹനങ്ങളിൽ നിന്നുള്ള പുക വായു മലിനീകരണത്തിന് കാരണമാകും. അതിനാൽ വാഹനങ്ങളുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കണം. വീടും പരിസരവും സ്കൂളുകളും ചുറ്റുപാടും എല്ലാം വൃത്തിയായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ നാം ഓരോരുത്തരും ശ്രദ്ധിച്ചാൽ പരിസ്ഥിതിമലിനീകരണം ഇല്ലാതാക്കാൻ കഴിയും അങ്ങനെ ആരോഗ്യവും ശുചിത്വവും ഉള്ള അന്തരീക്ഷം ഉണ്ടാക്കാൻ നമുക്ക് കഴിയും. ശുചിത്വമുള്ള പരിസ്ഥിതി ആരോഗ്യമുള്ള ജീവിതം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം