കൽക്കി

ഞാനാണു നീയാണു കൽക്കി

എന്നിലെരിയുന്ന തീയാണു കൽക്കി

അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി-

ന്നുതിരുന്ന ഭയമാണു കൽക്കി!<

കത്തുന്ന കനലിലും ഉയരുന്ന പുകയിലും

നിറയുന്ന താപമാം കൽക്കി!

കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ

കലിയായ് പിറന്നൊരീ കൽക്കി!

കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ-

ളിയിട്ടവയിൽ പുനർജീവനേകി....

പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്-

ഒരു തേൻ മഴയായ് ചൊരിഞ്ഞു.....


കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ്

കനിവിന്റെ കരുതലായ് തീരാൻ....

മരണമാശ്ലേഷിക്കാതിനിയുമലയുന്ന

മനുഷ്യത്വമൊന്നു നിരത്താൻ.....

ഇനിയാണു ജനനം, ഇനിയില്ല മരണം,

മാനവാ നീ തന്നെ കൽക്കി.....

മാനവാ നീ തന്നെ കൽക്കി.....

വരദ കെ ദാസ്
10 B യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത